"ട്രിഫിഡ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
[[ധനു (നക്ഷത്രരാശി)|ധനു]] രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു [[H II മേഖല|H II മേഖലയാണ്]] '''മെസ്സിയർ 20''' ('''M20''') അഥവാ '''NGC 6514'''. ട്രിഫിഡ് നെബുല എന്ന പേരിലും ഇത് അറിയപ്പെടുന്നു.
 
==നിരീക്ഷണം==
''ട്രിഫിഡ്'' എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടത് എന്നാണർത്ഥം. [[നീഹാരിക|നീഹാരികയെ]] സാമാന്യം വലിയ [[ദൂരദർശിനി|ദൂരദർശിനിയിലൂടെ]] നിരീക്ഷിച്ചാൽ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടതുപോലെ കാണുന്നതിനാലാണ് ഈ പേര് ലഭിച്ചത്.
 
മെസ്സിയർ 20 വിവിധതരം ജ്യോതിശാസ്ത്രവസ്തുക്കളുടെ സംയോഗമാണ്. ഒരു [[തുറന്ന താരവ്യൂഹം]], താഴെ ചുവന്ന നിറത്തിൽ കാണുന്ന ഒരു [[എമിഷൻ നീഹാരിക]], മുകളിൽ നീലനിറത്തിൽ കാണുന്ന ഒരു [[പ്രതിഫലനനീഹാരിക]], നീഹാരികയെ മൂന്നായി വിഭജിക്കുന്ന [[ഇരുണ്ട നീഹാരിക]] (ബർണാർഡ് 85 എന്നതാണ് ഇതിന്റെ ബർണാർഡ് സംഖ്യ) എന്നിവ ചേർന്നതാണ് M20. ചെറിയൊരു ദൂരദർശിനിയിലൂടെ നോക്കിയാൽ പോലും വളരെ പ്രത്യേകതകളുള്ള ഒരു ജ്യോതിശാസ്ത്രവസ്തുവാണ് ഇത് എന്നതിനാൽ അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഇത് പ്രിയപ്പെട്ടതാണ്.<ref name="Science Daily">{{cite web | title=Science Daily | work=Science Daily article on Trifid Nebula | url=http://www.sciencedaily.com/releases/2009/08/090826073442.htm | accessdate=2010-07-06}}</ref> 6.3 ആണ് [[ദൃശ്യകാന്തിമാനം]].
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1496428" എന്ന താളിൽനിന്ന് ശേഖരിച്ചത്