"വിക്കിപീഡിയ:സംശോധനാ യജ്ഞം/സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍: ++*തെളിവുകള്‍ ഇല്ലാത്ത വാചകങ്ങള്‍ക്ക് തെളിവുകള്‍ നല്‍ക
Comments
വരി 5:
*ലേഖനത്തില്‍ ഉടനീളം കടന്നു കൂടിയിട്ടുള്ള ഇംഗ്ലീഷ് പദങ്ങളെ മലയാളീകരിക്കുക
*തെളിവുകള്‍ ഇല്ലാത്ത വാചകങ്ങള്‍ക്ക് തെളിവുകള്‍ നല്‍കുക
 
==അഭിപ്രായങ്ങള്‍ (Part 1)==
കുറെ തെറ്റുകളും മറ്റു പ്രശ്നങ്ങളും ഉണ്ട്. ചിലതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആണ്‌. അവയെ കണക്കിലെടുക്കുകയോ അവഗണിക്കുകയോ ഇഷ്ടം പോലെ ചെയ്യാം.
 
*"409 ഏകദിന മത്സരങ്ങളിലായി 16007 റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട്" ==> ഇങ്ങനെയുള്ള എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ലേഖനത്തിന്റെ "main text" ഇല്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണു ഭംഗി. This will become invalid by Sunday.
*"മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ലിറ്റില്‍ ബ്ലാസ്റ്റര്‍ എന്നീ വിളിപ്പേരുകളുള്ള സച്ചിന്‍" ==> Little Master, not little blaster
*"ആദ്യകാല വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു. " ==> ആദ്യകാലം എന്നു പറയാന്‍ തെന്‍ഡുല്‍ക്കര്‍ വേറെയെവിടെയെങ്കിലും പഠിച്ചിട്ടുണ്ടോ ? ശാരദാശ്രമത്തില്‍ തന്നെ 10-ആം ക്ലാസില്‍ തോറ്റതായിട്ടണ്‌ അറിവ്.
*"അന്ന് അരങ്ങേറ്റം കുറിച്ച ഷെയ്ന്‍ വോണിനതിരേയുള്ള സച്ചിന്റെ ആദ്യ മത്സരവുമായിരുന്നു അത്." Redundant words. വോണ്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നെങ്കില്‍‍ സച്ചിന്റെ ആദ്യ മത്സരം എന്നു പ്രത്യേകം പറയണ്ട കാര്യമില്ലോ.
*"ഓസ്ട്രേലിയക്കെതിരെ നടന്ന് ടെസ്റ്റ് മത്സരങ്ങളില്‍ സച്ചിന്‍ ഇതുവരെ 11 തവണ മാന്‍ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 2 തവണ മാന്‍ ഓഫ് ദ സീരീസുമായി.( രണ്ട് തവണയും ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍. )" ഇതു മുഴുവന്‍ തെറ്റാണ്‌. ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റുകളില്‍ 4 മാന്‍ ഓഫ് ദ മാച്ച് ആണു തെന്‍ഡുല്‍ക്കര്‍ നേടിയിരിക്കുന്നത്. ഈ വര്‍ഷം ബംഗ്ലാദേശിലും, 2001/2-ല്‍ ഇംഗ്ലണ്ടിനെതിരെയുമല്ലാം ടെസ്റ്റുകളില്‍ മാന്‍ ഓഫ് ദ സീരീസുമായി. ഇതു ശരിയാക്കാന്‍ http://cricketarchive.co.uk/Archive/Players/1/1933/statistics_lists.html ഉപയോഗിക്കാം.
*"രണ്ട് സെഞ്ചുറികള്‍ നേടിയ സച്ചിന് തന്നെയായിരുന്നു ഏറ്റവും ഉയര്‍ന്ന ബാറ്റിങ്ങ് ശരാശരിയും" തെറ്റ്. http://cricketarchive.co.uk/Archive/Events/IND/Wills_World_Cup_1995-96/Batting_by_Average.html
*"1998-ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സച്ചിന്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടി" - ഇല്ല.
*"സ്പിന്നര്‍മാരായ ഷെയ്ന്‍ വോണിനേയും ഗാവിന്‍ റോബെര്‍ട്സനേയും നേരിടാന്‍ സച്ചിന്‍ തയാറാക്കിയ പദ്ധതി ഫലം കണ്ടു." - ഗാവിന്‍ റോബര്‍ട്സണ്‍ off-spinner ആണ്‌. അദ്ദേഹത്തെ midwicket-ഇനു മുകളില്‍ കൂടി അടിക്കുന്നതില്‍ വലിയ പ്രത്യേകതയൊന്നും ഇല്ല. വോണിനെതിരെ അങ്ങ്നെ ചെയ്തു എന്നതണ് പ്രധാന കാര്യം.
*"2003/04ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ സമനിലയിലായ ടെസ്റ്റ് പരമ്പരയില്‍ സച്ചിന്‍ ടെസ്റ്റില്‍ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടി." ഇതു ഇപ്പോള്‍ തെന്‍ഡുല്‍ക്കറുടെ ഉയര്‍ന്ന സ്കോര്‍ അല്ല. അതിനെ (248*) പറ്റി ലേഖന്ത്തില്‍ ഒന്നും പറഞ്ഞിട്ടും ഇല്ല.
*"ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങ്, സനത് ജയസൂര്യ (25 സെഞ്ചുറികള്‍) എന്നിവരേക്കാള്‍ 16 സെഞ്ചുറികള്‍ മുന്നിലാണ് സച്ചിന്‍" - ഏറ്റവും ആദ്യം പറഞ്ഞ കാര്യം (എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ) ഇതിനും ബാധകമാണ്‌.
*"അതിനുശേഷം നടന്ന ബംഗ്ലാദേശ് പരമ്പരയില്‍ വീണ്ടും ഓപ്പണര്‍ സ്ഥാനത്തെത്തിയ സച്ചിന്‍ മാന്‍ ഓഫ് ദ സീരീസായി." - ബംഗ്ലാദേശ് പരമ്പരയില്‍ തെന്‍ഡുല്‍ക്കര്‍ ODI കളിച്ചതേയില്ല. ടെസ്റ്റില്‍ എന്നത്തെയും പോലെ no.4 ആയി ആണ്‌ ബാറ്റ് ചെയ്തതു http://cricketarchive.co.uk/Archive/Seasons/BDESH/2007_BDESH_India_in_Bangladesh_2007.html
 
ബാക്കി പിന്നെ. [[User:Appi_Hippi|അപ്പി ഹിപ്പി]] ([[User_talk:Appi_Hippi|talk]]) 13:18, 7 ഫെബ്രുവരി 2008 (UTC)