"അന്ത്യാവസ്ഥാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
മരണാനന്തരം മയ്യിത്ത് (ശവം) കബറിൽ അടക്കം ചെയ്തുകഴിയുമ്പോൾ ദൈവദൂതന്മാർ സന്ദർശിച്ചു സത്പ്രവൃത്തികൾ ചെയ്തവർക്ക് സന്തോഷവാർത്തയും ദുഷ്ടർക്ക് വരുവാനിരിക്കുന്ന കഷ്ടപ്പാടിന്റെ സൂചനയായി നേരിയ പീഡനങ്ങളും നല്കുന്നു. ജഡം അന്ത്യനാൾവരെ ശവക്കല്ലറയിൽ തന്നെ ജീർണിച്ചോ അല്ലാതെയോ കിടക്കും (മഹാന്മാരുടെ ജഡങ്ങൾ ജീർണിക്കാതെ കണ്ടുവരാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.) അന്ത്യനാളിനടുത്തു മഹ്ദി എന്ന സ്ഥാനപ്പേരോടുകൂടിയ ഒരു നീതിമാൻ ലോകത്തിൽ സമാധാനം പുനഃസ്ഥാപിക്കുകയും ജനങ്ങൾക്ക് ക്ഷേമം അതിന്റെ അത്യുച്ചകോടിയിൽ എത്തിക്കുകയും ചെയ്യുന്നു. തിന്മയുടെ മൂർത്തീകരണമായ ദജ്ജാൽ (എതിർക്രിസ്തു) ലോകത്തിൽ അക്രമവും അനീതിയും അഴിച്ചുവിടുകയും ദൈവത്തിനുപകരം അവനെ ആരാധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതിനെതിരായി ഈസാനബി (യേശുക്രിസ്തു) ആകാശങ്ങളിൽനിന്ന് ഇറങ്ങിവന്ന് ദജ്ജാലിനെ നശിപ്പിച്ചശേഷം ലോകത്തു സമാധാനം പുനഃസ്ഥാപിക്കുകയും വിവാഹിതനായി കുടുംബജീവിതം നയിച്ച് മുൻജീവിതത്തിൽ നിറവേറ്റപ്പെടാത്ത കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യും. അന്ത്യനാളിൽ (ഖിയ്യാമത്ത് നാളിൽ) കാഹളങ്ങൾ മുഴക്കപ്പെടുമ്പോൾ ആദ്യം സർവജീവികളും നശിക്കുകയും തുടർന്ന് എല്ലാറ്റിനും ജീവൻ നല്കപ്പെടുകയും ഈ ലോകത്തിൽ ചെയ്ത പ്രവൃത്തികളുടെ ഫലം അനുഭവിക്കുന്നതിനായി അവർ ദൈവസന്നിധിയിൽ ഹാജരാക്കപ്പെടുകയും ചെയ്യും. ഓരോ വ്യക്തിയുടെയും പ്രവൃത്തികളെ സംബന്ധിച്ച രേഖകൾ പരിശോധിക്കപ്പെടുകയും അതിനനുയോജ്യമായ പ്രതിഫലം വിധിക്കപ്പെടുകയും ചെയ്യും. സത്പ്രവൃത്തികൾക്ക് മുൻതൂക്കം ഉണ്ടെങ്കിൽ അവൻ സകലവിധ സന്തോഷങ്ങളുടെയും ഇരിപ്പിടമായ സ്വർഗത്തിൽ പ്രവേശിക്കും. അല്ലാത്തപക്ഷം നരകത്തിൽ പതിക്കും. എന്നാൽ കാലക്രമേണ പാപികൾക്കു മാപ്പുനല്കി വളരെപ്പേരെ നരകാഗ്നിയിൽനിന്ന് വിമുക്തരാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
 
==[[ക്രിസ്തുമതം]]==
==[[ക്രൈസ്തവമതം]]==
 
ദൈവം ചരിത്രത്തെ നിയന്ത്രിക്കുന്നു. അദ്ദേഹം അതിനെ പൂർണമാക്കും. സൌഭാഗ്യപൂരിതമായ ദൈവരാജ്യം വരും. 'യാഹ്വേയുടെ ദിനത്തിൽ' ദൈവം ദുഷ്ടരെ വധിക്കും. തിന്മ പ്രവർത്തിക്കുന്നവൻ നശിക്കും. എങ്കിലും ജനത്തിന്റെ ഒരു ഭാഗം രക്ഷ പ്രാപിക്കും. തുടർന്ന് ദൈവരാജ്യം സ്ഥാപിതമാകും. മരിച്ചവർ 'ഷിയോൽ' എന്ന സ്ഥലത്ത് കഴിയുന്നു. 'ഷിയോൽ' ഒരുതരം സ്വപ്നലോകമാണ്. ശരിയായ വ്യക്തിത്വമോ മാനസികവ്യാപാരങ്ങളോ അവിടെയില്ല. സുകൃതികൾ മഹത്വത്തിൽ ഉയിർക്കുമെന്നും ദുഷ്ടർ നിത്യമായ അപമാനം അനുഭവിക്കുമെന്നും ഉള്ള വിശ്വാസം ബി.സി. 2-ാം ശ.-ത്തിൽ പ്രബലമായി. പുതിയ യുഗത്തിന്റെ ഉദയത്തിനു മുമ്പായി പ്രകൃതിവിക്ഷോഭങ്ങളും ദുഷ്ടന്മാരുടെ പരാജയവും ഉണ്ടാകുമെന്ന് വെളിപ്പാട് സാഹിത്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മിശിഹ പ്രത്യക്ഷനായി അന്ത്യന്യായവിധി നടത്തും (നോ: അന്ത്യന്യായവിധി). പഴയ ലോകം നശിക്കും. പുതിയ യെരുശലേം സ്വർഗത്തിൽ നിന്നിറങ്ങിവരും. അത് തെരഞ്ഞെടുക്കപ്പെട്ടവരുടെ വാസസ്ഥലമായിരിക്കും. പ്രവാചകന്മാർ പ്രതീക്ഷിച്ചിരുന്ന നിർണായകമായ ദൈവികസമ്പർക്കം ക്രിസ്തുവിൽ സംഭവിച്ചിരിക്കുന്നുവെന്നും, ക്രിസ്തുവിലൂടെ 'അന്ത്യം' ലോകത്തിൽ പ്രവേശിച്ചുകഴിഞ്ഞുവെന്നും പുതിയ നിയമകർത്താക്കൾ പഠിപ്പിച്ചു. ക്രിസ്തുവിലൂടെ ദൈവരാജ്യം ഭൂമിയിൽ പ്രവേശിച്ചു. എന്നാൽ ദൈവരാജ്യം അതിന്റെ പൂർണതയിൽ ഇനിയും വരുവാനിരിക്കുന്നതേയുള്ളു. യേശുവിന്റെ പുനരാഗമനത്തിൽ അതു സംഭവിക്കും. അന്ന് അർഹതാടിസ്ഥാനത്തിലായിരിക്കും സ്വർഗരാജ്യപ്രവേശനം.
"https://ml.wikipedia.org/wiki/അന്ത്യാവസ്ഥാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്