"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ru:Пик Адама
No edit summary
വരി 19:
 
[[ഗൗതമ ബുദ്ധൻ]] തന്റെ ജീവിതകാലത്ത് മൂന്നുവട്ടം [[ശ്രീലങ്ക]] സന്ദർശിച്ചുവെന്ന് ശ്രീലങ്കയിലെ [[ബുദ്ധമതം|ബുദ്ധമതക്കാർ]] വിശ്വസിക്കുന്നു. ആ വിശ്വാസം അനുസരിച്ച്, ആ സന്ദർശനങ്ങളിൽ അവസാനത്തേത് അദ്ദേഹത്തിന്റെ ജ്ഞാനോദയത്തിന്റെ എട്ടാം വർഷമായിരുന്നു.<ref name = "Tressider"/> ഇത്തവണ വായുമാർഗ്ഗമാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നാണ്‌ വിശ്വാസം ഇതിനായി അദ്ദേഹം കാലുയർത്തിയപ്പോഴാണ് ആദം കൊടുമുടിയിൽ അദ്ദേഹത്തിന്റെ കാൽ പതിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു<ref name=rockliff/>.
 
 
ദൈവകല്പന ധിക്കരിച്ച് വിലക്കപ്പെട്ട കനി തിന്നതിനു ശിക്ഷയായി ഏദേൻ തോട്ടത്തിൽ നിന്ന് ബഹിഷ്കൃതനായ ആദിപിതാവായ [[ആദം]], ആയിരം വർഷം ഒറ്റക്കാലിൽ നിന്ന് പ്രായശ്ചിത്തം ചെയ്തപ്പോഴുണ്ടായ കാല്പ്പാടാണിതെന്ന് കരുതുന്ന [[ഇസ്ലാം]] വിശ്വാസികളുണ്ട്. വേറേ ചില കഥകൾ ഈ പാദമുദ്രയെ [[യേശുക്രിസ്തു|യേശുവിന്റെ]] അപ്പസ്തോലന്മാരിലൊരാളായ [[തോമാശ്ലീഹ|തോമാശ്ലീഹയുമായി]] ബന്ധപ്പെടുത്തുന്നു. ഇത് [[പരമശിവൻ|പരമശിവന്റെ]] കാല്പാടാണെന്ന് കരുതുന്ന [[ഹിന്ദുമതം|ഹിന്ദുക്കളുമുണ്ട്]]. ശിവനടിപാദം എന്ന പേരിൽ ഇത് അവർക്കും ആരാധ്യമാണ്<ref name = "Polo">മാർക്കപോളോ ഇന്ത്യയിൽ - വേയായുധൻ പണിക്കശ്ശേരി</ref> <ref>http://www.lankalibrary.com/heritage/sripada2.htm </ref>
 
 
ആദം മുടിക്ക് ചിത്രശലഭമുടി (Butterfly mountain) എന്നും പേരുണ്ട്. ഈ പർവതമേഖലയിലെ ശലഭസമൃദ്ധിയിൽ നിന്നാണ് ആ പേരുണ്ടായത്. ചിത്രശലഭങ്ങൾ വിശുദ്ധമുടിയിലെ മരണത്തിന്റെ നിർവൃതിക്കായി ശ്രീപാദത്തിലേക്ക് കൂട്ടമായി പറന്നുപോകാറുണ്ടെന്ന് ഒരു വിശ്വാസമുണ്ട്. <ref>Questions… Enigmas… Mysteries… (4) - Whose footprint is on the peak ?[http://www.unspecial.org/UNS631/UNS_631_T26.html]</ref>
Line 28 ⟶ 26:
<!--[[മക്ക|മക്കയിലെ]] അറഫയിൽ വച്ചാണ് ആദം ഹവ്വയെ കണ്ടു മുട്ടിയത്. [[ആദം|ആദമിൻറെ]] പുത്രന്മാരാണ് ഹാബീലും ഖാബീലും. ആദത്തിന്റെ ഉയരം 60 മുഴമാണെന്ന് നിവേദനം ചെയ്തിട്ടുണ്ട്<ref>Sahih Bukhari Volume 4, Book 55, Number 543
</ref>-->
 
