"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
അവിശ്വസനീയമെങ്കിലും കൗതുകകരമായ ഒട്ടേറെ 'അറിവുകൾ' ഹെറോഡോട്ടസിന്റെ ചരിത്രത്തിന്റെ നിറക്കൂട്ടിൽ ചേരുന്നു. പേർഷ്യൻ സാമ്രാജ്യത്തിന്റെ കിഴക്കേ അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്ത് [[കുറുക്കൻ|കുറുക്കന്റെ]] വലിപ്പമുള്ള ഒരിനം [[ഉറുമ്പ്|ഉറുമ്പുകളുണ്ടെന്നും]] മാളങ്ങളിൽ ജീവിക്കുന്ന ഈ ജന്തു, ഭൂമിക്കുള്ളിലെ സ്വർണ്ണാംശമുള്ള മണ്ണ് തുരന്നു മുകളിലെത്തിക്കുമെന്നും ഇന്ത്യാക്കാർ അങ്ങനെ മുകളിലെത്തുന്ന സ്വർണ്ണം ശേഖരിക്കുന്നെന്നുമാണ് ഹെറോഡോട്ടസിന്റെ ഒരു കഥ. അതിന്റെ വ്യാഖ്യാനങ്ങളും വാസ്തവികതയെ സംബന്ധിച്ച അന്വേഷണങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. ഹിമാലയപ്രാന്തങ്ങളിൽ ജീവിക്കുന്ന മൂഷികവർഗ്ഗത്തിൽ പെട്ട മാർമട്ട് എന്ന ജന്തുവാണ് ഹെറോഡോട്ടസിന്റെ ഭീമൻ [[ഉറുമ്പ്]] എന്നാണ് ഒരു 'കണ്ടെത്തൽ'.<ref>[http://www.livius.org/he-hg/herodotus/hist06.htm "The Gold-digging Ants"], Herodotus, the Histories Livius.org, Ancient Warfare Magazine</ref><ref>[http://www.nytimes.com/1996/11/25/world/himalayas-offer-clue-to-legend-of-gold-digging-ants.html "Himalayas Offer Clue to Legend of Gold-Digging 'Ants'"] ന്യൂയോർക്ക് ടൈംസ് ദിനപ്പത്രത്തിലെ വാർത്ത, തിയതി - 1996 നവമ്പർ 24</ref>
 
ഹെറോഡോട്ടസ് അവതരിപ്പിക്കുന്ന മറ്റൊരു കൗതുകവർത്തമാനം പേർഷ്യയിലെ മസഗീറ്റൻ ഗോത്രത്തെ സംബന്ധിച്ചാണ്. മസഗീറ്റന്മാർക്കിടയിൽ മനുഷ്യജീവിതത്തിന് സ്വാഭാവികമായ അന്ത്യം പതിവില്ലത്രെ. പ്രായമായ മാതാപിതാക്കന്മാരെ മക്കൾ ബലിയിൽ കൊന്നശേഷം വേവിച്ചു തിന്നുകയാണു മസഗീറ്റന്മാരുടെ പതിവെന്ന് അദ്ദേഹം കരുതി.<ref>[http://www.bostonleadershipbuilders.com/herodotus/book01.htm ഹിസ്റ്ററീസ് ഒന്നാം പുസ്തകം 215-16], Annotation of Text, David Turnbull and Patrick McNamara</ref> ഈജിപ്തിലെ മനുഷ്യരും അവരുടെ വളർത്തുപൂച്ചകളുമായുള്ള സവിശേഷബന്ധത്തിന്റെ കൗതുകങ്ങളും<ref>[http://www.bostonleadershipbuilders.com/herodotus/book02.htm ഹിസ്റ്ററീസ്, 2:രണ്ടാം പുസ്തകം 66-67]</ref> ഹെറോഡോട്ടസ് പറയുന്നുണ്ട്.
 
===മനുഷ്യഭാവചിത്രങ്ങൾ===
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്