"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
[[തിരുവനന്തപുരം]] ജില്ലയിലെ [[ചിറയിൻ‌കീഴ്|ചിറയിൻ‌കീഴിൽ]] ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി [[1936]] നവംബർ 8-ന് ജനനം. ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ [[ധനുവച്ചപുരം]] സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഞാനൊരു അധികപ്പറ്റ്‘ എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.
===പ്രൊഫഷണൽ നാടകരംഗത്ത്===
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഗോപിയുടെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. ഇക്കാലത്താണ് [[ ജി. ശങ്കരപ്പിള്ള|ജി. ശങ്കരപ്പിള്ളയെ]] പരിചയപ്പെടുന്നത്. യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ 'പ്രസാധന ലിറ്റിൽ തിയേറ്റർ' പിറവിയെടുത്തത്. 1960-ൽ ആരംഭിച്ച 'പ്രസാധന' 1973 വരെ പ്രവർത്തനം തുടർന്നു. ഗോപിയായിരുന്നു മിക്ക നാടകങ്ങളിലും മുഖ്യവേഷക്കാരൻ. അതിനു ശേഷം [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുമായി]] ചേർന്നായിരുന്നു നാടക പ്രവർത്തനങ്ങൾ.
 
നാടകമത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ താൽപരനായിരുന്നില്ലെങ്കിലും 1972-ൽ വിക്രമൻ നായർ ട്രോഫിക്കുവേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി ബോർഡിനെ പ്രതിനിധാനം ചെയ്തു ശ്രീരംഗം വിക്രമൻനായരുടെ ശൂന്യം ശൂന്യം ശൂന്യം എന്ന നാടകവുമായി മത്സരവേദിയിലേല്ല് പോകേണ്ടി വന്നു. ഈ നാടക മത്സരത്തിൽ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ഗോപിക്കു ലഭിച്ചു. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] 'തിരുവരങ്ങ് 'എന്ന നാടകസമിതിയിമായി ചേർന്നുളള പ്രവർത്തനങ്ങൾ ഗോപിയെ നാടകരംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കി. അഭിനയ രംഗത്ത് സജീവമായത്. [[സാമുവൽ ബെക്കറ്റ്|സാമുവൽ ബെക്കറ്റിന്റെ]] ''[[ഗോദോയെ കാത്ത്]]'' എന്ന നാടകം [[അടൂർ ഗോപാലകൃഷ്ണൻ]] അവതരിപ്പിച്ചപ്പോൾ എസ്ട്രഗോൺ എന്ന കഥാപാത്രത്തിന്റെ വേഷമിട്ടത് ഗോപിയായിരുന്നു.
 
===ചലച്ചിത്രരംഗത്ത്===
1960-കളിലായിരുന്നു ഇദ്ദേഹം പ്രശസ്ത സിനിമാ സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെ പരിചയപ്പെടുന്നത്‌ . 1972-ൽ പുറത്തിറങ്ങിയ അടൂരിന്റെ ''സ്വയംവരം'' എന്ന സിനിമയിൽ ചെറിയ ഒരു വേഷം അവതരിപ്പിച്ച്‌ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.
"https://ml.wikipedia.org/wiki/ഭരത്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്