"ശാസ്ത്രി - സിരിമാവോ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1964 ൽ [[ഡൽഹി|ഡൽഹിയിൽ]] വച്ച് [[ഇന്ത്യ|ഇന്ത്യൻ]] പ്രധാനമന്ത്രിയായിരുന്ന [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന [[സിരിമാവോ ബണ്ഡാരനായകെ|സിരിമാവോ ബണ്ഡാരനായകെയും]] ചേർന്ന് ഒപ്പുവച്ച ഉടമ്പടിയാണ് ശാസ്ത്രി - സിരിമാവോ ഉടമ്പടി. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിൽ ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒപ്പുവച്ച ഉടമ്പടിയാണിത്. ഈ ഉടമ്പടി പ്രകാരമാണ് 1972 ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ [[റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം|റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്]] എന്ന പദ്ധതി ആരംഭിച്ചത്.
== ഉടമ്പടിയിലെ ധാരണ ==
ഈ ഉടമ്പടി പ്രകാരം 1981 ഒക്ടോബർ 31 ന് മുൻപ് 6 ലക്ഷത്തോളം അഭയാർത്ഥികളെ ഇന്ത്യൻ സർക്കാരും 3.75 ലക്ഷത്തോളം അഭയാർത്ഥികളെ ശ്രീലങ്കൻ സർക്കാരും പുനരധിവസിപ്പിക്കേണ്ടതുണ്ട്. എന്നാൽ 1981 ഒക്ടോബർ 31 ആയപ്പോൾ ഇന്ത്യ 3 ലക്ഷത്തിലേറെ പേർക്കും ശ്രീലങ്ക 1.85 ലക്ഷത്തോളം പേർക്കും 1964 ന് ശേഷം ജനിച്ച 62,000 കുട്ടികൾക്കും മാത്രം [[പൗരത്വം]] നൽകി.<ref>http://www.unhcr.org/refworld/topic,4565c2252c,4565c25f38f,3ae6acf314,0,,,LKA.html</ref>
==ഉടമ്പടിയുടെ പ്രഥമ വ്യവസ്ഥകൾ==
1. ശ്രീലങ്കൻ പൗരത്ത്വമോ ഇന്ത്യൻ പൗരത്ത്വമോ ലഭിക്കാത്ത ശ്രീലങ്കയിലെ ഇന്ത്യൻ വംശജർക്ക് ഇന്ത്യയുടെയോ ശ്രീലങ്കയുടേയോ പൗരത്ത്വം നൽകുക.
2. അന്ന ഇത്തരത്തിലുള്ള ആളുകൾ 9.75 ലക്ഷമായ്രുന്നു. ഈ വ്യവസ്ഥയിൽ അനതികൃതമായി കുടിയേറിപ്പാർത്തവരും ഇന്ത്യൻ പാസ്പോർട്ട് കൈയ്യിലുണ്ടായിരുന്നവരും ഉൾപ്പെടുന്നില്ല.
3. മൂന്നു ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ശ്രീലങ്കൻ സർക്കാരും 5.25 ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ഇന്ത്യൻ സർക്കാരും പൗരത്ത്വം നൽകുക.
4. അവശേഷിക്കുന്നവരുടെ പദവിയും ഭാവിയും തീരുമാനിക്കുക ഈ സർക്കാരുകൾ തമ്മിലുള്ള മറ്റൊരുടമ്പടി പ്രകാരമായിരിക്കും.
5. ഈ ഉടമ്പടി ഒപ്പുവച്ച് 15 വർഷത്തിനകം ഇന്ത്യൻ സർക്കാർ അർഹരായവരെയെല്ലാം പുനരദിവസിപ്പിക്കുക.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ശാസ്ത്രി_-_സിരിമാവോ_ഉടമ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്