"തമിഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pa:ਤਾਮਿਲ ਬੋਲੀ
(ചെ.) r2.7.3) (Robot: Modifying pa:ਤਾਮਿਲ ਬੋਲੀ to pa:ਤਾਮਿਲ ਭਾਸ਼ਾ; സൗന്ദര്യമാറ്റങ്ങൾ
വരി 32:
|iso1=ta| iso2=tam |iso3=tam | notice=Indic
}}
ഒരു ഉദാത്ത ഭാഷയും (Classical language) ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണു് '''തമിഴ്''' (தமிழ்) . [[ഇന്ത്യ]] (പ്രധാനമായും തമിഴ്‌നാട്ടിൽ), [[ശ്രീലങ്ക]], [[മലേഷ്യ]], [[സിംഗപ്പൂർ]] എന്നീ രാജ്യങ്ങളിൽ ആണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്. <ref>http://www.ethnologue.com/show_language.asp?code=tam</ref>മറ്റു പല രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ഒരു ന്യൂന പക്ഷം ഉണ്ട്. 1996ലെ കണക്കനുസരിച്ച് ലോകത്താകെ 7.4 കോടി ആളുകൾ സംസാരിക്കുന്ന ഈ ഭാഷയ്ക്ക് സംസാരിക്കുന്നവരുടെ എണ്ണത്തിൽ 18-ആം സ്ഥാനമുണ്ട്. ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഇതൊരു അംഗീകൃത ഭാഷ ആണ്.
 
ഏതാണ്ട് 2000 വർഷത്തെ ഇടമുറിയാത്ത സാഹിത്യ പാരമ്പര്യം ഉള്ള ഒരു അപൂർവ്വ പൗരാണിക ഭാഷയാണ് തമിഴ് {{തെളിവ്}}. തമിഴ് പ്രദർശിപ്പിക്കുന്ന കുലീനത്വവും പഴയ തമിഴിനു (ശെന്തമിഴ്) കൊടുത്തിരിക്കുന്ന പ്രത്യേക പദവി മൂലവും അതിലെ പദസമ്പത്തും ശൈലികളും സാഹിത്യവും ഒക്കെ ആധുനിക തമിഴ് സാഹിത്യത്തിൽ സമൃദ്ധിയായി ഉപയോഗിക്കുന്നു. ഇന്നു തമിഴ് മാദ്ധ്യമം ആയുള്ള വിദ്യാലയങ്ങളിൽ ശെന്തമിഴ് പഠനത്തിന്റെ ഭാഗമാണ്. തിരുക്കുറലിൽ നിന്നും ഒക്കെ ഉള്ള പദ്യ ശകലങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. പക്ഷെ ആധുനിക തമിഴ്, ശെന്തമിഴിൽ നിന്നു വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ആധുനിക തമിഴ് മാത്രം പഠിക്കുന്ന ഒരാൾക്ക് ശെന്തമിഴ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
വരി 39:
 
== പേരിനു പിന്നിൽ ==
തമിഴ് എന്ന പദത്തിൻറെ ഉല്‌പത്തിയെപറ്റി എം.ശ്രീനിവാസ അയ്യങ്കാർ നൽകിയിട്ടുള്ള വ്യാഖ്യാനം ഇപ്രകാരമാൺ. “ഇഴ്”(= മധുരം) എന്ന പദത്തിൻറെ മുമ്പിൽ “തം” എന്ന സർവ്വനാമം ചേർത്തിട്ടാൺ “തമിഴ്” (= മധുരമായത് = മധുരമായ ഭാഷ ഏതോ അത്)എന്ന പദം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്.<ref>പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”-രണ്ടാം അദ്ധ്യായം</ref>.
 
