"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
അപ്പസ്തോലികയുഗത്തിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ പെന്തക്കോസ്തു സഭകളുടെ പിറവിക്കു മുൻപുവരെയുള്ള സഭാചരിത്രത്തിൽ ഭാഷാവരത്തിന്റെ ഉദാഹരണങ്ങൾ അധികമില്ല. വിശ്വാസികളിൽ പലരും "ആത്മാവു മുഖേന" എല്ലാത്തരം ഭാഷകളും സംസാരിക്കുന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടിൽ [[ഇരണേവൂസ്|ഇരണേവൂസും]], ഭാഷകളുടെ വ്യാഖ്യാനത്തിനുള്ള ആത്മീയ വരത്തെക്കുറിച്ചു മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[തെർത്തുല്യൻ|തെർത്തുല്യനും]] നടത്തിയിട്ടുള്ളവ ഒഴിച്ചാൽ സഭാപിതാക്കന്മാരുടെ രചനകളിൽ ഈ പ്രതിഭാസത്തെപ്പറ്റിയുള്ള പരാമർശങ്ങൾ വിരളമാണ്. പെന്തക്കോസ്തുസഭകളുടെ പിറവി വരെയുള്ള സഭാചരിത്രവും ലിഖിതങ്ങളും ഭാഷാവരത്തെ അംഗീകരിക്കുന്നതിൽ പൊതുവേ മടികാണിച്ചു.
 
അർത്ഥവ്യക്തതയില്ലാത്ത ഉന്മത്തഭാഷണവുമായി ബന്ധപ്പെട്ട ഭാഷാവരത്തിന് മുഖ്യധാരാക്രിസ്തീയതയിലെ കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളിൽ ആധുനികകാലത്തും സ്വീകാര്യത കുറവാണ്. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഭാഷാവരസംഭവങ്ങൾ അവ്യക്തഭാഷണങ്ങൾ ആയിരുന്നില്ലെന്നും സുബദ്ധവും സുഗ്രാഹ്യവുമായ ആയ പ്രഘോഷണത്തിന്റെ ചരിത്രസംഭവങ്ങൾ ആയിരുന്നു അവയെന്നും വാദിക്കുന്ന കത്തോലിക്കാവിജ്ഞാനകോശം, [[പാലസ്തീൻ|പലസ്തീനയിലെ]] ബഹുഭാഷാസമൂഹത്തിൽ സുവിശേഷസന്ദേശത്തിന്റെ പ്രചരണത്തിനുപകരിച്ച ആത്മീയവരമായിരുന്നു അതെന്ന് അവകാശപ്പെടുന്നു. ഭാഷാവരത്തിന്റെ കാര്യത്തിൽ [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകവും]] [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനവും]] പിന്തുടരുന്നത് ഏകസമീപനം ആണെന്നും ഭാഷാവരത്തിന്റെ ദുരുപയോഗത്തെയാണ്'കോറിന്തിയൻ' [[പൗലോസ്മാതൃകയെ നിരുത്സാഹപ്പെടുത്തുകയാണ് അപ്പസ്തോലൻ|പൗലോസ്]] വിമർശിച്ചതെന്നുമുള്ളചെയ്തതെന്നുമുള്ള നിലപാടും വിജ്ഞാനകോശം മുന്നോട്ടുവയ്ക്കുന്നുണ്ട്.<ref name ="cath"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്