"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
[[അമേരിക്കൻ ഐക്യനാടുകൾ|ഐക്യനാടുകളിലെ]] ന്യൂ ഇംഗ്ലണ്ട് പ്രദേശത്തെ [[കാൽവിൻവാദം|കാൽവിനിസ്റ്റ് ക്രിസ്തീയതയുടെ]] നായകന്മാരിൽ ഒരാളും സിൻസിനാറ്റിയിലെ ലേൻ ദൈവശാസ്ത്രസെമിനാരിയുടെ അദ്ധ്യക്ഷനുമായിരുന്ന ലേമാൻ ബീച്ചറുടെ മകളായിരുന്നു [[ഹാരിയറ്റ് ബീച്ചർ സ്റ്റോ]]. സെമിനാരിയിലെ പ്രൊഫസർ കാൽവിൻ എല്ലിസ് സ്റ്റോ ആയിരുന്നു അവരുടെ ഭർത്താവ്. കുടുംബിനിയായി ജീവിച്ച അവർ, പ്രാദേശികപ്രസിദ്ധീകരണങ്ങളിൽ കഥകളും അനുഭവാഖ്യാനങ്ങളും മറ്റും എഴുതിയിരുന്നു.
[[ചിത്രം:StowePainting.jpg|thumb|upright|right|ഹാരിയറ്റ് ബീച്ചർ സ്റ്റോ]]
[[അമേരിക്കൻ ഐക്യനാടുകൾ|ഐക്യനാടുകളിൽ]], അടിമത്തം നിലവിലിരുന്ന തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും തമ്മിൽ 1850-ൽ എത്തിച്ചേർന്ന അവസരവാദപരമായ ഒത്തുതീർപ്പാണ് ഈ കൃതിയുടെ പിറവിക്ക് അവസരമൊരുക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ നടപ്പായ "ഫ്യൂജിറ്റിവ് സ്ലേവ് നിയമം", ഒളിച്ചോടുന്ന അടിമകളെ കണ്ടെത്തുന്നതിൽ തെക്കൻ സംസ്ഥാനക്കാരായ ഉടമകളെ സാഹായിക്കാൻ മുഴുവൻ അമേരിക്കക്കാരേയും നിയമപരമായി ബാദ്ധ്യസ്ഥരാക്കി. ഉടമകളല്ലാത്തവരെക്കൂടി അടിമവ്യവസ്ഥയുടെ അധാർമ്മികതയിൽ പങ്കുപറ്റാൻ നിർബ്ബന്ധിക്കുന്ന ഈ നിയമത്തെ നിരോധന‌വാദികൾ (abolitionists) എതിർത്തു. നിയമത്തിനെതിരെ തൂലിക ചലിപ്പിക്കാൻ ആവശ്യപ്പെട്ട് ഹാരിയറ്റിന്റെ ഭർതൃസഹോദരി അവർക്കെഴുതി. അങ്ങനെ തുടങ്ങിയ എഴുത്തിൽ ഗ്രന്ഥകാരി ഉപയോഗിച്ചത് ഒളിച്ചോടിവന്ന അടിമകളും സുഹൃത്തുക്കളും പറഞ്ഞ കഥകളും, തെക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനങ്ങൾ നൽകിയ അനുഭവങ്ങളും ആയിരുന്നു.<ref>ഹാരിയറ്റ് ബീച്ചർ സ്റ്റോവ് സെന്റർ, [http://www.harrietbeecherstowecenter.org/utc/ അങ്കിൽ ടോംസ് ക്യാബിൻ]</ref><ref>[http://www.anti-slaverysociety.addr.com/hus-utc.htm Anti-slavery society, Uncle Tom's Cabin]</ref>

അമേരിക്കയിലെ വ്യവസ്ഥാപിത ക്രിസ്തീയതക്കുള്ളിലെ വലിയൊരു വിഭാഗം അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ ശ്രമിച്ചിരുന്നു. വടക്കൻ സംസ്ഥാനങ്ങളിലെ മെഥഡിസ്റ്റ് സഭ, അടിമത്തം ദൈവത്തിനും മനുഷ്യനും പ്രകൃതിക്കും എതിരാണെന്നു കരുതിയപ്പോൾ, തെക്ക് അടിമകളെ വച്ചു കൊണ്ടിരുന്നവരിൽ ഇരുപത്തയ്യായിരത്തോളം മെഥഡിസ്റ്റ് അൽമായരും 1200 മെഥഡിസ്റ്റ് പുരോഹിതരും ഉണ്ടായിരുന്നു.<ref>വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 249)</ref> ബൈബിളും സഭാപിതാക്കന്മാരുടെ രചനകളും അടിമത്തത്തെ പിന്തുണക്കുന്നതായി പലരും വാദിച്ചിരുന്നു. ആ നിലപാടിനെ തിരസ്കരിക്കുയും നിശിതമായി വിമർശിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരി, അടിമത്തത്തിനെതിരായ തന്റെ വാദങ്ങൾ ഉറപ്പിച്ചത് ക്രൈസ്തവ ധാർമ്മികതയെക്കുറിച്ചുള്ള സ്വന്തം ബോദ്ധ്യങ്ങളിലായിരുന്നു.
 
വാഷിങ്ങടൺ ഡി.സി.യിലെ നിരോധനപക്ഷ ആനുകാലികമായ നാഷനൽ ഈറയിൽ 1851 ജൂൺ 5 മുതൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കപ്പെട്ട് പ്രാദേശികശ്രദ്ധ നേടിയ നോവലിന്റെ പുസ്തകരൂപം ഇറങ്ങിയത് 1852 മാർച്ച് 20-നായിരുന്നു. അതോടെ അത് ദേശീയതലത്തിലും വിദേശങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. ആദ്യത്തെ രണ്ടു ദിവസത്തിനുള്ളിൽ 5000 പ്രതികൾ വിറ്റഴിഞ്ഞു. രണ്ടു മാസം ആയപ്പോൾ വില്പന അൻപതിനായിരമെത്തി. പുസ്തകത്തിന്റെ ഖ്യാതി വ്യാപിച്ചതോടെ മൂന്ന് അച്ചടിയന്ത്രങ്ങൾ 24 മണിക്കൂറും പ്രവർത്തിച്ച് തയ്യാറാക്കിയിരുന്ന പ്രതികൾ തുന്നിക്കെട്ടാൻ 100 ബൈൻഡർമാർ വേണ്ടി വന്നു. അച്ചടിക്കടലാസിന് മൂന്നു മില്ലുകളെ ആശ്രയിക്കേണ്ടി വരുകയും ചെയ്തു. ഒരുവർഷത്തിനിടെ അമേരിക്കയിൽ വിറ്റഴിഞ്ഞത് മൂന്നു ലക്ഷം പ്രതികളായിരുന്നു.<ref name ="ward"/> 1857 ആയപ്പോൾ ലോകമൊട്ടാകെ 20 ലക്ഷം പ്രതികൾ വിറ്റഴിഞ്ഞു.<ref name ="libcon">[http://memory.loc.gov/ammem/today/jun05.html ലൈബ്രറി ഓഫ് കോൺഗ്രസ്, ടുഡേ ഇൻ ഹിസ്റ്ററി, ജൂൺ 5, അങ്കിൾ ടോംസ് ക്യാബിൻ]</ref>
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്