"എൻ.എൻ. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 180.215.91.248 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 56:
== പുരസ്ക്കാരങ്ങൾ ==
സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർ‌ഡും വയലാർ അവാർ‌ഡും ലഭിച്ചിട്ടുണ്ട്.
സഫലമീ യാത്ര
എൻ. എൻ. കക്കാട്‌
ആർദ്രമീ ധനുമാസ രാവുകളിലോന്നിൽ
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തു തന്നെ നിൽക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
 
വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാൾ കൂടി ഞാൻ നേരിയ നിലാവിന്റെ,
പിന്നെ അനന്തതയിൽ അലിയും ഇരുൾ നീലിമയിൽ
എന്നോ പഴകിയൊരോർമ്മകൾ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങോട്ട് കാണട്ടെ നീ തൊട്ടു നിൽക്കൂ
 
ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത്‌
എതിരെൽക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാർക്കറിയാം . . .
 
എന്ത് , നിൻ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളിൽ
മിഴിനീർ ചവർപ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേർത്ത നിലാവിന്റെ അടിയിൽ തെളിയുമിരുൾ നോക്ക്
ഇരുളിന്റെ മറകളിലെ ഓർമ്മകളെടുക്കുക
ഇവിടെ എന്തോർമ്മകളെന്നോ . . .
 
നിറുകയിലിരുട്ടെന്തി പാറാവ്‌ നിൽക്കുമീ
തെരുവ് വിളക്കുകൾക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓർമ്മകൾ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ . . .
 
പല നിറം കാച്ചിയ വളകൾ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിൽ എതിരേറ്റും
എന്തും പരസ്പരം മോഹിച്ചും
പതിറ്റാണ്ടുകൾ നീണ്ടോരീ
അറിയാത്ത വഴികളിൽ എത്ര കൊഴുത്ത
ചവർപ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തൻ ശർക്കര നുണയുവാൻ
ഓർമ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി . . .
 
ഏതോ പുഴയുടെ കളകളത്തിൽ
ഏതോ മലമുടി പോക്കുവെയിലിൽ
ഏതോ നിശീഥത്തിൻ തേക്ക് പാട്ടിൽ
ഏതോ വിജനമാം വഴി വക്കിൽ നിഴലുകൾ
നീങ്ങുമൊരു താന്തമാം അന്തിയിൽ
പടവുകളായി കിഴക്കേറെ ഉയർന്നു പോയി
കടു നീല വിണ്ണിൽ അലിഞ്ഞുപോം മലകളിൽ
 
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങൾ
വിളയുന്ന മേളങ്ങൾ ഉറയുന്ന രാവുകളിൽ
എങ്ങാനോരൂഞ്ഞാൽ പാട്ട് ഉയരുന്നുവോ സഖീഎങ്ങാനോരൂഞ്ഞാൽ പാട്ട് ഉയരുന്നുവോ . . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .
 
ഓർമ്മകൾ തിളങ്ങാതെ മധുരങ്ങൾ പാടാതെ
പാതിരകൾ ഇളകാതെ അറിയാതെ
ആർദ്രയാം ആർദ്ര വരുമെന്നോ സഖീ
അർദ്രയാം ആർദ്ര വരുമെന്നോ സഖീ . . .
 
ഏതാണ്ടൊരോർമ്മ വരുന്നുവോ
ഓർത്താലും ഓർക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെൽക്കും
ഇപ്പഴയോരോർമ്മകൾ ഒഴിഞ്ഞ താളം
തളർന്നൊട്ടു വിറയാർന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീർ പതിക്കാതെ മനമിടറാതെ . . .
 
കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം
നമുക്കിപ്പോഴീ ആർദ്രയെ ശാന്തരായി
സൗമ്യരായി എതിരേൽക്കാം
വരിക സഖീ അരികത്തു ചേർന്ന് നിൽക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നിൽക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എൻ.എൻ._കക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്