"അന്താരാഷ്ട്ര ഏകകവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
r2.7.3) (Robot: Modifying uz:SI to uz:Xalqaro birliklar tizimi; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (r2.6.8) (യന്ത്രം പുതുക്കുന്നു: pa:ਅੰਤਰਦੇਸ਼ੀ ਇਕਾਈ ਢਾਂਚਾ)
(ചെ.) (r2.7.3) (Robot: Modifying uz:SI to uz:Xalqaro birliklar tizimi; സൗന്ദര്യമാറ്റങ്ങൾ)
{{prettyurl|International System of Units}}
[[അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം]], 1960ൽ അംഗീകരിച്ച [[ദശാംശം|ദശാംശാടിസ്ഥാനത്തിലുള്ള]] ആധുനിക [[ഏകകവ്യവസ്ഥകൾ|ഏകകസമ്പ്രദായമാണ്‌]] ''' അന്താരാഷ്ട്ര ഏകകവ്യവസ്ഥ''' (International System of Units).
 
എസ്.ഐ. (SI) ‌എന്ന ചുരുക്കപ്പേരുള്ള ഈ വ്യവസ്ഥയിൽ ഏഴ് [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾ|മൗലിക ഏകകങ്ങളൂണ്ട്]] (Basic Units). മറ്റെല്ലാ ഏകകങ്ങളൂം, മൗലിക ഏകകങ്ങളെ ആടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കാവുന്നവയുമാണ്. അവയെ വ്യൂത്പന്ന ഏകകങ്ങൾ (Derived Units) എന്നു വിളിക്കുന്നു. ഏകകങ്ങളും അവയുടെ നിർവ്വചനങ്ങളും സ്ഥിരമായതല്ല; ശാസ്ത്ര-സാങ്കേതിക പുരോഗതിക്കനുസരിച്ച് മാറ്റങ്ങൾക്കു വിധേയമാണ്. നിരവധി രാജ്യങ്ങൾ ചേർന്നു രൂപവത്കരിച്ച അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗമാണ് (General Conference on Weights and Measures - CGPM) ഏകകങ്ങൾ അംഗീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും. മൂന്നു രാജ്യങ്ങളൊയിച്ച് മറ്റെല്ലാ രാജ്യങ്ങളും എസ്. ഐ. അംഗീകരിച്ചു കഴിഞ്ഞു. [[പ്രമാണം:Metric system.png|thumb|right|upright=1.5|എസ്. ഐ. അംഗീകരിക്കാത്ത രാജ്യങ്ങൾ, [[അമേരിക്ക]]യും, [[മ്യാന്മാർ|മ്യാന്മാറും]], [[ലൈബീരിയ]]യുമാണ് ]]
 
== വിവരണം ==
അടിസ്ഥാനമായി അംഗീകരിച്ചിട്ടുള്ള ഒരു തോതുമായി താരതമ്യം ചെയ്ത്, ''ആ തോതിന്റെ '''ഇത്രമടങ്ങാണ്''' ഇത്'' എന്നു പറയുന്നതാണ് '''അളക്കുക''' എന്നപദംകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു വടിയുടെ നീളം ''ഒന്നര മുഴമാണ്'' (Cubit) എന്നുപറഞ്ഞാൽ, അതിന്റെ അർത്ഥം, വടിക്ക്, ''ഒരാളിന്റെ കൈത്തണ്ടിന്റെ (forearm, കൈവിരലറ്റം മുതൽ, കൈമുട്ടുവരെ) നീളത്തിന്റെ ഒന്നര മടങ്ങ് നീളമുണ്ട്'' എന്നാണ്. ഇപ്രകാരം അടിസ്ഥാനമായി സ്വികരിച്ച തോതിനെ (മുഴം) '''ഏകകം''' (Unit) എന്നു പറയുന്നു. അതുപോലെ, മറ്റ് ഭൗതികഅളവുകളെടുക്കുന്നതിനും (ഉദാ: ഭാരം, സമയം) വിനിമയം ചെയ്യുന്നതിനും പൊതുവായ ഏകകങ്ങൾ ആവശ്യമാണ്. അപ്രകാരം വിവിധതരം ഏകകങ്ങളുടെ ഒരു കൂട്ടമാണ് ഒരു '''ഏകകവ്യവസ്ഥ''' (System of Units).
 
