"ഫിലമോനെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
== വിശകലനം ==
യജമാനനിൽ നിന്ന് ഒളിച്ചോടിപ്പോയ ശേഷം ക്രിസ്തീയവിശ്വാസത്തിലേക്കു പരിവർത്തിതനായ ഒരടിമയാണ് ഒനേസിമോസ് എന്നു പൊതുവേ കരുതപ്പെടുന്നു. പരാതിപ്പെട്ടിരുന്ന യജമാനന്റെ അടുത്തേയ്ക്ക് ഈ കത്തുമായി അവനെ തിരികെ അയക്കുന്ന പൗലോസ്, അവർക്കിടയി രജ്ഞിപ്പുണ്ടാക്കാൻരഞ്ജിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. എങ്കിലും ഒനേസിമസ് പൗലോസിനൊപ്പം എത്തിയതെങ്ങനെ എന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് പല സാദ്ധ്യതകളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്: പൗലോസിനൊപ്പം അയാളും തടവിലായിരുന്നതോ; മറ്റാരോ അയാളെ പൗലോസിന്റെ അടുത്തെത്തിച്ചതോ; ആകസ്മികമായോ, ക്രിസ്തീയ വീക്ഷണത്തിൽ നോക്കുമ്പോൾ, ദൈവപരിപാലനയുടെ ഫലമായോ അയാൾ പൗലോസിനടുത്തെത്തിയതോ; യജമാനനുമായി രഞ്ജിപ്പ് ആഗ്രഹിച്ച ഒനേസിമസ്, യജമാനന്റെ സുഹൃത്ത് എന്ന നിലയിൽ പൗലോസിനെ തേടിയെത്തിയതോ ഒക്കെ ഈ സാധ്യതകളിൽ പെടുന്നു.
 
ഈ കത്തിനു പുറമേ, ഒനേസിമസിനെ സംബന്ധിച്ച രേഖകളൊന്നും നിലവിലില്ല. എഫേസോസിലെ മെത്രാനായിരുന്ന ഒരു ഒനേസിമസിനെ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് പരാമർശിക്കുന്നുണ്ട്. പൗലോസിന്റെ ലേഖനത്തിലെ ഒനേസിമസ് ഇദ്ദേഹം തന്നെയാണെന്ന് 1950-കളിൽ ചില ബൈബിൾ പണ്ഡിതന്മാർ വാദിച്ചു. തന്റെ വിഷയത്തിൽ എഴുതിയതടക്കമുള്ള പൗലോസിന്റെ കത്തുകൾ, തനിക്കു ലഭിച്ച സ്വാതന്ത്ര്യത്തിനു നന്ദിസൂചകനയായി ആദ്യം സമാഹരിച്ചത് ഈ ഒനേസിമസ് ആണെന്നും അവർ വാദിച്ചു. ഇതു ശരിയെങ്കിൽ ക്രിസ്തീയസമൂഹങ്ങൾക്കും അജപാലകന്മാർക്കും മാത്രമായുള്ള പൗലോസിന്റെ കത്തുകൾക്കിടെ ഒരു വ്യക്തിക്കെഴുതിയ ഈ സ്വകാര്യലേഖനം ഉൾപ്പെടാനിടയായതിന് അതു വിശദീകരണമാവുന്നു.
"https://ml.wikipedia.org/wiki/ഫിലമോനെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്