"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
കറുത്തമനുഷ്യർക്കു നേരേയുള്ള ഗ്രന്ഥകാരിയുടെ മനോഭാവത്തിൽ പ്രകടമാകുന്നത് സമത്വചിന്തയെന്നതിനു പകരം ഔദാര്യഭാവമാണ്(condescension) എന്നും വിമർശനമുണ്ട്. നീഗ്രോകളെ നോവലിസ്റ്റ് പുകഴ്ത്തുന്നത് ക്ഷമ, ഭീരുത്വം, അലസസ്വഭാവം എന്നീ 'ഗുണങ്ങൾ' എടുത്തുപറഞ്ഞാണ്. നോവലിൽ മിഴിവോടെ പ്രത്യക്ഷ്യപ്പെടുന്ന അടിമകളിൽ പലരും പേരിനുമാത്രം ആഫ്രിക്കൻ രക്തമുള്ള മുലാറ്റോകളോ (mulatto) ക്വാഡ്രൂണുകളോ (quadroon) ആണ്. എലിസ, ജോർജ്ജ് ഹാരിസ്, കേസി, എമ്മലീൻ തുടങ്ങിയവർ ഒളിച്ചോടുമ്പോൾ കറുത്തവരായി തിരിച്ചറിയപ്പെടാതിരിക്കാൻ മാത്രം വെളുപ്പു കലർന്നവരാണ്. അല്ലാതെയുള്ള നീഗ്രോ കഥാപാത്രങ്ങളിൽ ചിലരുരെങ്കിലും ചിത്രീകരണത്തിൽ ഗൗരവത്തേക്കാൾ ഫലിതച്ചുവയാണുള്ളത്.<ref name ="ward"/>
 
നോവൽ പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് അതിനെക്കുറിച്ചുണ്ടായ പ്രധാനവിമർശനം, തെക്കൻ ഐക്യനാടുകളിലെ അടിമസമ്പ്രദായത്തിന്റെ ദോഷദൃഷ്ടിയോടെയുള്ള വികലചിത്രമാണ് അതിലുള്ളത് എന്നായിരുന്നു. ഈ വിമർശനത്തോടു പ്രതികരിച്ച് നിരവധി പ്രമാണങ്ങളും സാക്ഷ്യപത്രങ്ങളും ഉദ്ധരിച്ച് ഗ്രന്ഥകർത്രി തന്റെ അഭിപ്രായങ്ങളെ സ്ഥിരീകരിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് "കീ ടു അങ്കിൾ ടോംസ് കാബിൻ" ( Key to Uncle Tom's Cabin) എന്ന കൃതി. നോവലിന്റെ പ്രസിദ്ധീകരണത്തിനും ആഭ്യന്തരയുദ്ധത്തിനും ഇടക്കുള്ള കാലത്ത്, തെക്കൻ സംസ്ഥാനത്തെ തോട്ടമുടമകളുടെ നിലപാടിൽ അടിമവ്യവസ്ഥയെ നീതീകരിച്ച് ഹാരിയറ്റിന്റെ കൃതിയിലെ വാദങ്ങളെ നിഷേധിക്കാൻ ശ്രമിക്കുന്ന ടോം വിരുദ്ധസാഹിത്യത്തിന്റെ ഒരു പരമ്പര തന്നെയുണ്ടായി. മുപ്പതോളം വരുന്ന ഈ കൃതികളിൽ പലതിന്റേയും എഴുത്തുകാരും ഹാരിയറ്റിനെപ്പോലെ സ്ത്രീകളായിരുന്നു.
 
നോവലിൽ നിബന്ധിച്ച രാഷ്ട്രീയവും ജീവകാരുണ്യപരവുമായ വാദങ്ങൾ ഇന്നു അപ്രസക്തമായിരിക്കാമെങ്കിലും, അങ്കിൾ ടോം, അഗസ്റ്റിൻ സെയ്ന്റ് ക്ലെയർ, ഒഫീലിയ എന്നിവരും അതിശയോക്തിപരമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ''ലെഗ്രി'', ''ഈവാ'', ടോപ്സി തുടങ്ങിയവരും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ അമേരിക്കൻ ഭാവനയുടെ അനശ്വരസമ്പത്തായി അവശേഷിക്കുന്നു.
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്