"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
അപ്പസ്തോലികയുഗത്തിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ [[പെന്തക്കോസ്ത് സഭ|പെന്തക്കോസ്തു സഭകളുടെ]] പിറവിക്കു മുൻപുവരെയുള്ള സഭാചരിത്രത്തിൽ ഭാഷാവരത്തിന്റെ ഉദാഹരണങ്ങൾ അധികമില്ല. വിശ്വാസികളിൽ പലരും "ആത്മാവു മുഖേന" എല്ലാത്തരം ഭാഷകളും സംസാരിക്കുന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടിൽ [[ഇരണേവൂസ്|ഇരണേവൂസും]], ഭാഷകളുടെ വ്യാഖ്യാനത്തിനുള്ള ആത്മീയ വരത്തെക്കുറിച്ചു മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[തെർത്തുല്യൻ|തെർത്തുല്യനും]] നടത്തിയിട്ടുള്ളവ ഒഴിച്ചാൽ സഭാപിതാക്കന്മാരുടെ രചനകളിൽ ഈ പ്രതിഭാസത്തെപ്പറ്റിയുള്ള പരാമർശങ്ങൾ വിരളമാണ്. പെന്തക്കോസ്തുസഭകളുടെ പിറവി വരെയുള്ള സഭാചരിത്രവും ലിഖിതങ്ങളും ഭാഷാവരത്തെ അംഗീകരിക്കുന്നതിൽ പൊതുവേ മടികാണിച്ചു.
==ആധുനികകാലം==
ക്രൈസ്തവധാർമ്മികതയിൽ ഭാഷാവരത്തിന്റെ തിരിച്ചുവരവുണ്ടായത് ഇരുപതാം നൂറ്റാണ്ടിലെ പെന്തക്കോസ്ത് സഭകൾ നിലവിൽ വന്നതോടെയാണ്. അസംബ്ലീസ് ഓഫ് ഗോഡ്(Assemblies of God), ദൈവസഭ (Church of God) തുടങ്ങിയ പെന്തക്കോസ്ത് വിഭാഗങ്ങൾ ഭാഷാവരത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നു. ദൈവസഭയുടെ വിശ്വാസപ്രഖ്യാപനത്തിന്റെ ഒൻപതാം വകുപ്പ്, ആത്മാവിന്റെ പ്രചോദന വഴിയുള്ള അന്യഭാഷാഭാഷണത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയും പരിശുദ്ധാത്മാവിലുള്ള സ്നാനത്തിന്റെ ആദ്യത്തെ തെളിവായി അതിനെ എടുത്തുപറയുകയും ചെയ്യുന്നു." അസംബ്ലീസ് ഓഫ് ഗോഡിന്റെ മൗലികസത്യപ്രഖ്യാപനത്തിലെ എട്ടാം വകുപ്പും ഇതിനു സമാനമാണ്. അതനുസരിച്ച്, "പരിശുദ്ധാത്മാവിലുള്ള സ്നാനം ആത്മാവിന്റെ കവിഞ്ഞൊഴുകുന്ന നിറവ് അനുഭവപ്പെടുന്നു. "പരിശുദ്ധാത്മാവിലൂടെയുള്ള വിശ്വാസികളുടെ സ്നാനത്തിന്, തുടർന്നു ആത്മാവിന്റെ പ്രചോദനത്തിൽ നടക്കുന്ന അന്യഭാഷാഭാഷണം ബാഹ്യസാക്ഷ്യമാകുന്നു”.<ref>[http://churchofgod-al.com/glossolalia.html "Glossolalia in Pentecostalism"] Sermons, Abundant Life, Church of God</ref>
 
അർത്ഥവ്യക്തതയില്ലാത്ത ഉന്മത്തഭാഷണവുമായി ബന്ധപ്പെട്ട ഭാഷാവരത്തിന് മുഖ്യധാരാക്രിസ്തീയതയിലെ കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളിൽ ആധുനികകാലത്തും സ്വീകാര്യത കുറവാണ്. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഭാഷാവരസംഭവങ്ങൾ അവ്യക്തഭാഷണങ്ങൾ ആയിരുന്നില്ലെന്നും സുബദ്ധവും സുഗ്രാഹ്യവുമായ ആയ പ്രഘോഷണത്തിന്റെ ചരിത്രസംഭവങ്ങൾ ആയിരുന്നു അവയെന്നും വാദിക്കുന്ന കത്തോലിക്കാവിജ്ഞാനകോശം, [[പാലസ്തീൻ|പലസ്തീനയിലെ]] ബഹുഭാഷാസമൂഹത്തിൽ സുവിശേഷസന്ദേശത്തിന്റെ പ്രചരണത്തിനുപകരിച്ച ആത്മീയവരമായിരുന്നു അതെന്ന് അവകാശപ്പെടുന്നു. ഭാഷാവരത്തിന്റെ കാര്യത്തിൽ [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകവും]] [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനവും]] പിന്തുടരുന്നത് ഏകസമീപനമാണെന്നും ഭാഷാവരത്തിന്റെ 'കോറിന്തിയൻ' മാതൃകയെ നിരുത്സാഹപ്പെടുത്തുകയാണ് പൗലോസ് ചെയ്തതെന്നുമുള്ള നിലപാടും വിജ്ഞാനകോശം മുന്നോട്ടുവയ്ക്കുന്നുണ്ട്.<ref name ="cath"/>
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്