"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
മനുഷ്യ ജീവിതത്തിന്റെ ദുരന്തഭാവം ചിത്രീകരിക്കുന്ന രചനകൾ പ്രാചീനസംസ്കാരങ്ങളിൽ വേറെയും ഉണ്ടായിട്ടുണ്ട്. "ഒരു മനുഷ്യനും അവന്റെ ദൈവവും" എന്ന സുമേറിയൻ കവിത ഒരുദാഹരണമാണ്. [[അക്കാദിയൻ]] ഭാഷയിൽ ക്രിസ്തുവർഷാരംഭത്തിന് ആയിരം വർഷം മുൻപെഴുതപ്പെട്ട "ജ്ഞാനത്തിന്റെ ദൈവത്തെ ഞാൻ പുകഴ്ത്തും" എന്ന [[ബാബിലോണിയ|ബാബിലോണിയൻ]] കൃതിക്ക്, ഇയ്യോബിന്റെ കഥയുമായി വിസ്മയകരമായ സമാനതകളുണ്ട്. "ബാബിലോണിയരുടെ ജോബ്" എന്നു പോലും അത് വിശേഷിക്കപ്പെടാറുണ്ട്.<ref>ഹൊവാർഡ് ക്ലാർക്ക് കീയുടെ നേതൃത്വത്തിൽ സംശോധനം ചെയ്യപ്പെട്ട The Cambridge Companion to the the Bible - പുറം 255</ref> ഇത്തരം കൃതികളോട് ജോബിന്റെ കഥക്ക് കടപ്പാടുണ്ടോ എന്ന് വ്യക്തമല്ല.
 
[[ഹെബ്രായ ഭാഷതനക്ക്|ഹെബ്രായഎബ്രായബൈബിളിലെ]] ബൈബിളിലെ ഈ അസാമാന്യകൃതിയുടെ ഉറവിടം, രചനാകാലം, കർതൃത്ത്വം എന്നിവയെയൊക്കെപ്പറ്റി, പൊതുവേ പറഞ്ഞാൽ, ഊഹാപോഹങ്ങളേയുള്ളു. എങ്കിലും, ഉയർന്ന സംസ്കാരവും ലോകവിജ്ഞാനവും ഒത്തിണങ്ങിയ ആളായിരുന്നിരിക്കണം ഈ കൃതി രചിച്ചതെന്ന് ഇതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു. വിവിധങ്ങളായ രചനാസങ്കേതങ്ങളെ(literary techniques) അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അയാൾ‍ക്കുണ്ടായിരുന്നു. ജീവലോകത്തെക്കുറിച്ച് ഇയ്യോബിന്റെ കർത്താവിനുണ്ടായിരുന്ന അറിവ് അസാമാന്യമായിരുന്നു. അടുത്തുള്ള രണ്ട് വാക്യങ്ങളിൽ(4:10-11‌) സിംഹത്തെ സൂചിപ്പിക്കാൻ വ്യത്യസ്തമായ അഞ്ച് ഹെബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. 38, 39 അദ്ധ്യായങ്ങളിൽ ഒട്ടേറെ ജന്തുക്കളെക്കുറിച്ചും അവയുടെ വിശേഷമായ ജീവിതരീതികളെക്കുറിച്ചുമുള്ള വിപുലമായ അറിവു പ്രകടമാകുന്നു. ഗ്രന്ഥകാരൻ, പുറംജീവിതം ഇഷ്ടപ്പെട്ടിരുന്നവനും ഒരു പക്ഷേ നായാടി തന്നെയും ആയിരുന്നിരിക്കാം. ഒരിടത്ത്, തുടർച്ചയായ മൂന്നു വാക്യങ്ങളിൽ (18:8-10), 'കെണി' എന്നതിന് ആറു വ്യത്യസ്ത വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. സ്വർണ്ണത്തിന്റെ അഞ്ച് പര്യായപദങ്ങളടക്കം ലോഹങ്ങളേയും, രത്നക്കല്ലുകളേയും സൂചിപ്പിക്കാൻ പതിമൂന്നു