"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
==വിമർശനങ്ങൾ==
===കുറവുകൾ===
[[ചിത്രം:Herodot und Thukydides.jpg|thumb|200px|right|ഹെറോഡോട്ടസും [[തുസ്സിഡിഡീസ്|തുസ്സിഡിഡീസും]]
ഗ്രീസിന്റെ ശക്തികളിലൂന്നിയും പേർഷ്യയുടെ കുറവുകൾ പെരുപ്പിച്ചു കാട്ടിയും മുന്നോട്ടുപോകുന്ന ഹെറോഡോട്ടസിന്റെ ആഖ്യാനം ആധുനികകാലത്തെ പ്രചാരണസാഹിത്യങ്ങളുടെ ജനുസ്സിൽ പെടുന്നുവെന്നും പേർഷ്യക്കെതിരെയുള്ള ഒത്തൊരുമിപ്പിന് ഗ്രീക്കുകാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം അതിനുണ്ടായിരുന്നെന്നും എച്ച്.ജി.വെൽസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref>"This history is indeed what we should now call propaganda - propaganda for Greece to unite and conquer Persia" എച്ച്. ജി. വെൽസ്, അ ബ്രീഫ് ഹിസ്റ്ററി ഓഫ് ദ വേൾഡ് (പുറം 88-89)</ref> തന്റെ വിശ്വചരിത്രാവലോകനത്തിൽ (Glimpses of World History) ഹെറോഡോട്ടസിന്റെ രചനയിലെ കൗതുകങ്ങൾ എടുത്തുകാട്ടുന്ന [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവും]] അതിലെ പക്ഷപാതം തിരിച്ചറിയുന്നു.<ref>"He was of course, partial to the Greeks, but his account is very interesting......" [[ജവഹർലാൽ നെഹ്രു]], വിശ്വചരിത്രാവലോകനം അദ്ധ്യായം 15 (പുറങ്ങൾ 38-43) - "പേർഷ്യയും ഗ്രീസും"</ref> അതേസമയം യുദ്ധവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇരുപക്ഷത്തിന്റേയും നിലപാടുകൾ അവതരിപ്പിക്കാനും പോരിൽ പേർഷ്യൻ പക്ഷം പ്രകടിപ്പിച്ച ബഹുമാന്യതകളും യുദ്ധവീര്യവും എടുത്തുപറയാനും ഹെറോഡോട്ടസ് മടി കാണിക്കുന്നില്ല.<ref name ="durant"/>
 
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്