=== പ്രാചീനപ്രസിദ്ധി ===
[[അലക്സാണ്ടർ]] ചക്രവർത്തിയുമായി പോലും ആദം മുടിയെ ബന്ധിപ്പിക്കുന്ന കഥകളുണ്ട്. അവ കെട്ടുകഥകളാകാമെങ്കിലും, പൗരസ്ത്യദേശത്തെത്തിയ പ്രാചീനസഞ്ചാരികളിൽ പലരും ആദം കൊടുമുടിയുടെ പ്രാധാന്യം ശ്രദ്ധിക്കുകയും ചിലരെങ്കിലും അത് സന്ദർശിക്കുകയും ചെയ്തുവെന്നതിന് രേഖകളുണ്ട്. കേരളത്തിലെ [[ആനമുടി|ആനമുടിയോളം]](2695 മീറ്റർ) പോലും ഉയരമില്ലാത്തെ ഈ കൊടുമുടി ശ്രീലങ്കയിലെ ഏറ്റവും വലിയ പർവതശിഖരം പോലുമല്ല.<ref>Chisolm, Hugh (1910) The Encyclopædia Britannica (Vol. 5)[http://books.google.com/books?id=KjUEAAAAYAAJ&printsec=toc&source=gbs_summary_r&cad=0#PPP1,M1]പുറം 778</ref> എങ്കിലും പഴയ സന്ദർശകരിൽ ചിലരെങ്കിലും അത് ലോകത്തിന്റെ തന്നെ ഉച്ചിയാണെന്ന് വിശ്വസിച്ചു. അതിന്റെ കിടപ്പിന്റെ പ്രത്യേകതകൊണ്ട്, വളരെ അകലെ നിന്ന് തന്നെ കൊടുമുടി കാണാമെന്നതായിരുന്നു ഇതിന് കാരണം. ഉൾനാട്ടിൽ സ്ഥിതിചെയ്യുന്നതെങ്കിലും, അകലെ [[കടൽ|കടലിൽ]] നിന്ന്, കരയിൽ നിന്നു കാണുന്നതിനേക്കാൾ നന്നായി ഇത് കാണാമെന്നത് സഞ്ചാരികൾക്കിടയിൽ ഇതിന് പേരുണ്ടാക്കി. 13-ആം നൂറ്റാണ്ടിൽ [[മാർക്കോ പോളോ|മാർക്കോപോളോയും]] 14-ആം നൂറ്റാണ്ടിൽ [[ഇബ്ൻ ബത്തൂത്ത|ഇബൻ ബത്തൂത്തയുമൊക്കെ]] ഈ കൊടുമുടിയുടെ ആകർഷണത്തിൽ വരാൻ അതാണ് കാരണം.
 
[[പ്രമാണം:Sri Pada 01.jpg|200px|right|thumb|ആ‍ദം കൊടുമുടി - താഴെ മസ്കേലിയ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം]]
 
 
എന്നാൽ പലപ്പോഴും സഞ്ചാരികളുടെ വിവരണത്തിൽ വസ്തുതകളും അബദ്ധങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നു. മാർക്കോപോളൊയുടെ വിവരണം തന്നെ ഉദാഹരണമാണ്. [[ഗൗതമ ബുദ്ധൻ|ഗൗതമബുദ്ധന്റെ]] ജന്മനാട് ശ്രീലങ്കയാണെന്നും, കൊടുമുടിക്കുമുകളിലുള്ളത് പാദമുദ്രയല്ല സംസ്കാരസ്ഥാനമാണെന്നുമുള്ള വിശ്വാസത്തിലാണ് പോളോ എഴുതുന്നത്.
 
Line 40 ⟶ 35:
 
തുടന്ന് ബുദ്ധന്റെ ജീവിതകഥ സാമാന്യം ദീർഘമായി പറയുന്ന പോളോയുടെ വിവരണം അനുസരിച്ച് ഇവിടെ തിരുശേഷിപ്പുകളായി ഒരു പുണ്യപുരുഷന്റെ പല്ല്, മുടി, ഭിക്ഷാപാത്രം തുടങ്ങിയവ സൂക്ഷിച്ചിട്ടുണ്ട്. അവയെ ബുദ്ധന്റേതായി കരുതി ബുദ്ധമതക്കാരും, ആദമിന്റേതായി കരുതി [[മുസ്ലിം|മുസ്ലിങ്ങളും]] ബഹുമാനിക്കുന്നെന്ന് സാക്‌ഷ്യപ്പെടുത്തുന്ന പോളോ, "ഇതിൽ ഏതാണ് ശരിയെന്ന് ദൈവത്തിനേ അറിയൂ" എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.<ref name = "Polo"/>
 
