"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
==പിൽക്കാലക്രിസ്തീയത==
അപ്പസ്തോലികയുഗത്തിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ [[പെന്തക്കോസ്ത് സഭ|പെന്തക്കോസ്തു സഭകളുടെ]] പിറവിക്കു മുൻപുവരെയുള്ള സഭാചരിത്രത്തിൽ ഭാഷാവരത്തിന്റെ ഉദാഹരണങ്ങൾ അധികമില്ല. വിശ്വാസികളിൽ പലരും "ആത്മാവു മുഖേന" എല്ലാത്തരം ഭാഷകളും സംസാരിക്കുന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടിൽ [[ഇരണേവൂസ്|ഇരണേവൂസും]], ഭാഷകളുടെ വ്യാഖ്യാനത്തിനുള്ള ആത്മീയ വരത്തെക്കുറിച്ചു മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[തെർത്തുല്യൻ|തെർത്തുല്യനും]] നടത്തിയിട്ടുള്ളവ ഒഴിച്ചാൽ സഭാപിതാക്കന്മാരുടെ രചനകളിൽ ഈ പ്രതിഭാസത്തെപ്പറ്റിയുള്ള പരാമർശങ്ങൾ വിരളമാണ്. പെന്തക്കോസ്തുസഭകളുടെ പിറവി വരെയുള്ള സഭാചരിത്രവും ലിഖിതങ്ങളും ഭാഷാവരത്തെ അംഗീകരിക്കുന്നതിൽ പൊതുവേ മടികാണിച്ചു. രണ്ടാം നൂറ്റാണ്ടിൽ മൊണ്ടാനസ് എന്ന ചിന്തകന്റെ നേതൃത്വത്തിൽ ക്രിസ്തുസന്ദേശത്തോടുള്ള ഒരു വ്യത്യസ്തസമീപനമായി ആരംഭിച്ച് ഒടുവിൽ മുഖ്യധാധാരയിൽ നിന്നു പിരിഞ്ഞ മൊണ്ടാനിസ്റ്റു വിഭാഗം, ഭാഷാവരത്തിന് ഏറെ പ്രാധാന്യം കല്പിച്ചിരുന്നു. പൊതുവർഷം 177-നടുത്ത് മൊണ്ടാനസിനു കല്പിച്ച സഭാഭ്രഷ്ടും ക്രമേണ അദ്ദേഹത്തിന്റെ അനുയായിവൃന്ദം ക്ഷയിച്ചില്ലാതായതും ഭാഷാവരത്തെ പൊതുവേ അസ്വീകാര്യമാക്കുന്നതിൽ സഹായിച്ചിരിക്കാം.<ref>[[http://www.britannica.com/EBchecked/topic/599257/glossolalia ഗ്ലോസോലാലിയ, ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിലെ ലേഖനം]</ref>
 
==ആധുനികകാലം==
[[ചിത്രം:026 la times.gif|right|thumb|290px|"വിചിത്രമായ ശബ്ദക്കലമ്പൽ" (weird babel of tongues) എന്ന തലക്കെട്ടിൽ 1906 ഏപ്രിൽ 18-ലെ ലൊസാഞ്ചലസ് ടൈംസ് ദിനപ്പത്രത്തിൽ വന്ന ഈ വാർത്ത പെന്തക്കോസ്ത് ഭാഷാവരപ്രകടനത്തിനെ സംബന്ധിച്ചാണ്.]]
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്