"തുർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: rm:Tirchia
(ചെ.) r2.7.3) (Robot: Modifying os:Турк to os:Турчы Республикæ; സൗന്ദര്യമാറ്റങ്ങൾ
വരി 92:
[[സെൽജൂക്]] തുർക്കികളായിരുന്നു ഏഷ്യാമൈനറിൽ എത്തിയ ആദ്യത്തെ [[തുർക്കി ജനത|തുർക്കി വംശജർ]] 1071 -ൽ മാൻസികേർട്ട് യുദ്ധത്തിൽ ഇവർ ബൈസാന്തിയൻ ചക്രവർത്തിയെ പരാജയപ്പെടുത്തി. ഇവർ ഏഷ്യാമൈനറിൽ സ്ഥാപിച്ച സാമ്രാജ്യം [[റൂം സുൽത്താനത്ത്]] എന്ന പേരിൽ അറിയപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളിയർ സെൽജൂക്കുകളെ പരാജയപ്പെടുത്തിയതോടെ അവരുടെ ആധിപത്യം ദുർബലമായി. ഇതോടെ പതിമൂന്നാം നൂറ്റാണ്ടീന്റെ പകുതിയോടെ ഏഷ്യാമൈനറിൽ ഉടലെടുത്ത നിരവധി തുർക്കി നാട്ടുരാജ്യങ്ങളിൽ ഏറ്റവും ശക്തമായിരുന്നു, വടക്കു പടിഞ്ഞാറൻ ഏഷ്യാമൈനറിലെ സോഗത് അമീറത്ത്. [[ഉസ്മാൻ ഒന്നാമൻ|ഉസ്മാൻ ഒന്നാമനായിരുന്നു]] ആയിരുന്നു ഇതിന്റെ സ്ഥാപകൻ. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ഒസ്മാനികൾ അഥവാ ഒട്ടോമനുകൾ എന്നറിയപ്പെട്ടു. 1453-ൽ ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ, ബൈസാന്റൈൻ സാമ്രാജ്യത്തിൽ നിന്നും [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചെടുത്തത് തുർക്കികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരുന്നു. അങ്ങനെ ഏഷ്യാമൈനറിലെ ഒരു ചെറിയ അമീറത്തിൽ തുടങ്ങി ലോകത്തിലെ വൻകിട ശക്തിയായി മാറിയ ഒട്ടോമൻ സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു.
 
ഒന്നാം ലോകയുദ്ധത്തിൽ തുർക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. 1920-ൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുമായുള്ള]] [[സെവ്ര കരാർ|സെവ്ര കരാറിൽ]] ഒപ്പുവച്ചതിലൂടെ, ഏഷ്യാമൈനറിന് പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ഓട്ടമൻ തുർക്കിക്കു നഷ്ടമായി. ഈ കരാറിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് [[മുസ്തഫ കമാൽ അത്താത്തുർക്ക്|മുസ്തഫ കെമാൽ പാഷ]] അങ്കാറയിൽ ഒരു ബദൽ സർക്കാർ രൂപവത്കരിച്ചു. വിദേശ അധിനിവേശ സേനയിൽനിന്ന് തുർക്കിയെ മോചിപ്പിച്ചതിനൊപ്പം, കെമാൽ പാഷ ഓട്ടൊമൻ സുൽത്താൻ ഭരണം അവസാനിപ്പിച്ച് 1923-ൽ തുർക്കിയെ ഒരു റിപ്പബ്ലിക് ആക്കി.
=== തുർക്കി റിപ്പബ്ലിക്ക് ===
കെമാൽ പാഷയായിരുന്നു ഏകകക്ഷിജനാധിപത്യത്തിലധിഷ്ടിതമായിരുന്ന തുർക്കി റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. തുർക്കിയുടെ ഇസ്ളാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ജനാധിപത്യവൽക്കരണം, ദേശീയത, ജനപ്രിയ നയം, പരിവർത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ളിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്ത്വസംഹിത അട്ടാടർക്കിസം (കെമാലിസം) എന്ന പേരിൽ അറിയപ്പെട്ടു.
വരി 98:
രാജ്യത്തിനകത്തും പുറത്തും സൗഹൃദം എന്നതായിരുന്നു കെമാലിന്റെ വിദേശനയം പിന്തുടർന്ന് വിദേശരാജ്യങ്ങളുമായി സൗഹൃദത്തിലെത്തിയ തുർക്കി, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടം വരെ നിഷ്പക്ഷമായി തുടർന്നെങ്കിൽ 1945-ൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നിരുന്നു. യുദ്ധത്തിനുശേഷം അതിർത്തിപ്രദേശത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂനിയനുമായുള്ള]] ബന്ധം വഷളാവുകയും അമേരിക്കൻ ചേരിയിൽ എത്തുകയും ചെയ്തു. ഇതോടെ ജനാധിപത്യസംവിധാനം ഉദാരമാക്കുകയും പ്രതിപക്ഷപാർട്ടികൾക്കുള്ള നിരോധനം നീക്കുകയും ചെയ്തു.
 
