"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 861:
 
===യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്===
 
1945 ഒക്റ്റോബർ 24-ന് സ്ഥാപകാംഗമായാണ് [[Soviet Union|സോവിയറ്റ് യൂണിയൻ]] ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ അഞ്ചാം അദ്ധ്യായത്തിലെ 23-ആം ആർട്ടിക്കിൾ പ്രകാരം സോവിയറ്റ് യൂണിയൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളിലൊന്നായി. <ref name="charter ch5" /> സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതിനു മുൻപായി 1991 ഡിസംബർ 24-ന് [[Boris Yeltsin|ബോറിസ് യെൽറ്റ്സിൻ]] ഐക്യരാഷ്ട്രസഭയിലെയും സുരക്ഷാകൗൺസിലിലെയും മറ്റു സംഘടനകളിലെയും അംഗത്വം റഷ്യയ്ക്കായിരിക്കുമെന്നും ഇക്കാര്യം [[Commonwealth of Independent States|സ്വതന്ത്ര രാജ്യങ്ങ‌ളുടെ കോമൺ‌വെൽത്തിലെ]] 11 അംഗരാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.<ref name="yearbook" />
 
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മറ്റു 14 രാജ്യങ്ങളെയും ഐക്യരാഷ്ട്രസഭ അംഗങ്ങളായി സ്വീകരിച്ചു:
* [[Byelorussian Soviet Socialist Republic|ബെലോറൂസിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്]], [[Ukrainian Soviet Socialist Republic|ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്]] എന്നിവ 1945 ഒക്റ്റോബർ 24-നാണ് യു.എസ്.എസ്.ആറിന്റെ അംഗങ്ങളായത്. സ്വാതന്ത്ര്യം ലഭിച്ചശേഷം ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് 1991 ഓഗസ്റ്റ് 24-ന് തങ്ങളുടെ പേര് [[Ukraine|ഉക്രൈൻ]] എന്നും ബെലോറൂസിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് തങ്ങളുടെ പേര് [[Belarus|ബെലാറൂസ്]] എന്നും മാറ്റുകയുണ്ടായി.
* [[Estonia|എസ്തോണിയ]], [[Latvia|ലാത്വിയ]], [[Lithuania|ലിത്വേനിയ]] എന്നീ രാജ്യങ്ങൾ 1991 സെപ്റ്റംബർ 17-നാണ് ഐക്യരാഷ്ട്രസഭാംഗങ്ങളായത്. ഈ രാജ്യങ്ങൾ സ്വതന്ത്രരായയുടനായിരുന്നു (യു.എസ്.എസ്.ആർ. പിരിച്ചുവിടുന്നതിനു മുൻപ്) ഇത് സംഭവിച്ചത്.
* [[Armenia|അർമേനിയ]], [[Azerbaijan|അസർബൈജാൻ]], [[Kazakhstan|കസാക്കിസ്ഥാൻ]], [[Kyrgyzstan|കിർഗിസ്ഥാൻ]], [[Moldova|റിപ്പബ്ലിക് ഓഫ് മോൾഡോവ]], [[Tajikistan|താജിക്കിസ്ഥാൻ]], [[Turkmenistan|തുർക്ക്മേനിസ്ഥാൻ]], [[Uzbekistan|ഉസ്ബെക്കിസ്ഥാൻ]] എന്നീ രാജ്യങ്ങൾക്ക് 1992 മാർച്ച് 2-ന് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം ലഭിച്ചു.
* [[Georgia|ജോർജ്ജിയയ്ക്ക്]] 1992 ജൂലൈ 31-ന് പ്രവേശനം ലഭിച്ചു.
 
===യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്===