"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
[[തിരുവനന്തപുരം]] ജില്ലയിലെ [[ചിറയിൻ‌കീഴ്|ചിറയിൻ‌കീഴിൽ]] കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി [[1936]] നവംബർ 8-ന് ജനനം. ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ [[ധനുവച്ചപുരം]] സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഞാനൊരു അധികപ്പറ്റ്‘ എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു.
 
===പ്രൊഫഷണൽ നാടകരംഗത്ത്===
===നാടക-ചലച്ചിത്ര വേദികളിൽ===
1960-ൽ ‘പ്രസാധന ലിറ്റിൽ തീയേറ്റർ’ എന്ന നാടക സംഘം സ്ഥാപിച്ചു ഇതിൽ പതിമൂന്ന് വർഷം പ്രവർത്തിച്ചു. അതിനു ശേഷം കാവാലം നാരായണപ്പണിക്കരുമായി ചേർന്നായിരുന്നു നാടക പ്രവർത്തനങ്ങൾ. 1960-കളിലായിരുന്നു ഇദ്ദേഹം പ്രശസ്ത സിനിമാ സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെ പരിചയപ്പെടുന്നത്‌ . 1972-ൽ പുറത്തിറങ്ങിയ അടൂരിന്റെ ''സ്വയംവരം'' എന്ന സിനിമയിൽ ചെറിയ ഒരു വേഷം അവതരിപ്പിച്ച്‌ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.<ref>മനോരമ ദിനപ്പത്രം, ഞായറാഴ്ച, 2012 നവംബർ 18, പേജ് 4</ref>.
===ചലച്ചിത്രരംഗത്ത്===
1975-ൽ അടൂരിന്റെ തന്നെ ''കൊടിയേറ്റം'' എന്ന സിനിമയിൽ നായകനായ് വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ഇദ്ദേഹത്തിന് ലഭിച്ചു. ''ആഘട്ട്'', ''സടക്ക് സേ ഉഠാ'' ആദ്മി'' എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ [[1986]]-ൽ ഗോപി ഒരു പക്ഷാഘാതം വന്ന് തളർന്നു പോയി. ഒരു ചെറിയ ഇടവേളക്കു ശേഷം തിരികെയെത്തിയ ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി.
 
=== മരണം ===
"https://ml.wikipedia.org/wiki/ഭരത്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്