"അന്ത്യാവസ്ഥാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{വൃത്തിയാക്കേണ്ടവ}}[[മനുഷ്യൻ]], [[ചരിത്രം]], [[പ്രപഞ്ചം]] എന്നിവയുടെ അന്ത്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ദർശനശാഖയണ് '''അന്ത്യാവസ്ഥാസിദ്ധാന്തം'''. എല്ലാ മതദർശനങ്ങൾക്കും പ്രത്യേകം അന്ത്യാവസ്ഥാസിദ്ധാന്തങ്ങളുണ്ട്. ഇവയെ വ്യക്തികളുടെ അന്ത്യവും മരണാനന്തരസ്ഥിതിയും പ്രതിപാദിക്കുന്ന വ്യക്തിപരമായ സിദ്ധാന്തങ്ങളെന്നും മാനവരാശി, വിശ്വം എന്നിവയുടെ അന്ത്യത്തെ പരാമർശിക്കുന്ന സാർവത്രിക സിദ്ധാന്തങ്ങളെന്നും തരംതിരിക്കാം. ആവർത്തിക്കപ്പെടുന്നതോ അല്ലാത്തതോ ആയി അന്ത്യത്തെ സങ്കല്പിക്കുന്നതനുസരിച്ച് നിത്യാന്ത്യാവസ്ഥാ സിദ്ധാന്തവും ചരിത്രാന്ത്യാവസ്ഥാസിദ്ധാന്തവും ഉണ്ട്.
 
നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ എല്ലാ പ്രാകൃതവർഗക്കാരും മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നു. ഈ ജീവിതത്തോട് സദൃശവും ഭൂമിയിലെ ധാർമികജീവിതത്തിന് അനുസൃതവുമായിരിക്കും മരണാനന്തരാവസ്ഥ. ഈ പ്രപഞ്ചം അവസാനിക്കുമെന്നും പുതിയൊരു പ്രപഞ്ചം ഉണ്ടാകുമെന്നും പല പ്രാകൃതവർഗക്കാരും വിശ്വസിക്കുന്നു. മരിച്ചവർ അബോധാവസ്ഥയിൽ 'അറാല്ലു' എന്ന സ്വപ്നലോകത്ത് കഴിയും എന്ന് മെസപ്പൊട്ടേമിയരും മരണശേഷം മനുഷ്യർ ഒസീരിസ്ദേവന്റെ മുൻപിലെത്തും എന്ന് ഈജിപ്തുകാരും വിശ്വസിച്ചിരുന്നു. നന്മ തിൻമകളുടെ അളവനുസരിച്ച് അവർക്ക് ശിക്ഷയോ സമ്മാനമോ ലഭിക്കുന്നു. ദുഷ്ടർ അഗ്നികുണ്ഡത്തിലെറിയപ്പെടുന്നു. സ്വർഗജീവിതം ഭൂമിയിലെ ജീവിതത്തോട് സദൃശമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1474878" എന്ന താളിൽനിന്ന് ശേഖരിച്ചത്