1950 മുതലുള്ള കാലത്ത് കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയെ അധികാരത്തിൽ നിന്നും പുറത്താക്കി, വിവിധ പ്രതിപക്ഷകക്ഷികൾ രാജ്യത്ത് അധികാരത്തിലെത്തി. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തികവികസനവും രാജ്യത്ത് നടപ്പിലായി. എന്നാൽ കമാലിസത്തിൽ നിന്നും വ്യതിചലിച്ച് മതസംവിധാനം ഇക്കാലത്ത് ശക്തിപ്പെട്ടു. ഭരണഘടനക്ക് വിരുദ്ധമായ പ്രവണതയാണെന്നാരോപിച്ച് 1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. സാമ്പത്തികമാന്ദ്യവും, തൊഴിലില്ലായ്മയും ഉയർന്നതിനൊപ്പം ഇസ്ളാമിക മതമൗലികവാദവും രാഷ്ട്രീയ-വംശീയസംഘനങ്ങളും മൂലം അരാജകത്വം നടമാടിയ വേളയിലാണ് 1980-ൽ പട്ടാളം മൂന്നാം വട്ടം അധികാരമേറ്റെടുത്തത്. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് [[ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി]] തുർക്കിയിൽ അധികാരത്തിൽ വന്നു. വളരെ വർഷങ്ങൾക്കു ശേഷമുള്ള ഏകകക്ഷിഭരണമായിരുന്നു അത്.
 
യു.എൻ, നാറ്റോ എന്നിവയിൽ അംഗമാണ് തുർക്കി. സൈപ്രസിനെച്ചൊല്ലി ഗ്രീസുമായുള്ള തർക്കവും [[തുർക്കിയിലെ കുർദിഷ് കലാപം|കുർദുകളുടെ ആഭ്യന്തര കലാപവുമാണ്]] ആധുനിക തുർക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
വരി 193:
<gallery caption="ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
Image:MustafaKemalAtaturk.jpg| [[മുസ്തഫാ കമാൽ അത്താതുർക്ക്]]
Image:Celsus-Bibliothek2.jpg|The [[Celsus Library]] in [[Ephesus]], dating from 135 CEImage:Bosphorus Bridge Night.jpg|right|[[Bosphorus Bridge]] in Istanbul, connecting Europe (left) and Asia (right)
<!-- Image:Turice.jpg|തുർക്കിയിലെ ഒരു ഹോട്ടൽ മഞ്ഞ് കാലത്ത് -->
Image:turki11.jpg|തുർക്കിയിലെ ഒരു മരത്താൽ നിർമിച്ച ഹോട്ടൽ
വരി 368:
[[oc:Turquia]]
[[or:ତୁର୍କୀ]]
[[os:Турчы Республикæ]]
[[os:Турк]]
[[pa:ਤੁਰਕੀ]]
[[pam:Turkia]]
"https://ml.wikipedia.org/wiki/തുർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്