"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
അടിമത്തസമ്പ്രദായത്തിന്റെ അനീതിയെ തീവ്രരൂപത്തിൽ ചിത്രീകരിച്ച് നിശിതമായി വിമർശിക്കുന്ന ഈ കൃതി ആ വിമർശനത്തിനു മാനദണ്ഡമായി സ്വീകരിക്കുന്നത് ക്രിസ്തീയ ധാർമ്മികതയെക്കുറിച്ചുള്ള ഗ്രന്ഥകാരിയുടെ സങ്കല്പമാണ്.{{സൂചിക|൨|}} അതേസമയം, യജമാനന്റെ ക്രൂരതയെ ക്രിയാത്മകമായി ചെറുക്കുന്ന അടിമ ഇതിന്റെ നായകസങ്കല്പത്തിന് അന്യമാണ്. ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ചിരുന്ന അങ്കിൾ ടോം അടിമവ്യവസ്ഥയുടെ അതിക്രമങ്ങളോട് പ്രതികരിക്കുന്നത് അനുസരണത്തിന്റേയും സഹനത്തിന്റേയും മാർഗ്ഗത്തിലൂടെയാണ്. സ്വർഗ്ഗത്തിലെ മാലാഖയുടെ മഹിമക്കായി ഭൂമിയിലെ മനുഷ്യമഹത്വം പരിത്യജിക്കുന്ന ഇതിലെ നായകന്റെ പേരു തന്നെ ആഫ്രിക്കൻ അമേരിക്കർക്കിടയിൽ ശകാരപദമാണ്. "അങ്കിൾ ടോം" അവർക്ക് ദാസ്യഭാവത്തിന്റെ പ്രതീകമാണ്.<ref name ="ward">ജോൺ വില്യം വാർഡ്, അങ്കിൾ ടോംസ് ക്യാബിൻ, സിഗ്നെറ്റ് ക്ലാസ്സിക് പതിപ്പിനെഴുതിയ "Afterword"-ൽ</ref>
 
കറുത്തമനുഷ്യർക്കു നേരേയുള്ള ഗ്രന്ഥകാരിയുടെ മനോഭാവത്തിൽ പ്രകടമാകുന്നത് സമത്വചിന്തയെന്നതിനു പകരം ഔദാര്യഭാവമാണ്(condescension) എന്നും വിമർശനമുണ്ട്. നീഗ്രോകളെ നോവലിസ്റ്റ് പുകഴ്ത്തുന്നത് ക്ഷമ, ഭീരുത്വം, അലസസ്വഭാവം എന്നീ 'ഗുണങ്ങൾ' എടുത്തുപറഞ്ഞാണ്. നോവലിൽ മിഴിവോടെ പ്രത്യക്ഷ്യപ്പെടുന്ന അടിമകളിൽ പലരും പേരിനുമാത്രം ആഫ്രിക്കൻ രക്തമുള്ള മുലാറ്റോകളോ (mulatto) ക്വാഡ്രൂണുകളോ (quadroon) ആണ്. എലിസ, ജോർജ്ജ് ഹാരിസ്, കേസി, എമ്മലീൻ തുടങ്ങിയവർ ഒളിച്ചോടുമ്പോൾ കറുത്തവരായി തിരിച്ചറിയപ്പെടാതിരിക്കാൻ മാത്രം വെളുപ്പു കലർന്നവരാണ്. അല്ലാതെയുള്ള നീഗ്രോ കഥാപാത്രങ്ങളിൽ ചിലരുരെങ്കിലും ചിത്രീകരണത്തിൽ ഗൗരവത്തേക്കാൾ ഫലിതച്ചുവയാണുള്ളത്.<ref name ="ward"/> ഇതിൽ കറുത്തമനുഷ്യർ സംസാരിക്കുന്നതു തന്നെ, സാധാരണ ഇംഗ്ലീഷിൽ നിന്നു ഭിന്നമായ ഒരു ഭാഷയാണ്.{{സൂചിക|൩|}}
 
നോവൽ അതിന്റെ അസംഭവ്യവും അതൃപ്തികരവുമായ സമാപ്തിയുടെ പേരിലും വിമർശിക്കപ്പെട്ടിട്ടുണ്ട്. എലിസയും ജോർജ്ജും ഉൾപ്പെടെ അടിമത്തത്തിൽ നിന്നു രക്ഷപെട്ട കഥാപാത്രങ്ങൾ എല്ലാം തന്നെ, ഐക്യനാടുകളിൽ കറുത്തവർക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷ ഉപേക്ഷിച്ച്, വിമോചിതരായ അടിമകൾക്കായി സ്ഥാപിക്കപ്പെട്ട [[ലൈബീരിയ]] എന്ന [[ആഫ്രിക്ക|ആഫ്രിക്കൻ]] രാജ്യത്തേക്കു കുടിയേറുന്നു. അവിടെ കറുത്തമനുഷ്യർക്കായി, ക്രിസ്തീയധാർമ്മികതയിൽ ഉറച്ച ഒരു സമൂഹം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു ഈ പലായനം എന്നു നോവലിസ്റ്റ് പറയുന്നു.
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്