"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
r2.7.3) (Robot: Modifying sk:Gautama Budha to sk:Siddhártha Gautama Buddha; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (r2.7.3) (Robot: Modifying sk:Gautama Budha to sk:Siddhártha Gautama Buddha; സൗന്ദര്യമാറ്റങ്ങൾ)
{{Buddhism}}
 
'''[[ബുദ്ധൻ]]''' എന്നു പിന്നീടു നാമധേയം സിദ്ധിച്ച ''ഗൗതമസിദ്ധാർത്ഥൻ''' [[ബുദ്ധമതം|ബുദ്ധമതസ്ഥാപകനായ]] ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു. <br />
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ ഹൻഡ്രഡ് (ഗ്രന്ഥം)|ദ ഹൻഡ്രഡ്]]എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ്.
== പേരിനു പിന്നിൽ ==
[[വജ്ജി|വജ്ജി സംഘത്തിലെ]] ശാക്യഗണത്തിലാണ്‌ (പാലിയിൽ ശക) ബ്ബുദ്ധൻ ജനിച്ചത്<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=65|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌. ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു. ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു.
 
== ചിന്തകൾ ==
 
== ജീവിതരേഖ ==
ക്രിസ്താബ്ദത്തിന്ന് 563 കൊല്ലം മുന്പ്, കപിലവസ്തുവിനു സമീപം [[ലുംബിനി]] ഉപവനത്തിൽ ജനിച്ചു. എന്നിരുന്നാലും ശ്രീബുദ്ധന്റെ ജനനത്തെപ്പറ്റി ആധികാരികമായ രേഖകൾ ഇല്ല. മിക്ക ചരിത്രകാരന്മാരും പല അവലംബം ഉപയോഗിച്ച് വ്യത്യസ്തമായ കാലഘട്ടങ്ങളാണ് സൂചിപ്പിക്കുന്നത്. ക്രി.മു. 400 ന് മുന്നായിരിക്കണം അദ്ദേഹം ജനിച്ചത് എന്ന് ഒരു വിഭാഗം വിചാരിക്കുന്നു <ref> http://www.indology.info/papers/cousins/node6.shtml </ref>
=== ആദ്യകാലം ===
<!--ക്ഷത്രിയവർഗ്ഗക്കാരായ ശാക്യസംഘക്കാരുടെ പ്രധാനികൾ കപിലവസ്തുവിൽ താമസിച്ചിരുന്നു.-->ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്ഥൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാർത്ഥന്റെ അമ്മ, അദ്ദേഹം ജനിച്ചു് ഏഴു ദിവസം കഴിഞ്ഞപ്പോൾ മരിയ്ക്കുകയും, അതിനു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളർത്തുകയും ചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം തന്റെ ദായാദിജയായ യശോദരയെ വിവാഹം ചെയ്തു.
അദ്ദേഹത്തിന്റെ ഒടുവിലത്തെ വാക്കുകൾ, "നാശം എല്ലാ പദാർത്ഥങ്ങൾക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നംചെയ്ക" എന്നായിരുന്നു. കുശീനഗരത്തിലെ മല്ലർ ഗൌതമന്റെ മൃതശരീരത്തെ ദഹിപ്പിയ്ക്കുകയും, ശേഷിച്ച അസ്ഥികളും മറ്റും ഭാരതവർഷത്തിലെ പല ഭാഗങ്ങളിലേയ്ക്കും അയയ്ക്കുകയും ചെയ്തു.
 
== അഷ്ടമാർഗ്ഗങ്ങൾ ==
ബുദ്ധമതത്തിന്റെ അടിസ്ഥാനം അഷ്ടമാർഗ്ഗങ്ങളിൽ അധിഷ്ഠിതമാണ്. ലോകം ദുഃഖമയമാണ്. തൃഷ്ണ, ദുർമോഹം, കാമം, സ്വാർത്ഥം എന്നിവയാണ് ദുഃഖകാരണങ്ങൾ. ഇവയിൽ നിന്നും മുക്തി നേടുന്നതിനുള്ളതാണ് അഷ്ടമാർഗ്ഗങ്ങൾ. സമ്യൿദൃഷ്ടി, സമ്യൿസങ്കൽപം, സമ്യൿവാക്ക്, സമ്യൿകാമം, സമ്യൿആജീവം, സമ്യൿവ്യായാമം, സമ്യൿസ്മൃതി, സമ്യൿസമാധി എന്നിവയാണിവ.<ref name=kosambi-1>പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ(ഡി.സി.ബുക്സ്, ഐ.സി.എച്ച്.ആർ., പുറം 142. 2003 ആഗസ്റ്റ്, ISBN 81-264-0666-6) ഡി.ഡി. കൊസാംബി</ref>
 
