"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
അർത്ഥവ്യക്തതയില്ലാത്ത ഉന്മത്തഭാഷണവുമായി ബന്ധപ്പെട്ട ഭാഷാവരത്തിന് മുഖ്യധാരാക്രിസ്തീയതയിലെ കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളിൽ ആധുനികകാലത്തും സ്വീകാര്യത കുറവാണ്. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഭാഷാവരസംഭവങ്ങൾ അവ്യക്തഭാഷണങ്ങൾ ആയിരുന്നില്ലെന്നും സുബദ്ധവും സുഗ്രാഹ്യവുമായ ആയ പ്രഘോഷണത്തിന്റെ ചരിത്രസംഭവങ്ങൾ ആയിരുന്നു അവയെന്നും വാദിക്കുന്ന കത്തോലിക്കാവിജ്ഞാനകോശം, [[പാലസ്തീൻ|പലസ്തീനയിലെ]] ബഹുഭാഷാസമൂഹത്തിൽ സുവിശേഷസന്ദേശത്തിന്റെ പ്രചരണത്തിനുപകരിച്ച ആത്മീയവരമായിരുന്നു അതെന്ന് അവകാശപ്പെടുന്നു. ഭാഷാവരത്തിന്റെ കാര്യത്തിൽ [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകവും]] [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനവും]] പിന്തുടരുന്നത് ഏകസമീപനമാണെന്നും ഭാഷാവരത്തിന്റെ 'കോറിന്തിയൻ' മാതൃകയെ നിരുത്സാഹപ്പെടുത്തുകയാണ് പൗലോസ് ചെയ്തതെന്നുമുള്ള നിലപാടും വിജ്ഞാനകോശം മുന്നോട്ടുവയ്ക്കുന്നുണ്ട്.<ref name ="cath"/>
 
ഭാഷാവരത്തിന്റെ പ്രയോഗത്തെ തീർത്തും തള്ളിപ്പറയുന്നില്ലെങ്കിലും പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെ ശ്രേണിയിൽ താരതമ്യേന അപ്രധാനമാണ് അതെന്ന പൗലോസിന്റെ നിലപടാണ് ഓർത്തഡോക്സ് ക്രിസ്തീയതയും പിന്തുടരുന്നത്. ഭാഷാവരം പിൽക്കാലങ്ങളിൽ അധികം നടപ്പില്ലാതിരുന്നത് പുതിയനിയമകാലത്തെപ്പോലെ അതിന്റെ പ്രസക്തി പിൽക്കാലങ്ങളിൽ ഇല്ലാതായതു കൊണ്ടാണെന്ന് അമേരിക്കൻ ഓർത്തഡോക്സ് സഭാപണ്ഡിതൻ ജോർജ്ജ് നിക്കോസിസിൻ അഭിപ്രായപ്പെടുന്നു. സഭയിൽ പതിനായിരം വാക്കുകൾ ഭാഷാവരത്തിൽ സംസാരിക്കുന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന് അഞ്ചുവാക്കുകൾ ബോധപൂർവം സംസാരിക്കുന്നതാണെന്ന പൗലോസിന്റെ പ്രസ്താവന ഭാഷാവരത്തെക്കുറിച്ചുള്ള ഓർത്തഡോക്സ് സഭയുടെ നിലപാടിന്റെ സംഗ്രഹമായി അദ്ദേഹം എടുത്തു കാട്ടുകയും ചെയ്യുന്നു.<ref name "orth"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്