"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
====തെർമോപ്പിലി====
ഒരു ദശകത്തിനു ശേഷം ഡാരിയസിന്റെ മകനും പിൻഗാമിയും ആയിരുന്ന സെർക്സസ്, ഗ്രീസിനെ പേർഷ്യൻ സാമ്രാജ്യത്തിൽ ലയിപ്പിച്ച് മാരത്തണിലെ പരാജയത്തിനു പകരം വീട്ടാൻ ശ്രമിച്ചു. അവസാനത്തെ മൂന്നു പുസ്തകങ്ങളിൽ ആ ശ്രമത്തിന്റെയും അതിന്റെ അന്തിമപരാജയത്തിന്റെയും കഥയാണ്. ഏഷ്യാമൈനറിലൂടെ മുന്നേറി, [[ഏഷ്യ|ഏഷ്യക്കും]] [[യൂറോപ്പ്|യൂറോപ്പിനും]] ഇടയിലുള്ള കടലിടുക്കായ 'ഹെല്ലസ്പ്പൊയ്ക'-യിൽ (ഹെല്ലസ്പോണ്ട് - ഡാർഡനെൽസ്) എത്തിയ പേർഷ്യൻ സൈന്യം കടലിടുക്കിനു കുറുകേ ഉണ്ടാക്കിയ വലിയ പാലവും തോണികളുടെ നിരയും കടന്നു [[യൂറോപ്പ്|യൂറോപ്പിലെത്തി]]. ഈ മുന്നേറ്റത്തെ മദ്ധ്യപൂർവ ഗ്രീസിൽ തെർമോപൈലിയിലെ ചുരത്തിൽ തടഞ്ഞുനിർത്താൻ ഗ്രീസുകാർ ശ്രമിച്ചു. അവിടെ പേർഷ്യൻ സൈന്യത്തെ നേരിട്ടത് ലിയോണിഡാസിന്റെ നേതൃത്വത്തിൽ 300 പേരടങ്ങിയ ഒരു ചെറിയ സ്പാർട്ടൻ പോരാളിസംഘം ആയിരുന്നു. ധീരമായി പോരാടിയ ആ സൈന്യവ്യഹം ഒന്നടങ്കം കൊല്ലപ്പെട്ടെങ്കിലും അവരുടെ ചെറുത്തുനില്പ് പേർഷ്യൻ സൈന്യത്തിനു വലിയ ക്ഷതം വരുത്തി.
====സലാമിസും മറ്റും====
====സലാമിസ്====
തുടർന്ന് ഗ്രീസിലൂടെ മുന്നേറിയ പേർഷ്യൻ സൈന്യത്തിനു മുന്നിൽ തീബ്സ് ഉൾപ്പെടെ പല യവനനഗരങ്ങളും കീഴടങ്ങി. എന്നാൽ കീഴടങ്ങുന്നതിനു പകരം കപ്പലുകളിൽ നഗരം വിട്ടുപോവുകയാണ് [[ആഥൻസ്|ആഥൻസുകാർ]] ചെയ്തത്. ശുന്യമായ നഗരത്തിൽ പ്രവേശിച്ച പേർഷ്യൻ സൈന്യം അതിനു തീയിട്ടു. കരയിൽ പേർഷ്യയെ തടഞ്ഞുനിർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും [[ആഥൻസ്|ആഥൻസിന്റെ]] നാവികശക്തി ബാക്കി നിന്നിരുന്നു. [[തെമിസ്റ്റൊക്ലീസ്]] എന്ന യവവനേതാവിന്റെ തന്ത്രങ്ങളിൽ പെട്ട്, വിസ്താരം കുറഞ്ഞ സലാമിസ് കടലിടുക്കിൽ ചെന്നെത്തിയ പേർഷ്യൻ നാവികവ്യൂഹം ബിസി 480-ൽ അവിടെ നടന്ന യുദ്ധത്തിൽ നശിച്ചു. ബിസി 479-ൽ നടന്ന പ്ലറ്റിയേയിലെ യുദ്ധത്തിൽ പേർഷ്യൻ സൈന്യത്തിനു നേരിട്ട സമ്പൂർണ്ണപരാജയത്തോടെ പേർഷ്യയുടെ വികസനമോഹത്തിന് വിരാമമായി. പേർഷ്യൻ പടയിൽ അവശേഷിച്ചതിനെ വേട്ടയാടിയ ഗ്രീക്കുകാർ ഏഷ്യാമൈനറിലെ മൈക്കലിയിൽ (Mycale) അതിനെ ഇല്ലായ്മ ചെയ്യുന്നതോടെ ചരിത്രം സമാപിക്കുന്നു.
 
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്