* സമ്യൿദൃഷ്ടി:- ദുഃഖകാരണങ്ങളായ തൃഷ്ണ, കാമം, സ്വാർത്ഥം എന്നിവയിൽ നിന്നും രക്ഷനേടുന്നതിനുള്ള ഉപാധിയായി അഷ്ടമാർഗ്ഗങ്ങളെ തിരിച്ചറിയുന്നതാണ് സമ്യൿദൃഷ്ടി.
* സമ്യൿസങ്കൽപം:- അന്യരെ ദ്രോഹിക്കാതിരിക്കുകയും അവരെ പൂർണ്ണമായി സ്നേഹിക്കുകയും അവരുടെ സുഖത്തിനായി പ്രവർത്തിക്കുകയും ചെയ്യുക, ഇന്ദ്രിയസുഖങ്ങളിൽ മുഴുകാതിരിക്കുക ഇവയാണ് സമ്യൿസങ്കൽപം.
* സമ്യൿവാക്ക്:- നുണ, പരദൂഷണം, ദുർഭാഷണം, ജൽപനം എന്നിവയിൽ ഏർപ്പെടാതിരിക്കുകയും സ്നേഹജനകവും പ്രിയതരവും നയപൂർണ്ണവുമായ വാക്കുകൾ കൈക്കൊള്ളുക.
* സമ്യൿകാമം:- ഹത്യ, മോഷണം, വ്യഭിചാരം എന്നിവ സമൂഹത്തെ തകർച്ചയിലേക്കു നയിക്കുന്നതിനാൽ അവ ഒഴിവാക്കണം. അന്യർക്കു നന്മ വരുന്ന പ്രവൃത്തികളേ ചെയ്യാവൂ.
* സമ്യൿആജീവം:- സമൂഹത്തിന് ദ്രോഹം ചെയ്യുന്ന ഉപജീവനമാർഗ്ഗം സ്വീകരിക്കരുത്. സത്യസന്ധവും പരിശുദ്ധവുമായ ഉപജീവനമാർഗ്ഗമേ സ്വീകരിക്കാവൂ.
* സമ്യൿവ്യായാമം:- ദുർവിചാരങ്ങൾ മനസ്സിലേക്കു പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക; പ്രവേശിച്ചവയെ പുറത്താക്കുക.
* സമ്യൿസ്മൃതി:- ശരീരം മലിനവസ്തുക്കളാൽ നിറഞ്ഞതാണെന്ന വസ്തുത എപ്പോഴും ഓർക്കുക. സുഖവും ദുഃഖവും തരുന്ന വസ്തുതകളെ തുടർച്ചയായി മനനം ചെയ്യുക. മമതാബന്ധങ്ങളിൽ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തുക. ഇതിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുക.
* സമ്യൿസമാധി:- ഏകാഗ്രത ലഭിക്കാൻ വേണ്ടിയുള്ള മാനസ്സിക പരിശീലനം.
 
== ഹിന്ദുമതം ==
ഉത്തരേന്ത്യൻ ഹിന്ദുക്കൽ ബുദ്ധനെ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമായി കരുതാറുണ്ട്. അവർ ബലരാമനെ [[അനന്തനാഗം|അനന്തനാഗത്തിന്റെ]] അവതാരമായി കരുതുന്നു.
 
