"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 76:
നോവൽ അതിന്റെ അസംഭവ്യവും അതൃപ്തികരവുമായ സമാപ്തിയുടെ പേരിലും വിമർശിക്കപ്പെട്ടിട്ടുണ്ട്. എലിസയും ജോർജ്ജും ഉൾപ്പെടെ അടിമത്തത്തിൽ നിന്നു രക്ഷപെട്ട കഥാപാത്രങ്ങൾ എല്ലാം തന്നെ, ഐക്യനാടുകളിൽ കറുത്തവർക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷ ഉപേക്ഷിച്ച്, വിമോചിതരായ അടിമകൾക്കായി സ്ഥാപിക്കപ്പെട്ട [[ലൈബീരിയ]] എന്ന [[ആഫ്രിക്ക|ആഫ്രിക്കൻ]] രാജ്യത്തേക്കു കുടിയേറുന്നു. അവിടെ കറുത്തമനുഷ്യർക്കായി, ക്രിസ്തീയധാർമ്മികതയിൽ ഉറച്ച ഒരു സമൂഹം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു ഈ പലായനം എന്നു നോവലിസ്റ്റ് പറയുന്നു.
"അങ്കിൾ ടോമിന്റെ ക്യാബിൻ" പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് അതിനെക്കുറിച്ചുണ്ടായ പ്രധാനവിമർശനം, തെക്കൻ ഐക്യനാടുകളിലെ അടിമസമ്പ്രദായത്തിന്റെ ദോഷദൃഷ്ടിയോടെയുള്ള വികലചിത്രമാണ് അതിലുള്ളത് എന്നായിരുന്നു. ഈ വിമർശനത്തോടു പ്രതികരിച്ച് നിരവധി പ്രമാണങ്ങളും സാക്ഷ്യപത്രങ്ങളും ഉദ്ധരിച്ച് ഗ്രന്ഥകർത്രി തന്റെ അഭിപ്രായങ്ങളെ സ്ഥിരീകരിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് "കീ ടു അങ്കിൾ ടോംസ് കാബിൻ" ( Key to Uncle Tom's Cabin) എന്ന കൃതി. നോവലിന്റെ പ്രസിദ്ധീകരണത്തിനും ആഭ്യന്തരയുദ്ധത്തിനും ഇടക്കുള്ള കാലത്ത്, തെക്കൻ സംസ്ഥാനത്തെ തോട്ടമുടമകളുടെ നിലപാടിൽ അടിമവ്യവസ്ഥയെ നീതീകരിച്ച് ഹാരിയറ്റിന്റെ കൃതിയിലെ വാദങ്ങളെ നിഷേധിക്കാൻ ശ്രമിക്കുന്ന "ടോം വിരുദ്ധസാഹിത്യത്തിന്റെ" (anti-Tom Literature) ഒരു പരമ്പര തന്നെയുണ്ടായി. മുപ്പതോളം വരുന്ന ഈ
നോവലിൽ നിബന്ധിച്ച രാഷ്ട്രീയവും ജീവകാരുണ്യപരവുമായ വാദങ്ങൾ ഇന്നു അപ്രസക്തമായിരിക്കാമെങ്കിലും, അങ്കിൾ ടോം, അഗസ്റ്റിൻ സെയ്ന്റ് ക്ലെയർ, ഒഫീലിയ എന്നിവരും അതിശയോക്തിപരമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ''ലെഗ്രി'', ''ഈവാ'', ടോപ്സി തുടങ്ങിയവരും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ അമേരിക്കൻ ഭാവനയുടെ അനശ്വരസമ്പത്തായി അവശേഷിക്കുന്നു.
|