പഴയ ചില ഏകകവ്യവസ്ഥകളിൽ, ഒരേ അളവിനായി നിരവധി ഏകകങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, നീളം, ദൂരം, ആഴം എന്നിവ ഒരേ ഭൗതിക അളവാണെങ്കിലും, [[ഇഞ്ച്]], [[അടി]], [[ഗജം]], [[മൈൽ]], [[ഫാതം]], [[നോട്ടിക്കൽ മൈൽ]] എന്നിങ്ങനെ പല ഏകകങ്ങളും, അവയിൽ അളവുകൾ തമ്മിൽ മാറ്റാൻ [[ഭിന്ന ഗുണാങ്കം|ഭിന്നഗുണാങ്കങ്ങളും]] (Varied Multlipliers / Converstion Factors) ഉണ്ടായിരുന്നു. പന്ത്രണ്ടിഞ്ച് ഒരടി, മൂന്നടി ഒരു ഗജം, 220 ഗജം ഒരു ഫർലോങ്, 8 ഫർലോങ് ഒരു മൈൽ, എന്നിങ്ങനെ. എന്നാൽ, ആധുനിക സമ്പ്രദായങ്ങളിൽ, ഒരളവിന് ഒരു ഏകകവും, അതിന്റെ ചെറുതും വലുതുമായ അളവുകൾക്ക്, ദശഗുണാങ്കങ്ങളുമുപയോഗുക്കുന്നു. നീളത്തിന് മീറ്റർ എന്ന ഏകകവും, പത്തു [[മില്ലിമീറ്റർ]] ഒരു [[സെന്റിമീറ്റർ]], നൂറുസെന്റി മീറ്റർ ഒരു മീറ്റർ, ആയിരം മീറ്റർ ഒരു കിലോമീറ്റർ എന്നിങ്ങനെ ദശഗുണിതസംജ്ഞകളും ഉപയോഗിക്കുന്നു. പഴയ രീതിയെ അപേക്ഷിച്ച്, ദശാംശാടിസ്ഥാനത്തിലുളള ഈ രീതി, വളരെ ലളിതമാണ്.
== ചരിത്രം ==
 
[[ഫ്രഞ്ചു വിപ്ലവം|ഫ്രഞ്ചുവിപ്ലവകാലത്ത്]] (1789–1799) ദശാംശരീതിയിയിലുള്ള ഒരു ഏകക പദ്ധതി സ്വീകരിക്കുകയും അതിനു ശേഷം [[മീറ്റർ|മീറ്ററും]] [[കിലോഗ്രാം|കിലോഗ്രാമും]] പ്രതിനിധാനം ചെയ്യുന്ന രണ്ടു [[പ്ലാറ്റിനം]] തോതുകൾ ഫ്രഞ്ചു റിപ്പബ്ലിക്കിന്റെ സൂക്ഷിപ്പുശാലയിൽ ''(Archives de la République)'' 1799 ജൂൺ 22 ന് സ്ഥാപിക്കുകയും ചെയ്തത്, ഇന്നത്തെ അന്താരഷ്ട്ര ഏകക വ്യവസ്ഥയുടെ വികാസത്തിന്റെ ആദ്യ പടിയായിക്കരുതാം.
 
1832ൽ ജർമ്മൻ ഊർജ്ജതന്ത്രജ്ഞനും ഗണിതശാസ്ത്രകാരനുമായിരുന്ന [[ഗാസ്]] (Johann Carl Friedrich Gauss) ഈ സമ്പ്രദായം പ്രചരിപ്പിക്കുകയും; പിന്നീട് മറ്റൊരു ജർമ്മനായ [[വെബർ|വെബറു]]മായിച്ചേർന്ന് (Wilhelm Eduard Weber) പരിഷ്കരിക്കുകയും ചെയ്തു.
 
1860കളിൽ, മാർക്സ് വെല്ലിന്റേയും (James Clerk Maxwell), തോംസണിന്റേയും (Sir Joseph John Thomson) നേതൃത്വത്തിൽ, ശാസ്ത്രപുരോ‍ഗതിയ്കായുള്ള ബ്രിട്ടീഷ് സംഘടന (British Association for the Advancement of Science) ഈ വ്യവസ്ഥ വീണ്ടും വിപുലീകരിച്ചു. മൗലികഏകകങ്ങളും, വ്യുത്പന്ന ഏകകങ്ങളുമുള്ള സ്വയം പൂർണമായ ഒരു ഏകകസമ്പ്രദായം രൂപവത്കരിക്കുകയും, 1874ൽ സെന്റിമീറ്റർ‍-ഗ്രാം-സെക്കന്റ് (CGS) എന്നൊരു സമ്പ്രദായം ആവിഷ്ക്കരിച്ചു.
1880ൽ, ബ്രിട്ടീഷ് സംഘടനയും യൂറോപ്പിയൻ സംഘടനയായ ഇന്റർനാഷണൽ ഇലക്ട്രിക്കൽ കോൺഗ്രസ്സും ചേർന്ന്, [[വോൾട്ട്]], [[ആമ്പിയർ]], [[ഓം]] എന്നീ ഏകകങ്ങൾ കൂട്ടിച്ചേർത്ത് ഒരു പ്രയുക്ത ഏകകസമ്പ്രദായം രൂപവത്കരിച്ചു.
 
