"റേഷൻ കാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
നിയന്ത്രിത അളവിൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി റേഷനിങ് എന്ന് പറയുന്നു. അത്തരം സംവിധാനത്തിൽ ഉപഭോക്താവിനെ തിരിച്ചറിയാനുള്ള രേഖയാണ് റേഷൻ കാർഡ്.<ref>http://dictionary.reference.com/browse/ration+card</ref> . റേഷൻ കാർഡിൽ മുൻപേജിൽ ഗൃഹനാഥന്റെ / ഗൃഹനാഥയുടെ ഫോട്ടോ ഉണ്ടായിരിക്കും. കൂടാതെ പഞ്ചായത്തിന്റെ പേരും പിൻകോഡും അടക്കമുള്ള പൂർണമായ മേൽവിലാസവും രേഖപ്പെടുത്തുന്നു. ഉപഭോക്താക്കളെ ദാരിദ്ര രേഖ അടിസ്ഥാനമാക്കി എ.പി.എൽ , ബി.പി.എൽ എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ബി.പി.എൽ റേഷൻ കാർഡുകൾക്ക് പുറം കവറിന് പിങ്ക് കവറും എ.പി.എൽ രേഷൻ കാർഡുകൾക്ക് പുറം കവറിന് ഇളം നീല നിറവും ആയിരിക്കും.
പുറം കവറിന്റെ ഉൾഭാഗത്ത് കുടുംബാംഗങ്ങളുടെ പേരും അവർക്ക് ഗൃഹനാഥനുമായുള്ള ബന്ധവും റേഷൻ കാർഡ് വിതരണം ചെയ്യുന്ന സമയത്തെ അവരുടെ വയസ്സും രേഖപ്പെടുത്തിയിരിക്കും.
 
===== ഇന്ത്യയിലെ റേഷൻ കാർഡ് സംവിധാനം =====
ഇന്ത്യയിലെ [[പൊതുവിതരണ_സമ്പ്രദായം|പൊതുവിതരണ സമ്പ്രദായ]]ത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്. സംസ്ഥാന സർക്കാറുകൾക്ക് ഇതിന്റെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം നൽകിയിരിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷൻ കാർഡ് അനുവദിക്കുന്നത്. കുടുംബത്തിലെ വ്യക്തികളുടെ ഒരു പട്ടിക,വാങ്ങിയ അവശ്യ സാധനങ്ങളുടെ രേഖ എന്നിവ ഇതിലുണ്ടാകും. ഡ്രൈവിങ്ങ് ലൈസൻസ്, ടെലഫോൺ കണക്‌ഷൻ, പാസ്‌പോർട്ട് , ബാങ്ക് അക്കൗണ്ട് തുടങ്ങി പല സേവനങ്ങൾക്കുമുള്ള തിരിച്ചറിയൽ കാർഡായും ഇത് ഉപയോഗിച്ചു വരുന്നു.<ref>http://india.gov.in/howdo/howdoi.php?service=7</ref>
 
===== കേരളത്തിൽ=====
===== കേരളത്തിലെ ഉപയോഗം =====
കേരളത്തിൽ സാധാരണ സംവിധാനത്തിനു പുറമെ പൊതുവിതരണ വകുപ്പിന്റെ വെബ് സൈറ്റിൽ കൂടേയും അക്ഷയ കേന്ദ്രങ്ങൾ വഴിയും കാർഡിന് അപേക്ഷ സ്വീകരിച്ചു വരുന്നു . ഉപഭോക്താക്കളെ ദാരിദ്ര രേഖ അടിസ്ഥാനമാക്കി എ.പി.എൽ , ബി.പി.എൽ എന്ന് രണ്ടായി തിരിച്ചിരിക്കുന്നു.
 
== References ==
{{Reflist}}
"https://ml.wikipedia.org/wiki/റേഷൻ_കാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്