"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: io:Usa nedependeso-milito
വരി 61:
ഇതുകൂടാതെ ബ്രിട്ടീഷ് ഗവൺമെന്റിന് ബ്രിട്ടീഷ് ദ്വീപുകളിൽനിന്നുള്ള എതിർപ്പിനെയും നേരിടേണ്ടി വന്നു. അയർലണ്ടിൽ ലഹള ഉണ്ടായതു കൂടാതെ ഇംഗ്ലണ്ടിൽത്തന്നെ വില്യം പിറ്റ്, എഡ്മണ്ട് ബർക്ക്, ചാൾസ് ജെയിംസ് ഫോക്സ് തുടങ്ങിയ നേതാക്കന്മാർ അമേരിക്കയോട് പരസ്യമായി കൂറു കാണിച്ചു. അമേരിക്കയിലേക്കു കപ്പലും പട്ടാളവും അയയ്ക്കുന്നതോടുകൂടിത്തന്നെ സ്പെയിനിന്റെയും ഫ്രാൻസിന്റെയും ആക്രമണത്തിൽനിന്നു സ്വന്തം രാജ്യത്തിന്റെ തെക്കേ കടൽത്തീരം സംരക്ഷിക്കേണ്ട ഭാരവും ബ്രിട്ടനു വന്നുകൂടി. അതിലുപരിയായി നോർത്ത് സീയിലും കരിബീയൻ കടലിലും വിദൂരമായ ബംഗാൾ ഉൾക്കടലിലും ഡച്ചുകാരെയും ഫ്രഞ്ചുകാരെയും നേരിടാൻ നാവികസൈന്യത്തെ അയയ്ക്കേണ്ട ബാധ്യതയും വന്നുചേർന്നു. ചുരുക്കത്തിൽ ബ്രിട്ടന് 3 ഭൂഖണ്ഡങ്ങളിൽ ഒരേ സമയത്തു യുദ്ധം ചെയ്യേണ്ടി വന്നു. 1779-ൽ ഫ്രഞ്ച്-സ്പാനിഷ് നാവികസേന ബ്രിട്ടനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തി. മെഡിറ്ററേനിയനിലെ ബ്രിട്ടീഷ് സാമ്രാജ്യപ്രദേശങ്ങളെ സ്പെയിനും ഫ്രാൻസും കൂട്ടായി ആക്രമിക്കുകയും മിനോർക്ക ദ്വീപ് കൈവശപ്പെടുത്തുകയും ചെയ്തു. ജിബ്രാൾട്ടറിലെ ബ്രിട്ടീഷ് സൈന്യം ശത്രുക്കളെ തോല്പിച്ചതിനാൽ [[ജിബ്രാൾട്ടർ]] തുറമുഖം ബ്രിട്ടനു നഷ്ടപ്പെട്ടില്ല.
==ബ്രിട്ടന്റെ കീഴടങ്ങൽ==
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിൽ]] കോളനിക്കാർ ഫ്രഞ്ചു യുദ്ധക്കപ്പലുകളുടെയും ഫ്രഞ്ചു കരസേനയുടെയും സഹായത്തോടുകൂടി ബ്രിട്ടീഷ് സൈന്യത്തിന്റെമേൽ നിർണായകമായ വിജയം നേടി. വാഷിങ്ടന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യവും മാർക്യൂസ് ദെ ലാഫീറ്റിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സൈന്യവും ഫ്രഞ്ചു നാവികസേനയുംകൂടി ബ്രിട്ടീഷ് സേനാനായകനായ കോൺവാലിസ് പ്രഭുവിനെ വെർജീനിയയിലെ യോർക്ക്ടൗണിൽവച്ച് എല്ലാ വശങ്ങളിൽനിന്നും വളഞ്ഞു. 1701{{അവലംബം}} ഒക്റ്റോബർ 19-ന് 7,000 പട്ടാളക്കാരോടുകൂടി കോൺവാലിസ് കീഴടങ്ങി. യൂറോപ്പിലും വെസ്റ്റ് ഇൻഡീസിലും ഏഷ്യയിലും ശത്രുക്കളെ നേരിടുന്നതിനായി സൈന്യങ്ങളെ നിർത്താൻ നിർബന്ധിതയായ ബ്രിട്ടന് അമേരിക്കയിലേക്ക് കൂടുതൽ സൈന്യങ്ങളെ അയയ്ക്കാൻ നിർവാഹമില്ലാത്ത സ്ഥിതി വന്നു. യുദ്ധത്തിലെ എല്ലാ സമരമുഖങ്ങളിലും ഒറ്റയ്ക്കു ശത്രുക്കളെ നേരിടേണ്ടി വന്ന ബ്രിട്ടൻ തളർന്നു. 1783 സെപ്തംബർ 3-ന് ബ്രിട്ടൻ [[പാരിസ്|പാരിസിൽ]] വച്ച് അമേരിക്കൻ കോളനികളുമായി സമാധാനക്കരാർ ഒപ്പുവച്ചു; ഫ്രാൻസും സ്പെയിനുമായി മറ്റൊരു സമാധാനക്കരാർ വേഴ്സയിലിൽ (Versailles) വച്ചും. അതോടെ അമേരിക്കൻ സ്വാതന്ത്ര്യസമരം അവസാനിച്ചു.
 
==സമാധാനസ്ഥാപനം==
പാരിസ് ഉടമ്പടിയിലെ പ്രധാനവ്യവസ്ഥകൾ താഴെ പറയുന്നവയായിരുന്നു:
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്