"യൂണികോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
ലോകഭാഷകളെല്ലാം പിന്തുണയ്ക്കുന്ന ഒരു ഇന്റർ‌നാഷണൽ സ്റ്റാൻഡേർഡ് വികസിപ്പിച്ചെടുക്കാനും ഇതിനായുള്ള വിവിധതലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉണ്ടാക്കിയ സംഘടനയാണ് യൂണീകോഡ് കൺ‌സോർഷ്യം. ഈ സംഘടനയുടെ കാര്യപ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായാണ് യൂണീകോഡ് ഡോട്ട് ഓർഗ് എന്ന സൈറ്റ് നിലവിൽ വന്നത്.
ഇന്റർനാഷണൽ സ്റ്റാന്റേർഡ് ഓർഗനൈസേഷനും യുണിക്കോഡും ചേർന്ന് 1992ല്‌ യൂണിക്കോഡ് വേർഷന്‌ 1.0 പുറത്തിറക്കി. ഇതു പരിഷ്കരിച്ച് 2.0യും 2000 ഫെബ്രുവരിയിൽ 3.0യും പുറത്തിറങ്ങി. ISO 10646 -ൽ 32 ബിറ്റുപയോഗിച്ചിരുന്നിടത്ത് 16 ബിറ്റു മാത്രമേ യൂണിക്കോഡ് ഉപയോഗിക്കുന്നുള്ളൂ. അതായത് 16 സ്ഥാനങ്ങളിലായി ഒന്നും പൂജ്യവും നിരത്തി 65000-ല്‌65536 പരം അക്ഷരാദികളുടെ കോഡുകള്‌ നിർമ്മിക്കാം. ഇവ 500 ഓളം ഭാഷകൾക്കു മതിയാകും. പുരാതന ലിപികളും ഭാവിയിൽ ഉണ്ടാകുന്ന ലിപികളും ഇതിൽ ഉൾക്കൊള്ളിക്കാൻ തക്കവിധത്തിൽ ഇതിനെ വിപുലപ്പെടുത്താനും സാധിക്കുന്നതാണ്‌ . പ്രധാനപ്പെട്ട ലോകഭാഷകൾ മിക്കവാറും എല്ലാം തന്നെ ഉൾപ്പെട്ടുത്തി 49194 അക്ഷരാദികൾക്ക് ഇതിനകം കോഡുകൾ നല്കിക്കഴിഞ്ഞു. ഇതിൽ ചൈനീസും ജാപ്പനീസും ഉൾപ്പെടും. അടുത്തുതന്നെ ബർമീസ്, സിൻഹാളീസ്, സിറിയക് മുതലായ ഭാഷകളും ഇതിന്റെ കീഴിൽ കൊണ്ടു വരുന്നതാണ്.
 
ആഗോളമായി നടക്കുന്ന സകല ഭാഷാ കമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങളുടെയും മൂലക്കല്ലാണ് യൂണീകോഡ്. പ്രാദേശിക ഭാഷകളിലേക്ക് വിവിധ സോഫ്റ്റ്‌വെയറുകൾ പ്രാദേശികവൽക്കരിക്കാൻ (ലോക്കലൈസ് ചെയ്യാൻ) ഇതല്ലാതെ മറ്റൊരു ഉത്തരമില്ലതന്നെ.
"https://ml.wikipedia.org/wiki/യൂണികോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്