1875 ലെ [[മീറ്റർ ഉടമ്പടി]] (Metre Convention) പ്രകാരം മാനക ഏകീകരണത്തിനായി അന്താരാഷ്ട്രതലത്തിൽ, മൂന്നു സംഘടനകൾ നിലവിൽ വന്നു:- അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം, (Conférence générale des poids et mesures - CGPM), അന്താരാഷ്ട്രഅളവുതൂക്കസംഘടന, (Bureau international des poids et mesures - BIPM), അന്താരാഷ്ട്ര അളവുതൂക്കസമിതി (Comité international des poids et mesures - CIPM) എന്നിങ്ങനെ.
 
1889നു ചേർന്ന ഒന്നാം അന്താരാഷ്ട്രയോഗം, മീറ്റർ, കിലോഗ്രാം, സെക്കൻഡ് എന്നീ മൂന്ന് ഏകകങ്ങളുടെ അസ്സലുകൾ (Prototype) അംഗീകരിച്ചു.
1954ൽ ചേർന്ന പത്താമത് അന്താരാഷ്ട്രയോഗം (CGPM), ആമ്പിയർ, [[കെൽവിൻ]]‍, [[കാൻഡല]] എന്നീ ഏകകങ്ങൾ കൂടി മൗലിക ഏകകങ്ങളായി അംഗീകരിച്ചു.
 
1960ലെ പതിനൊന്നാം അന്താരാഷ്ട്രയോഗം, ഈ വ്യവസ്ഥയ്ക്ക്, '''അന്താരാഷ്ട്ര ഏകകവ്യവസ്ഥ''' എന്ന് പേരു നൽകുകയും എസ്.ഐ. (SI) എന്ന ചുരുക്കപ്പേർ സ്വീകരിക്കുകയും ചെയ്തു.
 
1971ലെ പതിനാലാം അന്താരാഷ്ട്രയോഗമാണ് ദീർഘമായ ചർചകൾക്കു ശേഷം മോൾ (Mole) എന്ന ഏഴാം മൗലിക ഏകകം അംഗീകരിച്ചത്.
[[അമേരിക്ക|അമേരിക്കയും]], [[മ്യാന്മാർ|മ്യാന്മാറും]], [[ലൈബീരിയ|ലൈബീരിയയുമൊഴിച്ച്]] മറ്റെല്ലാരാജ്യങ്ങളൂം ഈ വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്.
 
[[ഇന്ത്യ|ഇന്ത്യയിൽ]] , 1962 ഏപ്രിൽ 1 -ൽ അന്താരാഷ്ട്രഏകകവ്യവസ്ഥ പൂർണ്ണമായും നടപ്പിലാക്കി. മറ്റെല്ലാ വ്യവസ്ഥകളുടെയും പ്രയോഗം നിയമം മൂലം (Standards of Weights and Measures Act, 1976) നിരോധിച്ചിരിക്കുകയാണ്.
 
== മൗലിക ഏകകങ്ങൾ ==
1.യൂണിവേഴ്‍സിറ്റി ഫിസിക്സ്; സീയേർസ്, സെമാൻസ്കി ആന്റ് യൂംഗ്, 1985.
 
2. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡാർഡ്സ് ആന്റ് ടെക്നോളജിയുടെ (അമേരിക്കൻ സർക്കാർ) വെബ് സൈറ്റ് , ‍ (http://physics.nist.gov/cuu/Units/current.html)
 
3. അന്താരാഷ്ട്രഅളവുതൂക്കസംഘടനയുടെ വെബ്സൈറ്റ് (http://www.bipm.org/en/si/history-si)
[[uk:Міжнародна система одиниць (СІ)]]
[[ur:بین الاقوامی نظام اکائیات]]
[[uz:SIXalqaro birliklar tizimi]]
[[vec:Sistema Internasional]]
[[vi:SI]]
42,877

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1496582" എന്ന താളിൽനിന്ന് ശേഖരിച്ചത്