"വാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
വാവരെക്കുറിച്ച് എഴുതപ്പെട്ട ചില ചരിത്ര രേഖകൾ ലഭ്യമാണ്. കൈവാക്കി വിദുറ്റിയ എന്ന അറബി ഗ്രന്ഥം വാവർ പൂജയുടെ വിശുദ്ധഗ്രന്ഥമാണ്. എന്നാൽ ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൽ ലഭ്യമല്ല.ബാവരു മാഹത്മ്യം എന്ന ഗ്രന്ഥത്തിൽ മക്കം പുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മായുടെ മകനാണ് വാവർ എന്നു പറയുന്നുണ്ട്. വാവർ തകൃതിത്താൻ തോട്ടത്തിലാണ് ജനിച്ചതെന്നും അദ്ദേഹത്തിനു ബാദുദ്ദീൻ, സിന്താർസോ, മദ്ദാർസോ, ബോബർ, ഹാലിയാർ എന്നിങ്ങനെ മറ്റു പേരുകൾ ഉണ്ടായിരുന്നതായും പറയുന്നു.തകൃതിത്താൻ എന്നത് തുർക്കിസ്താന്റെ തത് സമമാണെന്നും വാവർ എന്നത് മുഗൾ ചക്രവർത്തിയായിരുന്ന ബാബർ ആണെന്നും ചിലർ സംശയിക്കുന്നുണ്ട്. പക്ഷേ കാല ഗണന പരിശോധിക്കുമ്പോൾ ഇതു തെറ്റാണെന്നു കരുതേണ്ടി വരുമെന്നു ചിലർ പറയുന്നു. കാരണം,മുഗൾ ചക്രവർത്തിയായിരുന്ന ബാബർ 1483-1530 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ അയ്യപ്പ കഥകൾക്കു ഇതിലും അല്പം കൂടി പഴക്കം അവകാശപ്പെടാനുണ്ട്.
വാവർ അയ്യപ്പനുമായി ചങ്ങാത്തത്തിലായതിന്റെ ഉദ്ദേശ്യം കച്ചവടലാഭമായിരുന്നു എന്നും ഒരു വാദമുണ്ട്. കേരളത്തിൽ സുലഭമായിരുന്ന കുരുമുളക് വാവർ അറബി നാടുകളിലേക്കു കയറ്റി അയച്ചിരുന്നു. വാവർ പള്ളിയിലെ വഴിപാട് കുരുമുളകാണെന്നതാണ് ഈ വാദത്തിനടിസ്ഥാനം.വാവർ അറബി നാട്ടിൽ നിന്നും നേരിട്ടെത്തിയതല്ലെന്ന് ഒരു വാദമുണ്ട്. പന്തളം രാജവംശത്തെപ്പോലെ വാവർ കുടുംബവും തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലെത്തിയത്. പുന്നക്കോട്, ചില്ലനായ്ക്കപ്പെട്ടി, എന്നീ ഗ്രാമങ്ങളുടെ കിഴക്കുള്ള അവിരാംകോവിലിൽ നിന്നാണ് വാവരുടെ പിൻ തലമുറക്കാർ കേരളത്തിലെത്തിയത്.കലിവർഷം 4441 ൽ കാഞ്ഞിരപ്പള്ളിയിലെ പിച്ചകപ്പള്ളിമേട്ടിലെ പള്ളിവീട്ടിൽ ഇവർ താമസം തുടങ്ങി. കൊല്ലവർഷം 915 നു ശേഷം (എ ഡി 1740) ഇവർ മല്ലപ്പള്ളിയിലെ വായ്പൂരേക്കു താമസം മാറ്റി.
കൊല്ലവർഷം 968 ൽ ശിങ്കാരമഹമ്മദുവിന്റെ പേർക്ക് പന്തളം പുലിക്കാട്ട് കണ്ഠൻ കേരളൻ നൽകിയ പട്ടത്തിൽ ചില അവകാശങ്ങൾ വാവാർ കുടുംബത്തിനു പതിച്ചു നൽകിയിട്ടുണ്ട്.വാവർ ആയുർവേദ ഭിഷഗ്വരനായിരുന്നുവെന്ന് ഇതിൽ പരാമർശമുണ്ട്. വാവരുടെ ഇന്നത്തെ തലമുറ പരമ്പരാഗതമായി ലഭിച്ച അറബി യുനാനി ചികിൽസാരംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നത് ഇതിനൊരു ദൃഷ്ടാന്തമാണ്. IT IS NOT ARABI UNANI IT IS GREEK UNANI SYSTEM OF MEDICINE FOLLOWED BY TURKS . AS TURKISH SETTLED IN SOUTH INDIA THEY STILL FOLLOW UNANI SYSTEM .
 
== വാവർ പള്ളികൾ ==
"https://ml.wikipedia.org/wiki/വാവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്