"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
 
ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ഗ്രീസ്|ഗ്രീക്ക്]] ചരിത്രകാരനായിരുന്നു '''ഹെറോഡോട്ടസ്''' (ജനനം ബിസി 484; മരണം 425). പുരാതന [[ഏഷ്യാമൈനർ|ഏഷ്യാമൈനറിൽ]] കാരിയയിലുള്ള ഹാലിക്കാർനാസസിൽ (ആധുനിക [[തുർക്കി|തുർക്കിയിൽ]] ബോദ്രമിനടുത്ത്) ആണ് അദ്ദേഹം ജനിച്ചത്. ചരിത്രവസ്തുതകളെ ചിട്ടയോടെ ശേഖരിച്ച്, ഒരളവുവരെയെങ്കിലും അവയുടെ വാസ്തവികത പരിശോധിച്ച ശേഷം അവധാനതയോടെ പൂർവാപരക്രമത്തിൽ അവതരിപ്പിച്ച ആദ്യത്തെ വ്യക്തി എന്ന നിലയിൽ, "ചരിത്രരചനയുടെ പിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു <ref>New Oxford American Dictionary, "Herodotos", Oxford University Press</ref><ref>ഹെറോഡോട്ടസ്, 100 Great Lives, Edited by John Canning, പ്രസാധകർ, Rupa & Company (പുറങ്ങൾ 157-62)</ref> ഹെറോഡോട്ടസിന്റെ ഏകരചനയായി അറിയപ്പെടുന്ന '''ഹിസ്റ്ററീസ്''' ആണ് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങളുടെ രേഖ.
 
[[ഗ്രീസ്|ഗ്രീസും]] [[പേർഷ്യ|പേർഷ്യയും]] തമ്മിൽ ബി.സി. അഞ്ചാം നൂറ്റാണ്ടിൽ നടന്ന യുദ്ധത്തിന്റെ ഉല്പത്തിയുടെ അന്വേഷണമെന്ന നിലയിൽ എഴുതിയിരിക്കുന്ന ഹെറോഡോട്ടസിന്റെ കൃതി, [[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപരവും]] [[നരവംശശാസ്ത്രം|നരവംശശാസ്ത്രപരവുമായ]] അറിവുകളുടെ അമൂല്യശേഖരമാണ്. ഈ 'ചരിത്രത്തിന്റെ' ചില ഘടകങ്ങൾ ഭാവനാസൃഷ്ടി ആയിരിക്കാമെങ്കിലും കേട്ടറിഞ്ഞ കാര്യങ്ങളേ താൻ എഴുതിയിട്ടുള്ളു എന്ന് ഹെറോഡോട്ടസ് അവകാശപ്പെടുന്നുണ്ട്.
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്