== ബുദ്ധന്റെ മൊഴികൾ ==
 
== കുറീപ്പുകൾ ==
* {{കുറിപ്പ്|൧|''ഒരു ദിവസം നൈരഞ്ജനനദിയിൽ സ്നാനം ചെയ്തതിന്നു ശേഷം വെള്ളത്തിൽ നിന്നു പൊങ്ങുവാൻ ഭാവിച്ചപ്പോൾ ക്ഷീണംകൊണ്ട് എഴുന്നേല്ക്കുവാൻ വഹിയാതെ ആയി. ഒരു മരത്തിന്റെ കൊമ്പ് പിടിച്ചു പ്രയാസപ്പെട്ടു എഴുന്നേറ്റു തന്റെ പാർപ്പിടത്തിലേയ്ക്കു പോകുമ്പോൾ‍ പിന്നേയും വീണു. സുജാത എന്ന ഒരു ആട്ടിടയത്തി കുറച്ചു പാൽകഞ്ഞി കൊടുത്തിട്ടില്ലായിരുന്നു എങ്കിൽ അദ്ദേഹം തൽസമയം മരിച്ചുപോകുമായിരുന്നു. കായക്ലേശത്തോടു കൂടിയുള്ള തപസ്സു നിഷ്ഫലമായിട്ടുള്ളതാണെന്ന് ഇതുകൊണ്ട് അദ്ദേഹം മനസ്സിലാക്കി. പിന്നെ ശരീരത്തിന്റെ ആവശ്യങ്ങളെ നിവർത്തിച്ചുകൊണ്ട് അദ്ദേഹം, വിചാരവും ആത്മപരിശോധനയുമായ പദ്ധതിയിൽ പ്രവേശിച്ചു.''}}
* {{കുറിപ്പ്|൨|''തന്റെ മതത്തിൽ ചേർന്ന മറ്റൊരു ബന്ധുവായ ദേവദത്തൻ പൊതുസംഘത്തിൽ നിന്നു പിരിഞ്ഞ് ഒരു മതഭേദത്തെ ഉണ്ടാക്കുവാൻ ശ്രമിച്ചു. പക്ഷേ അതു സാദ്ധ്യമായില്ല. തന്റെ ഈ പരാജയം ബുദ്ധൻ കാരണമായിട്ടുണ്ടായതാണെന്നു കരുതി ശാക്യമുനിയുടെ ജീവനാശത്തിന്നായി പല ശ്രമങ്ങളും ദേവദത്തൻ ചെയ്തു. അതൊന്നും സാദ്ധ്യമായില്ല.''}}
* {{കുറിപ്പ്|൩|''ചണ്ഡൻ ബുദ്ധനു വിളമ്പിയ വിഭവങ്ങളിലൊന്ന് കൊഴുത്ത പന്നിയുടെ മാംസമായിരുന്നു എന്നും അതാണ് ബുദ്ധന്റെ അസുഖത്തിന് കാരണമായതെന്നും ബുദ്ധമതരേഖകളിലൊന്നായ ദീർഘ പ്രഭാഷണം(ദിഘ നിക്കയ)പറയുന്നു. തന്റെ പ്രവൃർത്തിയുടെ പരിണാമം കണ്ട് ദുഃഖിച്ച ചണ്ഡനെ, പരിനിർവാണത്തിന് മുൻപ് ബുദ്ധൻ ആശ്വസിപ്പിച്ചു. തഥാഗതന്റെ മോചനത്തിന് വഴിതുറന്ന ഭഷണം വിളമ്പുകവഴി ചണ്ഡൻ ചെയ്തത് സൽക്കർമ്മമാണെന്നാണ് ബുദ്ധൻ പറഞ്ഞത്. <ref>ബുദ്ധന്റെ ഇഷ്ടവിഭവം മൃദുവായ പന്നി മാംസവും പാൽക്കഞ്ഞിയുമായിരുന്നു എന്നു പറയപ്പെടുന്നു. Gem in the Lotus - The seeding of Indian Civilization - Abraham Eraly - പെൻ‌ഗ്വിൻ പ്രസിദ്ധീകരണം</ref><ref>നമ്മുടെ പൗരസ്ത്യ പൈതൃകം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] ഒന്നാം വാല്യം, [[വിൽ ഡുറാന്റ്]](പുറം399) "Buddha, after nearly starving himself in his ascetic youth, seems to have died from a hearty meal of pork".</ref>''}}
 
== അവലംബം ==
[[si:ගෞතම බුදුරජාණන් වහන්සේ]]
[[simple:Gautama Buddha]]
[[sk:Siddhártha Gautama BudhaBuddha]]
[[sl:Buda]]
[[sm:Puta Kotama]]
42,635

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1483317" എന്ന താളിൽനിന്ന് ശേഖരിച്ചത്