"മോപ്പസാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

416 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: cy:Guy de Maupassant)
No edit summary
| signature = Guy de Maupasant Signature.png
}}
എക്കാലത്തേയുംചെറുകഥാ സാഹിത്യത്തിന്റെ പിതാവായും മികച്ച പ്രയോക്താക്കളിലൊരാളായും കരുതപ്പെടുന്ന [[ഫ്രഞ്ച്]] ചെറുകഥാകൃത്താണ്സാഹിത്യകാരനാണ് '''ഗയ്‌ദ് മോപ്പസാങ്ങ്''' (Guy de Mauppasant).<ref>{{cite book |title= ലോക രാഷ്‌ട്രങ്ങൾ|publisher= ഡി.സി. ബുക്സ് |year= 2007 |month=ഏപ്രിൽ |isbn= 81-264-1465-0}}</ref> പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പാശ്ചാത്യസാഹിത്യത്തിൽ നിറഞ്ഞു നിന്ന മോപ്പസാങ്ങിന്റെ കഥാശൈലിയുടെ സ്വാധീനം ലോകത്തെ മിക്ക ഭാഷകളിലുമുണ്ട്. നോർമൻ കാർഷിക ജീവിതവും ഫ്രാൻസും പ്രഷ്യയും തമ്മിലുണ്ടായ യുദ്ധവും ഫ്രാൻസിലെ ബൂർഷ്വാ വർഗ്ഗത്തിന്റെ ജീവിതവും ആധാരമാക്കി മോപ്പസാങ്ങ് എഴുതിയ ചെറുകഥകളും നോവലുകളും വിശ്വവ്യാപകമായ ജനപ്രീതി നേടിയവയാണ്. മുന്നൂറോളം ചെറുകഥകളും ആറു നോവലുകളും മൂന്ന് സഞ്ചാരസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ബൂൾ ദെ സൂഫ് എന്ന ചെറുകഥയാണ് ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനയായി കണക്കാക്കപ്പെടുന്നത്.
==ജീവിതരേഖ==
[[ഫ്രാൻസ്|ഫ്രാൻസിന്റെ]] വടക്കു പടിഞ്ഞാറൻ മേഖലയിലെ നോർമണ്ഡിയിലുള്ള [[ദിയെപ്പ്]] എന്ന തുറമുഖ നഗരത്തിൽ 1850-ൽ മോപ്പസാങ്ങ് ജനിച്ചു. മോപ്പസാങ്ങിനു 11 വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹബന്ധം വേർപെടുത്തി. നോർമണ്ഡിയിൽ അമ്മയോടൊപ്പമാണ് മോപ്പസാങ്ങ് വളർന്നത്. 1869-ൽ നിയമപഠനത്തിനായി [[പാരീസ്|പാരീസിൽ]] എത്തിയ മോപ്പസാങ്ങ് അടുത്ത വർഷം [[ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം|ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ]] പങ്കെടുക്കുവാനായി പട്ടാളത്തിൽ ചേർന്നു. യുദ്ധാനന്തരം പാരീസിലെത്തിയ മോപ്പസാങ്ങ് പ്രശസ്ത നോവലിസ്റ്റായ [[ഗുസ്താവ് ഫ്ലോബേർ|ഗുസ്താവ് ഫ്ലോബേറിന്റെ]] നേതൃത്വത്തിലുള്ള സാഹിത്യവൃത്തത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടു. ഫ്ലോബേറിന്റെ രചനകളിൽ നിന്നാണ് മോപ്പസാങ്ങ് കഥയെഴുത്തിന്റെ കൗശലങ്ങൾ പഠിച്ചത്. ഒടുവിൽ അക്കാര്യത്തിൽ ഫ്ലോബേറീനെ കവച്ചുവെക്കുകയും ചെയ്തു. ലളിതവും ഹാസ്യാത്മകവുമായിരുന്നു മോപ്പസാങ്ങിന്റെ ശൈലി. 1872 മുതൽ 1880 വരെ അദ്ദേഹം സർക്കാർ സർവീസിൽ ജോലി ചെയ്തു. ആദ്യം സമുദ്രയാന വകുപ്പിലും പിന്നീട് വിദ്യാഭ്യാസവകുപ്പിലും. അദ്ദേഹം ഏറ്റവും വെറുത്തിരുന്ന കാര്യങ്ങളിലൊന്ന് ജോലിക്ക് പോക്കായിരുന്നു. 1880-ൽ ആദ്യത്തെ കഥയുമായി മോപ്പസാങ്ങ് ഫ്രഞ്ച് സാഹിത്യലോകത്തെ അമ്പരപ്പിച്ചു. പ്രഷ്യയുമായുള്ള യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള "ബാൾ ഓഫ് ഫാറ്റ്" ആയിരുന്നു ആദ്യത്തെ കഥ.1939-ൽ ഈ കഥയെ അടിസ്ഥാനമാക്കി അമേരിക്കൻ സംവിധായകനായ [[ജോൺ ഫോർഡ്]] "സ്റ്റേജ് കോച്ച്" എന്ന ചലച്ചിത്രമെടുത്തിട്ടുണ്ട്. ആദ്യത്തെ കഥയുടെ വിജയത്തോടെ മോപ്പസാങ്ങ് തുടർച്ചയായി എഴുതാൻ തുടങ്ങി.
1,182

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1481294" എന്ന താളിൽനിന്ന് ശേഖരിച്ചത്