"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
ഈ പ്രതിസന്ധിയിൽ ബ്രിട്ടീഷ് രാജാവായ ജോർജ് III, നോർത്തു പ്രഭുവിനെ (1732-92) പ്രധാനമന്ത്രിയായി നിയമിച്ചു. അദ്ദേഹം 1770-ൽ ടൗൺഷെന്റ് നിയമങ്ങൾ റദ്ദു ചെയ്തു. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിനു നികുതി ചുമത്താൻ അധികാരമുണ്ടെന്നു സ്ഥാപിക്കാൻ തേയിലയുടെ മേലുള്ള നിസ്സാര നികുതി മാത്രം നിലനിർത്തി. പക്ഷേ, തത്ത്വത്തിന്റെ പേരിൽ കോളനിക്കാർ ഈ നികുതിയെയും എതിർത്തു.
 
ബ്രിട്ടീഷ് പാർലമെന്റിന് കോളനികളുടെ മേൽ നികുതി ചുമത്താൻ അധികാരമില്ലെന്ന നിലപാടിൽത്തന്നെ അവർ ഉറച്ചുനിന്നു. ഇതനുസരിച്ച് അമേരിക്കയിൽ ഇറക്കുമതിചെയ്ത തേയില വാങ്ങാൻ അവർ വിസമ്മതിച്ചു. 1777 ഡി. 16-ന് ബോസ്റ്റൺ പൗരന്മാർ ബോസ്റ്റൺ തുറമുഖത്തിൽ നങ്കൂരമിട്ട ഒരു ബ്രിട്ടീഷ് തേയിലക്കപ്പലിൽ അമേരിക്കൻ ഇന്ത്യന്മാരുടെ വേഷത്തിൽ കയറിച്ചെന്ന് തേയില നിറച്ച 342 പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞു. [[ബോസ്റ്റൺ ചായവിരുന്ന്|ബോസ്റ്റൺ റ്റീ പാർട്ടി]] (Boston Tea Party) എന്ന പേരിലറിയപ്പെടുന്ന ഈ സംഭവം അമേരിക്കൻ വിപ്ലവത്തിന്റെ നാന്ദികുറിച്ചു. ഇതിന്റെ ബ്രിട്ടീഷ് പ്രതികരണം 1774-ൽ പാസ്സാക്കിയ 5 നിയമങ്ങളാണ്. അതനുസരിച്ച് [[ബോസ്റ്റൺ]] തുറമുഖം അടച്ചുപൂട്ടി; ഈ നഗരം സ്ഥിതിചെയ്യുന്ന മാസച്ചുസിറ്റ്സ് എന്ന കോളനിയുടെ സ്വയംഭരണാവകാശം റദ്ദാക്കി; ബ്രിട്ടീഷ് പട്ടാളക്കാർ ബലാൽക്കാരമായി കോളനിക്കാരുടെ സ്ഥലങ്ങളിൽ താവളമുറപ്പിച്ചു; കാനഡയിലെ ക്യൂബക്ക് പ്രവിശ്യ ഒഹായോ നദിയുടെ തെക്കു വശംവരെ വിസ്തൃതമാക്കി; മാസച്ചുസിറ്റ്സ്, വെർജീനിയ, കണക്റ്റിക്കട്ട് എന്നീ കോളനികളുടെ പശ്ചിമപ്രദേശങ്ങളിൽ സാരമായ ഭാഗം കാർന്നെടുത്തുകൈക്കലാക്കി.
 
==കോണ്ടിനെന്റൽ കോൺഗ്രസ്==
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്