"ശാസ്ത്രി - സിരിമാവോ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1964 ൽ ഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന [[സിരിമാവോ ബണ്ഡാരനായകെ|സിരിമാവോ ബണ്ഡാരനായകെയും]] ചേർന്ന് ഒപ്പുവച്ച ഉടമ്പടിയാണ് ശാസ്ത്രി - സിരിമാവോ ഉടമ്പടി. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിൽ ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒപ്പുവച്ച ഉടമ്പടിയാണിത്. ഈ ഉടമ്പടി പ്രകാരമാണ് 1972 ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ [[റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം|റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്]] എന്ന പദ്ധതി ആരംഭിച്ചത്.
== ഉടമ്പടിയിലെ ധാരണ ==
ഈ ഉടമ്പടി പ്രകാരം 1981 ഒക്ടോബർ 31 ന് മുൻപ് 6 ലക്ഷത്തോളം അഭയാർത്ഥികളെ ഇന്ത്യൻ സർക്കാരും 3.75 ലക്ഷത്തോളം അഭയാർത്ഥികളെ ശ്രീലങ്കൻ സർക്കാരും പുനരധിവസിപ്പിക്കേണ്ടതുണ്ട്. എന്നാൽ 1981 ഒക്ടോബർ 31 ആയപ്പോൾ ഇന്ത്യ 3 ലക്ഷത്തിലേറെ പേർക്കും ശ്രീലങ്ക 1.85 ലക്ഷത്തോളം പേർക്കും 1964 ന് ശേഷം ജനിച്ച 62,000 കുട്ടികൾക്കും മാത്രം പൗരത്വം നൽകി.<ref>http://www.unhcr.org/refworld/topic,4565c2252c,4565c25f38f,3ae6acf314,0,,,LKA.html</ref>
 
== അവലംബം ==
</references>
"https://ml.wikipedia.org/wiki/ശാസ്ത്രി_-_സിരിമാവോ_ഉടമ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്