"ടാക്സോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: mk:Таксон
(ചെ.)No edit summary
വരി 3:
[[File:Elephants in Kenya.jpg|thumb|250px|right|ആഫ്രിക്കൻ ആനകൾ ഒരു സംഘം]]
 
ജൈവ-വർഗീകരണ ക്രമത്തിലെ ഏതെങ്കിലും ശ്രേണി അഥവാ പ്രയുക്തമാക്കാവുന്ന ഏതെങ്കിലും ജീവികളുടെ സംഘത്തെയാണ് '''ടാക്സോൺ''' എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ജീവികളുടെ [[ശാസ്ത്രീയ വർഗ്ഗീകരണം|ശാസ്ത്രീയ വർഗീകരണ]] നിയമമാണ് ടാക്സോണമി എന്ന പേരിലറിയപ്പെടുന്നത്. വർഗീകരണ സ്ഥാനാനുക്രമത്തിലെ ഏതെങ്കിലും നിലയിലുള്ള ഏകസ്രോതോൽഭവജീവികളുടെ സംഘമാണ് ടാക്സോൺ എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇത് ഒരു പ്രത്യേക സ്പീഷീസോ കുടുംബമോ വർഗമോ ആവാം. ഒരു [[ലാറ്റിൻ]] [[നാമം|നാമമോ]] [[അക്ഷരം|അക്ഷരമോ]] [[അക്കം|അക്കമോ]] മറ്റെന്തെങ്കിലും പ്രതീകമോ ഉപയോഗിച്ച് ഇതിനെ നിർദേശിക്കുകയും ചെയ്യാം. ടാക്സോണിന്റെ [[ബഹുവചനം]] ടാക്സ എന്നാണ്.
 
ടാക്സ അഥവാ [[വർഗീകരണം|വർഗീകരണ]] [[സംഘം|സംഘങ്ങൾ]] തിരിച്ചറിയപ്പെടുന്നത് അതിർത്തി നിർണയിക്കപ്പെടാവുന്നതും വിവരിക്കപ്പെടാവുന്നതുമായ നൈസർഗിക അസ്തിത്വങ്ങളായാണ്. ഒരു ടാക്സോണിലെ അംഗങ്ങളെ സദൃശസവിശേഷതകളുടെ പരസ്പര പങ്കുവയ്ക്കലിലൂടെ തിരിച്ചറിയാനാവും. സ്വഭാവവിശേഷങ്ങളുടെ വ്യത്യാസം വഴി ഒരു ടാക്സോണിനെ മറ്റൊരു ടാക്സോണിൽ നിന്നും തിരിച്ചറിയാനും കഴിയും. രണ്ട് ടാക്സയുടെ [[പരിണാമം|പരിണാമ]] ബന്ധങ്ങൾക്കിടയിലുണ്ടെന്ന് കരുതപ്പെടുന്ന വിടവിനെയാണ് സ്വഭാവവിശേഷങ്ങളുടെ ഈ വ്യത്യാസം പ്രതിനിധാനം ചെയ്യുന്നത്. ഒരു ടാക്സോണിലെ അംഗങ്ങൾ തമ്മിൽ ഏകസ്രോതോത്പത്തി പങ്കുവയ്ക്കുന്നുമുണ്ട്.
"https://ml.wikipedia.org/wiki/ടാക്സോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്