"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
==കോൺക്രീറ്റ് താപനിയന്ത്രണം==
 
കോൺക്രീറ്റ് [[അണക്കെട്ട്|അണക്കെട്ടുകളുടെ]] രൂപകല്പനയിലും നിർമാണത്തിലും കോൺക്രീറ്റ് പിണ്ഡത്തിന്റെ താപനിയന്ത്രണപ്രശ്നം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. [[സിമന്റ്|സിമന്റും]] [[ജലം|ജലവുമായുള്ള]] രാസപ്രവർത്തനം ചൂട് ഉത്പാദിപ്പിക്കുന്നു. കോൺക്രീറ്റ് ഉറയ്ക്കുമ്പോൾ ചൂട് ഉത്പാദിപ്പിക്കപ്പെടാനിടയാവുന്നു. വലിയ കോൺക്രീറ്റ് പിണ്ഡങ്ങളിൽ ചൂട് വെളിയിൽ പോകാൻ സൌകര്യമില്ലാത്തതുകൊണ്ട് താപം വർധിച്ചുകൊണ്ടിരിക്കും. അനിയന്ത്രിതമായ താപമാറ്റം വ്യാപ്തവ്യത്യാസങ്ങൾക്കിട നല്കുന്നു. ഇത് അണക്കെട്ടിൽ വിള്ളലുകളുണ്ടാക്കും. ഇത്തരം വിള്ളലുകൾ അണക്കെട്ടിന്റെ ദീർഘായുസ്സിനെയും നിരപായതയെ തന്നെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
 
കോൺക്രീറ്റിൽ താപനിയന്ത്രണം ഉറപ്പുവരുത്തുന്നതിന് വിവിധതരത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. ജലയോജന (hydration) പ്രവർത്തനത്തിനിടയ്ക്ക് പ്രത്യേകിച്ചും താപനിയന്ത്രണം ഉറപ്പുവരുത്തേണ്ടതാണ്. ഇതിന് കുറഞ്ഞ ചൂട് ഉളവാക്കുന്ന സിമന്റ് ഉപയോഗപ്പെടുത്തുകയാണ് പതിവ്. കോൺക്രീറ്റിൽ സിമന്റിന്റെ നിരക്ക് കഴിയുന്നത്ര കുറച്ചുപയോഗിക്കുക, നിർമാണപദാർഥങ്ങൾ തണുപ്പിച്ചശേഷം മാത്രം ഉപയോഗപ്പെടുത്തുക, മുൻകൂട്ടി സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ വഴി തണുത്ത ജലം അപ്പപ്പോൾ ഒഴുക്കിക്കൊണ്ടിരിക്കുക മുതലായവ താപനിയന്ത്രണോപാധികളാണ്.
"https://ml.wikipedia.org/wiki/കോൺക്രീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്