"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
ഗ്രീസിന്റെ ശക്തികളിലൂന്നിയും പേർഷ്യയുടെ കുറവുകൾ പെരുപ്പിച്ചു കാട്ടിയും മുന്നോട്ടുപോകുന്ന ഹെറോഡോട്ടസിന്റെ ആഖ്യാനം ആധുനികകാലത്തെ പ്രചാരണസാഹിത്യങ്ങളുടെ ജനുസ്സിൽ പെടുന്നുവെന്നും പേർഷ്യക്കെതിരെയുള്ള ഒത്തൊരുമിപ്പിന് ഗ്രീക്കുകാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം അതിനുണ്ടായിരുന്നെന്നും എച്ച്.ജി.വെൽസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref>"This history is indeed what we should now call propaganda - propaganda for Greece to unite and conquer Persia" എച്ച്. ജി. വെൽസ്, അ ബ്രീഫ് ഹിസ്റ്ററി ഓഫ് ദ വേൾഡ് (പുറം 88-89)</ref> തന്റെ വിശ്വചരിത്രാവലോകനത്തിൽ (Glimpses of World History) ഹെറോഡോട്ടസിന്റെ രചനയിലെ കൗതുകങ്ങൾ എടുത്തുകാട്ടുന്ന [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവും]] അതിലെ പക്ഷപാതം തിരിച്ചറിയുന്നു.<ref>"He was of course, partial to the Greeks, but his account is very interesting......" [[ജവഹർലാൽ നെഹ്രു]], വിശ്വചരിത്രാവലോകനം അദ്ധ്യായം 15 (പുറങ്ങൾ 38-43) - "പേർഷ്യയും ഗ്രീസും"</ref>
 
ഒരു തലമുറക്കു ശേഷം ചരിത്രരചനയുടെ വഴിയിൽ അദ്ദേഹത്തെ പിന്തുടർന്നപിന്തുടർന്ന് മറ്റൊരു മഹായുദ്ധത്തിന്റെ കഥയെഴുതിയ [[തുസ്സിഡിഡീസ്|തുസ്സിഡിഡീസുമായി]] താരതമ്യം ചെയ്ത് ഹെറോഡോട്ടസിനെ വിമർശിക്കുക പതിവാണ്. തന്റെ ചരിത്രം കല്പ്പിതകഥകളൊന്നും ഉൾക്കൊള്ളാത്തതിനാൽ വിരസമായേക്കാം എന്ന തുസ്സിഡിഡീസിന്റെ നിരീക്ഷണം തന്നെ ഹെറോഡോട്ടസിന്റെ പരോക്ഷവിമർശനമാകാം. [[തുസ്സിഡിഡീസ്|തുസ്സിഡിഡീസിന്റെ]] ഒന്നാം പുറമാണ് നേരായുള്ള ചരിത്രത്തിന്റെ തുടക്കമെന്നും അതിനുമുൻപുള്ള പുരാവൃത്തങ്ങളെല്ലാം കല്പിതകഥകളാണെന്നും പറയുന്ന [[ഡേവിഡ് ഹ്യൂം|ഡേവിഡ് ഹ്യൂമിന്റെ]] അഭിപ്രായവും ഹെറോഡോട്ടസിനെ ലക്ഷ്യം വച്ചുള്ളതാണ്. കെട്ടുകഥകളും അസംഭവ്യതകളും കാടുകയറ്റങ്ങളും നിറഞ്ഞ രചനയെന്ന് ഹെറോഡോട്ടസിന്റെ കൃതി വിമർശിക്കപ്പെട്ടിട്ടുണ്ട്. കൃതിയിലെ അബദ്ധങ്ങളും അവാസ്തവങ്ങളും മൂലം "ചരിത്രരചനയുടെ പിതാവ്" എന്ന പുകഴ്ചക്കൊപ്പം "നുണകളുടെ ജനകൻ"(Father of lies) എന്ന ദുഷ്പേരും അദ്ദേഹത്തിനു ലഭിച്ചു.
 
ഹെറോഡോട്ടസിന്റെ പ്രസിദ്ധമായ അബദ്ധങ്ങളിൽ ചിലത് ഇവയാണ്:‌-
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്