"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
പിലിയൻ(Pelean) അഗ്നിപർവതങ്ങളിലെ മാഗ്മ ഏറ്റവും ശ്യാനവും തൻമൂലം സ്ഫോടനം ഏറ്റവും ശക്തിയുള്ളതുമായിരിക്കും. വിലമുഖത്തിന്റെ വക്കുകൾ ക്രമേണ ഉയർന്നു വൃത്തസ്തൂപികാകൃതിയിലുള്ള ഒരു കുന്നിനു രൂപംകൊടുക്കുന്നു. ചിലപ്പോൾ ഇതിന്റെ വശങ്ങൾ ഭ്രംശിച്ചുനീങ്ങുന്നതു വൻപിച്ച നാശനഷ്ടങ്ങൾക്കിടയാക്കും. വശങ്ങളിലുളള ലാവാ അട്ടികളിലെ വിലീന വാതകങ്ങൾ പെട്ടെന്നു രക്ഷപെടുന്നത് ഇടയ്ക്കിടെയുള്ള സ്ഫോടനങ്ങൾക്കു കാരണമാകാം. ചിലപ്പോൾ ഗോളാകൃതിയിൽ ഉരുണ്ടുകൂടുന്ന മാഗ്മാപിണ്ഡം വിലമുഖം അടച്ചുകളയുന്നതിനാൽ, അഗ്നിപർവതത്തിന്റെ ചരിവുകളിൽ രണ്ടാമതൊരു വിലമുഖമുണ്ടാകാൻ സാധ്യതയുണ്ട്.
 
=== വെസൂവിയൻ‍വെസൂവിയൻ ===
{{പ്രലേ|വെസൂവിയസ് പർവ്വതം}}
വെസൂവിയൻ‍ (Vesuvian) അഗ്നിപർവതങ്ങളിൽ നിന്നുള്ള വാതകപൂർണമായ മാഗ്മാ ഉദ്ഗാരം സാമാന്യം ശക്തമായ സ്ഫോടനത്തോടെയാകും. വിലമുഖത്തിന്റെ ഭിത്തികൾ ഈ സ്ഫോടനത്തിന്റെ ഫലമായി പൊട്ടിത്തെറിക്കുന്നു. ആദ്യം പതഞ്ഞു പൊങ്ങുന്ന മാഗ്മയും ധൂളീമേഘങ്ങളും ഉണ്ടാകുന്നു. പിന്നെ സുചലമായ മാഗ്മ വശങ്ങൾ കവിഞ്ഞൊഴുകുന്നു. [[അഗ്നിപർവ്വതച്ചാരം]] ഇതിൽനിന്നു ധാരാളമായി വർഷിക്കപ്പെടും. വെസൂവിയസ് അഗ്നിപർവതത്തിൽനിന്നും നിഷ്പന്നമായതാണ് ഈ പേര്.
[[പ്രമാണം:Vesuvius1822scrope.jpg|right|thumb|250px|1822 artist rendition of the eruption of Vesuvius, depicting what the AD 79 eruption may have looked like.]]
 
=== മറ്റിനങ്ങൾ ===
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്