"ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഓയിൽ പാം ഒരു ഹെക്ടറിൽ 3 മുതൽ 5 ടൺ വരെ ആദായം നൽകുമ്പോൾ മറ്റ് എണ്ണവിത്തുകൾ ശരാശരി ഒരു ഹെക്ടറിൽ 1 ടൺ എണ്ണയുടെ ആദായം മാത്രം നൽകുന്നു. വാണിജ്യപരമായി രബ്ബർ, തെങ്ങ് പോലുള്ള കൃഷിയേക്കാൾ വിജയകാര്യക്ഷമതയേറിയതാണ് ഓയിൽ പാം.
==ചരിത്രം==
1969 മുതൽ 1976 വരെ [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] വിവിധ ഭാഗങ്ങളിലായി (മൊത്തം 15000 ഏക്കർ) [[മലേഷ്യ|മലേഷ്യൻ ഗവൺമെന്റിന്റെ]] സഹായത്തോടെ പ്ലാന്റിംഗ് ആരംഭിച്ചു. ആദ്യഫാക്റ്ററി 1974- ൽ ഭാരതീപുരത്ത് സ്ഥാപിതമായി. പിന്നീട് പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് [[കേരളം|കേരള]] (പി.സി. കെ.) യുടെ കീഴിൽ [[തൊടുപുഴ]] കേന്ദ്രമാക്കി [[എണ്ണപ്പന]] പ്ലാന്റിങ്ങ് ആരംഭിച്ചു. തന്മൂലം പനങ്കുലകളുടെ വരവ് കൂടി. അതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു ഫാക്ടറി നിർമ്മിക്കുവാൻ ഓയിൽ പാം തയ്യാറായി. 1987 മുതൽ കമ്പനി ചെറിയ തോതിൽ ലാഭം കൈവരിക്കുവാൻ ആരംഭിച്ചു. 1992 മുതൽ കമ്പനിയുടെ അവതരണം മികവുറ്റതായി. പല പ്രേരണകളാലും തൊഴിലാളികളുടെ കഠിനപ്രയത്നങ്ങളാലും വിലക്കുറവി നടപടികളാലും കമ്പനിക്ക് അത്ഭുതകരമായ വളർച്ചയുണ്ടായി.
==ആധുനിക ഉല്പാദന യന്ത്രശാല==
1998 ൽ 19 കോടി രൂപയുടെ മുതൽ മുടക്കിൽ പുതിയ ഫാക്ടറി ആരംഭിച്ചു. മുൻ കേരളാ മുഖ്യമന്ത്രി [[ഇ. കെ. നായനാർ]] ഉദ്ഘാടനം ചെയ്തു. ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഉല്പാദന യന്ത്രശാല. എസ്റ്റേറ്റുകളിൽ നിന്നും ഒ.പി.ഡി.പി കർഷകരിൽ നിന്നും ശേഖരിച്ച എഫ്.എഫ്.ബി കളാൽ ഉയർന്ന നിലവാരത്തിലുള്ള ക്രൂഡോയിൽ ഉല്പാദിപ്പിക്കുവാൻ കമ്പനിക്ക് കഴിയുന്നുണ്ട്.
"https://ml.wikipedia.org/wiki/ഓയിൽ_പാം_ഇന്ത്യ_ലിമിറ്റഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്