"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
അർത്ഥവ്യക്തതയില്ലാത്ത ഉന്മത്തഭാഷണവുമായി ബന്ധപ്പെട്ട ഭാഷാവരത്തിന് മുഖ്യധാരാക്രിസ്തീയതയിലെ കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളിൽ ആധുനികകാലത്തും സ്വീകാര്യത കുറവാണ്. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഭാഷാവരസംഭവങ്ങൾ അവ്യക്തഭാഷണങ്ങൾ ആയിരുന്നില്ലെന്നും സുബദ്ധവും സുഗ്രാഹ്യവുമായ ആയ പ്രഘോഷണത്തിന്റെ ചരിത്രസംഭവങ്ങൾ ആയിരുന്നു അവയെന്നും വാദിക്കുന്ന കത്തോലിക്കാവിജ്ഞാനകോശം, [[പാലസ്തീൻ|പലസ്തീനയിലെ]] ബഹുഭാഷാസമൂഹത്തിൽ സുവിശേഷസന്ദേശത്തിന്റെ പ്രചരണത്തിനുപകരിച്ച ആത്മീയവരമായിരുന്നു അതെന്ന് അവകാശപ്പെടുന്നു. ഭാഷാവരത്തിന്റെ കാര്യത്തിൽ [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകവും]] [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനവും]] പിന്തുടരുന്നത് ഏകസമീപനമാണെന്നും ഭാഷാവരത്തിന്റെ 'കോറിന്തിയൻ' മാതൃകയെ നിരുത്സാഹപ്പെടുത്തുകയാണ് പൗലോസ് ചെയ്തതെന്നുമുള്ള നിലപാടും വിജ്ഞാനകോശം മുന്നോട്ടുവയ്ക്കുന്നുണ്ട്.<ref name ="cath"/>
 
ഭാഷാവരത്തിന്റെ പ്രയോഗത്തെ തീർത്തും തള്ളിപ്പറയുന്നില്ലെങ്കിലും [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിന്റെ]] ദാനങ്ങളുടെ ശ്രേണിയിൽ താരതമ്യേന അപ്രധാനമാണ് അതെന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] നിലപടാണ് [[ഓർത്തഡോക്സ് സഭകൾ|ഓർത്തഡോക്സ് ക്രിസ്തീയതയും]] പിന്തുടരുന്നത്. ഭാഷാവരം കാലക്രമത്തിൽ അധികം നടപ്പില്ലാതെ പോയത് [[പുതിയനിയമം|പുതിയനിയമകാലത്തെ]] അതിന്റെ പ്രസക്തി ഇല്ലാതായതു കൊണ്ടാണെന്ന് അമേരിക്കൻ ഓർത്തഡോക്സ് സഭാപണ്ഡിതൻ ജോർജ്ജ് നിക്കോസിസിൻ അഭിപ്രായപ്പെടുന്നു. സഭയിൽ പതിനായിരം വാക്കുകൾ ഭാഷാവരത്തിൽ സംസാരിക്കുന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന് അഞ്ചുവാക്കുകൾ ബോധപൂർവം സംസാരിക്കുന്നതാണെന്ന<ref>[[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം]] 14:18-19</ref> [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] പ്രസ്താവന ഭാഷാവരത്തെക്കുറിച്ചുള്ള [[ഓർത്തഡോക്സ് സഭകൾ|ഓർത്തഡോക്സ് സഭയുടെ]] നിലപാടിന്റെ സംഗ്രഹമായി അദ്ദേഹം എടുത്തു കാട്ടുകയും ചെയ്യുന്നു.<ref name "orth"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്