"അന്ത്യാവസ്ഥാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
==ഗ്രീക്-റോമാസിദ്ധാന്തം==
 
മരിച്ചവർ, ഹൈഡേസ് (hades) എന്ന മൃതരുടെ ലോകത്ത് കഴിയുന്നു. (പരലോകത്തിന്റെ ദേവതയുടെ പേരായിരുന്നു, ഹൈഡേസ് എന്നത്. പിന്നീട് അതു മൃതരുടെ ലോകത്തിന്റെ പേരായി മാറി.) ചില ധീരപുരുഷന്മാർ മാത്രം എലീസിയ (Elysia) എന്ന സ്വർഗത്തിലെത്തുന്നു. ദുഷ്ടർ ടാർടറസ് (Tartarus) എന്ന നരകത്തിൽ അടയ്ക്കപ്പെടുന്നു. ഓർഫിക്ക് (Orphic) വിശ്വാസപ്രകാരം മരണാനന്തരം വിധിയും ശിക്ഷാസമ്മാനങ്ങളും ഉണ്ട്. പ്ളേറ്റോയുടെ അഭിപ്രായത്തിൽ മരണാനന്തരം ആത്മാവ് ആയിരം വർഷത്തേക്ക് ശിക്ഷയ്ക്കോ സമ്മാനത്തിനോ വിധിക്കപ്പെടുന്നു. അതിനുശേഷം വീണ്ടുമൊരു ശരീരമെടുത്തേക്കാം. ചില ദുഷ്ടാത്മാക്കൾ ഒരിക്കലും ശിക്ഷാവിമുക്തരാകുകയില്ല. മരണാനന്തരവിധിയും ശിക്ഷാസമ്മാനങ്ങളും സ്റ്റോയിക്ക് ചിന്തകരും അംഗീകരിക്കുന്നു. ശിക്ഷ ശുചീകരണാർഥമാണ്, എങ്കിലും ദുഷ്ടർ നശിക്കും. അവസാനം പ്രപഞ്ചം പൂർവാഗ്നിയിൽ ലയിക്കും. കുറേ കഴിഞ്ഞ് മൂലകങ്ങൾ മറ്റൊരു പ്രപഞ്ചത്തിന് രൂപംകൊടുക്കും എന്ന് അവർ വിശ്വസിച്ചു. റോമാക്കാർ [[ഗ്രീസ്|ഗ്രീക്കുകാരുടെ]] അന്ത്യാവസ്ഥാസിദ്ധാന്തമാണ് മിക്കവാറും സ്വീകരിച്ചിരിക്കുന്നത്.
 
==പുരാതന ജർമൻ സിദ്ധാന്തം==
449

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1473985" എന്ന താളിൽനിന്ന് ശേഖരിച്ചത്