"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
==='കൊറിന്തിയൻ' ഭാഷാവരം===
ഭാഷാവരത്തെ സംബന്ധിച്ച് മറ്റൊരു വീക്ഷണമാണ് [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കോറിന്തിലെ സഭക്കെഴുതിയ ലേഖനത്തിൽ]] [[പൗലോസ് അപ്പസ്തോലൻ]] പിന്തുടരുന്നത്. സ്വയം ഭാഷാവരസിദ്ധി ഉള്ളവനായിരുന്നിട്ടും ആ സിദ്ധിയ്ക്ക് പൗലോസ് വലിയ മതിപ്പു കല്പിച്ചില്ല.<ref>"Saint Paul had his visions, his ecstasies, his gift of tongues, small as was the importance he attached to the latter." [[വില്യം ജെയിംസ്]], [[വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്]], (പത്തൊൻപതാം പ്രഭാഷണം - പുറം 467)</ref> കോറിന്തോസിലെ വിശ്വാസികളിൽ ചിലരുടെ ഹർഷോന്മത്തഭാഷണത്തിലെ ഭക്തിപ്രകടനം, അഹങ്കാരത്തിന്റേയും ആത്മീയമായ അപക്വതയുടേയും ലക്ഷണമായി [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] കണ്ടു. ആത്മീയവരങ്ങളുടെ ഒരു ശ്രേഷ്ഠതാശ്രേണി അവതരിപ്പിക്കുന്ന അദ്ദേഹം പരസ്നേഹത്തിനു സർവോപരി സ്ഥാനം കല്പിക്കുകയും ഭാഷാവരത്തിനും ഭാഷണവ്യാഖ്യാനത്തിനും മറ്റും അന്തിമസ്ഥാനം നൽകുകയും ചെയ്തു.<ref>[[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം]] 13:11; 14:20)</ref><ref name ="oxford"/>
 
പൗലോസ് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച കൊറിന്തിയൻ ഭാഷാവരത്തിൽ, ഉന്മത്തനായ വിശ്വാസിയുടെ ഭാഷണവും ഭക്തിപ്രകടനവും ദൈവത്തെ മാത്രം സംബോധന ചെയ്യുന്നതും ചുറ്റുമുള്ളവർക്ക് തിരിയാത്തതും ആയിരുന്നു. അതിന്റെ സന്ദേശം ദൈവത്തിനല്ലാതെ, പറയുന്നയാൾക്കു പോലും മനസ്സിലായിരുന്നില്ല എന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.<ref name "orth">[http://www.orthodoxresearchinstitute.org/articles/misc/nicozisin_tongues.htm Fr. George Nicozisin, Speaking in Tongues: An Orthodox Perspective], Orthodox Research Institute</ref>
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്