"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 25:
[[ഹാരിയറ്റ് ബീച്ചർ സ്റ്റോ]] (1811-96) എന്ന അമേരിക്കൻ എഴുത്തുകാരിയുടെ വിഖ്യാതമായ നോവലാണ് '''അങ്കിൾ ടോംസ് ക്യാബിൻ'''. അങ്കിൾ ടോം എന്ന നീഗ്രോ അടിമയെ മുഖ്യകഥാപാത്രമാക്കി രചിച്ചിട്ടുള്ള ഈ [[നോവൽ]] അമേരിക്കൻ ഐക്യനാടുകളിൽ, പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങളിൽ നിലവിലിരുന്ന അടിമത്തവ്യവസ്ഥയുടെ തുറന്നുകാട്ടലും നിശിതവിമർശനവുമാണ്. ആദ്യം 1850-ൽ ഇത് ദ നാഷനൽ ഇറാ (The National Era) എന്ന [[മാസിക|മാസികയിൽ]] ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടു കൊല്ലം കഴിഞ്ഞ് പുസ്തകരൂപത്തിൽ പുറത്തിറക്കിയപ്പോൾ അതിനു ലഭിച്ച പ്രചാരം അസാധാരണമായിരുന്നു. ഒട്ടേറെ ഭാഷകളിലേക്ക് ഇതു വിവർത്തനം ചെയ്യപ്പെട്ടു. ഈ നോവലിന്റെ നാടകീയാനുവാദത്തിനും വൻപിച്ച പ്രചാരം ലഭിച്ചു.
 
മുന്തിയ സാഹിത്യപ്രതിഭയോ കാലാമേന്മയോ പ്രതിഫലിപ്പിക്കാത്ത കേവലം ''സെന്റിമെന്റൽ റൊമാൻസ്'' ആയിരുന്നിട്ടും രചനാകാലത്തും പിന്നീടും അങ്കിൾ ടോമിന്റെ ക്യാബിൻ അസാമാന്യമായ ജനസമ്മതിജനപ്രീതി നേടി. സാഹിത്യനിരൂപരേയും സാമൂഹ്യചരിത്രകാരന്മാരേയും വശംകെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്ത കൃതി എന്ന് ഇതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name ="ward"/> ഐക്യനാടുകളിലെ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തിനു പത്തു വർഷം മുൻപു വെളിച്ചം കണ്ട ഈ കൃതി അടിമവ്യവസ്ഥക്കെതിരായി പൊതുജനാഭിപ്രായം രൂപീകരിച്ച് യുദ്ധത്തിനു വഴിയൊരുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.<ref>[[ജവഹർലാൽ നെഹ്രു]], വിശ്വചരിത്രാവലോകനം (അദ്ധ്യായം 137, പുറം 567)</ref> എങ്കിലും യുദ്ധത്തിന്റെ വരവിൽ അതിന്റെ പങ്ക് എത്രമാത്രമുണ്ടായിരുന്നു എന്നതിൽ അഭിപ്രായസമ്മതിയില്ല. "വലിയ യുദ്ധം ഉണ്ടാക്കിയ ചെറിയ സ്ത്രീ" എന്ന് [[അബ്രഹാം ലിങ്കൺ]] നോവലിസ്റ്റിനെ വിശേഷിപ്പിച്ചതായി ഒരു കഥയുണ്ടെങ്കിലും അതിനു വിശ്വസനീയത കുറവാണ്.{{സൂചിക|൧|}}
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്