 
പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരിയായ [[മാഹ്വാൻ|മാഹ്വാന്റെ]] വിവരണം ഇങ്ങനെയാണ് <ref name = "Polo"/>:-
Line 53 ⟶ 47:
 
കൊടുമുടിയുടെ ഉച്ചിയിലേക്കുള്ള ഏകദേശം പത്തുകിലോമീറ്റർ കയറ്റത്തിന് തീർത്ഥാടകർ തെരഞ്ഞെടുക്കാറ് ചൂടുകുറഞ്ഞ [[രാത്രി]] സമയമാണ്. സൂര്യോദയത്തിൽ താഴ്വരയിൽ പതിച്ച് ക്രമേണ ചെറുതായി വരുന്ന കൊടുമുടിയുടെ നിഴൽ ഒരസാസാമാന്യ ദൃശ്യമാണ്. ആദം കൊടുമുടിയുടെ പ്രശസ്തിക്കുള്ള കാരണങ്ങളിലൊന്ന് ദിവസേന അരങ്ങേറുന്ന നിഴൽ-വെളിച്ചങ്ങളുടെ ഈ നാടകമാണ്. അതിന് സാക്‌ഷ്യം വഹിക്കാൻ പറ്റും വിധം, സൂര്യോദയത്തിൽ മുകളിലെത്തത്തക്കവണ്ണം അർത്ഥരാത്രിക്ക് യാത്ര തുടങ്ങുന്നതാണ് ഒരു രീതി. കുളയട്ടകളുടെ(Leeches) ഉപദ്രവമുള്ള മഴക്കാലം തീർത്ഥാടനത്തിന് പറ്റിയതല്ല. ബുദ്ധമതവിശ്വാസികൾ പ്രധാനമായി കരുതിപ്പോരുന്ന [[പൗർണ്ണമി|പൗർണ്ണമികളിൽ]] ആദം കൊടുമുടിയിൽ ഏറെ തീർത്ഥാടകർ എത്തുന്നു.
 
 
വഴിയിലൊരിടത്ത് തീർത്ഥാടകർ കയ്യിൽ കരുതാറുള്ള സൂചി എടുത്ത് നൂൽ കോർക്കുന്നു. പിന്നെ സൂചി പാതയോരത്തെ മര‍ത്തിൽ തറച്ചിട്ട് നൂൽ നീട്ടി അടുത്തുള്ള മറ്റൊരു മരത്തിൽ കെട്ടുന്നു. ഇവിടേക്കുള്ള യാത്രക്കിടയിൽ തന്റെ വസ്ത്രത്തിന്റെ വിളുമ്പ് കീറിയപ്പോൾ [[ഗൗതമ ബുദ്ധൻ]] വഴിയിലിരുന്ന് അത് തുന്നി കേടുതീർത്തു എന്ന വിശ്വാസത്തിന്റെ അനുസ്മരണമാണിത്. കയറ്റത്തിന്റെ അവസാനഭാഗത്ത് തീർത്ഥാടകർക്ക് പിടിച്ചുകയറാൻ വേണ്ടി ഇരുമ്പുചങ്ങലകൾ സ്ഥാപിച്ചിട്ടുണ്ട്. വളരെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് അവ അവിടെ സ്ഥാപിച്ചത് ക്രിസ്തുവിന് മുൻപ് 330-ൽ ആദം മല കയറിയ [[അലക്സാണ്ടർ]] ചക്രവർത്തിയാണ്. <ref name = "Polo"/> മുകളിലെത്തുന്ന തീർത്ഥാടകൻ പാദമുദ്രയെ വട്ടം വച്ച് കാണിക്കയിട്ടശേഷം അവിടെയുള്ള മണി അടിക്കുന്നു. പാരമ്പര്യം അനുസരിച്ച്, സന്ദർശനം എത്രാമത്തേതാണോ അത്രയും വട്ടമാണ് മണി അടിക്കേണ്ടത്. ആദ്യവട്ടമെത്തുന്ന സന്ദർശകൻ മണി ഒരു വട്ടം മാത്രം അടിക്കുന്നു.<ref name = "Tressider"/>
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്