"ശനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,179 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
നഗ്നനേത്രങ്ങൾക്കൊണ്ട് വീക്ഷിക്കാൻ കഴിയുന്ന അഞ്ച് ഗ്രഹങ്ങളിൽ ഏറ്റവും അകലെയുള്ളത് ശനിയാണ്. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം എന്നിവയാണ് കണ്ണുകൊണ്ട് നേരിട്ട് കാണാവുന്ന മറ്റ് ഗ്രഹങ്ങൾ (യുറാനസും 4 വെസ്റ്റയും നന്നേ ഇരുണ്ട രാത്രികളിൽ നേരിട്ട് കാണാം). +1 നും 0 നും ഇടയിലുള്ള ദൃശ്യകാന്തിമാനത്തോടെ രാത്രി ആകാശത്തിൽ തെളിഞ്ഞ മഞ്ഞകലർന്ന പൊട്ടായി ശനിയെ കാണാം. രാശിചക്രത്തിലെ നക്ഷത്രരാശികളുടെ പശ്ചാത്തലത്തിൽ ഒരു ദീർഘവൃത്ത പ്രദക്ഷിണത്തിന് ഈ ഗ്രഹം ഏതാണ്ട് 29½ വർഷങ്ങളെടുക്കും. ഗ്രഹത്തിന്റെ വളയങ്ങൾ കാണണമെങ്കിൽ കൂടുതൽ പേർക്കും 20 ഇരട്ടി വലുപ്പത്തിൽ ഗ്രഹം വീക്ഷിക്കണം, ഇതിനായി ബൈനോക്കുലറുകൾ, ടെലിസ്കോപ്പ് തുടങ്ങിയ ഉപയോഗിക്കേണ്ടിവരും.
 
രാത്രി ആകാശത്തിൽ മിക്കവാറും ഈ ഗ്രഹത്തെ കാണാൻ കഴിയും. എങ്കിലും ഗ്രഹവും അതിന്റെ വളയങ്ങളും ഏറ്റവും നന്നായി ദൃശ്യമാകുന്നത് അത് ഖഗോളത്തിൽ സൂര്യന് എതിർവശത്തോ അതിനടുത്തായോ വരുമ്പോഴാണ്. 2003 ന്റെ അവസാനത്തിൽ ശനി ഭൂമിയോടും സൂര്യനോടും കൂടുതൽ അടുത്ത് വന്നിരുന്നുവെങ്കിലും, 2002 ഡിസംബർ 17 ആം തിയ്യതിയിൽ ഗ്രഹം വളരെ തിളക്കത്തോടെ ദൃശ്യമായിരുന്നു. ഭൂമിക്കാപേക്ഷികമായി അതിന്റെ വളയങ്ങൾ പ്രത്യേക രീതിയ ക്രമീകരിച്ച് വന്നാതിനാലായിരുന്നു അങ്ങനെ സംഭവിച്ചത്.
 
== കൂടുതൽ ചിത്രങ്ങൾ ==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1475936" എന്ന താളിൽനിന്ന് ശേഖരിച്ചത്