വാക്കുകൾ ഈ കൃതി ഉപയോഗിക്കുന്നു. ഇരുപത്തെട്ടാം ആദ്ധ്യായത്തിന്റെ ആദ്യപകുതി ഖനനവിദ്യയുമായുള്ള പരിചയം കാട്ടുന്നു. ഋതുചക്രങ്ങൾ, നക്ഷത്രജാലങ്ങൾ എന്നിവയേക്കുറിച്ചും അയാൾക്ക് നല്ല അറിവുണ്ടായിരുന്നു. വിദേശസംസ്കൃതികളുമായുള്ള പരിചയവും അയാൾ‍ക്കുണ്ടായിരുന്നു. പലസ്തീനയിൽ ഇല്ലാത്ത നീർക്കുതിര, മുതല തുടങ്ങിയ മൃഗങ്ങളുടെ പരാമർശം, ഈജിപ്തിലും മറ്റും യാത്രചെയ്തിട്ടുള്ള ആളായിരുന്നിരിക്കണം ഗ്രന്ഥകാരൻ എന്നതിനു സൂചനായി വേണമെങ്കിൽ കണക്കാക്കാം. <ref>The Book of Job - Dennis Bratcher - http://www.crivoice.org/books/job.html</ref>
 
യഹൂദപാരമ്പര്യമനുസരിച്ച് ഇതിന്റെ രചയിതാവ്, ഇസ്രായേലിന്റെ നിയമദാതാവായ [[മോശെ]] ആണെങ്കിലും, [[മോശെ]]യുടേതെന്ന് കരുതപ്പെടുന്ന കാലത്തിന് വളരെ പിന്നീട്, ക്രി.മു. രണ്ടും ഏഴും നൂറ്റാണ്ടുകൾക്കിടയിലെങ്ങോ ആണ് ഇതിന്റെ രചന എന്നാണ് പൊതുവേ അഭിപ്രായം. <ref>The Book of Job - Dennis Bratcher - ലിങ്ക് മുകളിൽ</ref>കഥ ബീജരൂപത്തിൽ നേരത്തേ പ്രചരിച്ചിരുന്നിരിക്കാം. ഇയ്യോബ് ചരിത്രപുരുഷനോ ഭാവനാസൃഷ്ടിയോ എന്നതും തർ‍ക്കവിഷയമാണ്. യഹൂദരുടെ താൽ‍മൂദിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു പാരമ്പര്യമനുസരിച്ച്, ഒരന്യാപദേശത്തിലെ കഥാപാത്രം മാത്രമാണ് ഇയ്യോബ്. എന്നാൽ [[യഹൂദർ]] പൊതുവേ ഇയ്യോബിനെ ഇസ്രായേലിന്റെ പൂർവപിതാക്കളുടെ കാലത്ത് ജീവിച്ചിരുന്ന ഒരു യഥാർഥമനുഷ്യനായാണ് എണ്ണുന്നത്. ഇയ്യോബ് ഏതു നാട്ടുകാരനാണെന്നും നിശ്ചയമില്ല. ഗ്രന്ഥത്തിലെ തന്നെ സൂചനകളിൽ നിന്ന് അദ്ദേഹം ഇസ്രായേൽക്കാരൻ അല്ലായിരുന്നു എന്ന് കരുതാനാണ് ന്യായം. യഹൂദർക്ക് പരിചയമുള്ള ദൈവനാമങ്ങളോ, യഹൂദനിയമത്തെക്കുറിച്ചുള്ള പരാമർശങ്ങളോ ഈ കൃതിയിൽ ഇല്ലെന്നതിനാൽ അദ്ദേഹം യഹദ മതത്തിൽ പേടാത്തവനായിരുന്നിരിക്കാനും മതി.<ref>"Job evidently did not belong to the chosen people. He lived, indeed outside of Palestine" കത്തോലിക്കാ വിജ്ഞാനകോശത്തിൽ ജോബിന്റെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനത്തിൽ നിന്ന് - http://www.newadvent.org/cathen/08413a.htm</ref>
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്