== ചരിത്രം ==
മറ്റുള്ള ദ്രാവിഡ ഭാഷകളെ പോലെ തന്നെ തമിഴിന്റേയും ഉറവിടം അജ്ഞാതമാണ്. പക്ഷെ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്നു വ്യത്യസ്തമായി തമിഴ്, [[സംസ്കൃതം|സംസ്കൃതത്തിന്റെ]] സ്വാധീനത്തിൽ നിന്നു മുക്തമാണ്. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പ്രാചീനമായ സാഹിത്യം ഉള്ളതും തമിഴിനാണ് (ഹാർട്ട്, 1975). പക്ഷെ ഈ ഭാഷയുടേയും സാഹിത്യത്തിന്റേയും കാലം കൃത്യമായി നിർണ്ണയിക്കുക ബുദ്ധിമുട്ടാണ്. ഇന്ത്യയിലെയും ശ്രീലങ്കയിലേയും പ്രാചീന തമിഴ് സാഹിത്യം എഴുത്തോലകൾ വഴിയും (തുടർച്ചയായി പകർത്തിയെഴുതിട്ട്) വായ്‌മൊഴിയുമായാണ് ലഭിച്ചത് എന്നതിനാൽ കാലനിർണ്ണയം ബുദ്ധിമുട്ടാണ്. ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ആണ് ഏറ്റവും പ്രാചീനമായ തമിഴ് സാഹിത്യം ഉണ്ടായത് എന്ന് പുറത്തുനിന്നുള്ള കാലനിർണ്ണയ രേഖകളും ഭാഷാശാസ്ത്രപരമായ തെളിവുകളും സൂചിപ്പിക്കുന്നു.
 
ഇന്നും ലഭ്യമായ ഏറ്റവും പ്രാചീനമായ തമിഴ് സാഹിത്യം ക്രിസ്തുവിനു മുൻപ് ഏതാണ്ട് 200 BC യിൽ രചിച്ചു എന്നു കരുതന്നത് പദ്യത്തേയും വ്യാകരണത്തേയും കുറിച്ച് ശെന്തമിഴിൽ രചിക്കപ്പെട്ടിരിക്കുന്ന ഒരു കൃതിയായ തൊൽക്കാപ്പിയം ആണ്. ഇതിനു പുറമേ നമുക്ക് ഇന്നു ലഭ്യമായ ഏറ്റവും പുരാതനമായ ഉദാഹരണങ്ങൾ ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിൽ പാറകളിൽ ഒക്കെ ചെയ്ത് വച്ചിരിക്കുന്ന കൊത്തുപണികൾ ആണ്. ഇത് ബ്രാഹ്മി ലിപിയിൽ ആണ് ചെയ്തിരിക്കുന്നത്. ഭാഷാശാസ്ത്രജ്ഞർ തമിഴ് സാഹിത്യത്തേയും ഭാഷയേയും മൂന്നു കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. പ്രാചീനം(500 BC മുതൽ 700 AD വരെ), മദ്ധ്യകാലഘട്ടം (700 AD മുതൽ 1500 AD വരെ), ആധുനികം (1500 AD മുതൽ ഇന്നു വരെ). മദ്ധ്യകാലഘട്ടത്തിൽ വളരെയധികം സംസ്കൃത വാക്കുകൾ തമിഴ് അതിന്റെ പദസമ്പത്തിലേക്കു കടം കൊണ്ടു. പക്ഷെ 20 ആം നൂറ്റാണ്ടിൽ പരിതിമാർ കലൈഞ്ഞർ, മറൈമലൈ അഡിഗൽ തുടങ്ങിയ ശുദ്ധ തമിഴ് പ്രസ്ഥാനക്കാർ ഇത്തരം കടം കൊണ്ട വാക്കുകൾ ഭാഷയിൽ നിന്നു നീക്കണം എന്ന അഭിപ്രായക്കാരായിരുന്നു. ഈ ശുദ്ധ തമിഴ് പ്രസ്ഥാനത്തെ തനിന്ത് തമിഴ് ഇയക്കം എന്നാണ് തമിഴിൽ വിളിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനം മൂലം ആധികാരിക പ്രമാണങ്ങളിലും, ശാസ്ത്ര പ്രബന്ധങ്ങളിലും, പൊതു പ്രസംഗങ്ങളിലും ഒക്കെ ഉപയോഗിക്കുന്ന തമിഴിൽ, സംസ്കൃതത്തിൽ നിന്നു കടം കൊണ്ട വാക്കുകൾ വളരെ കുറവാണ്.
== തരംതിരിവ് ==
ഇരുള, കൈകടി, ബെട്ട കുറുമ്പ, ഷോലഗ, യെരുകുല എന്നിവ കൂടി അടങ്ങുന്ന തമിഴ് ഭാഷാ കുടുംബത്തിലെ ഒരംഗമാണ് തമിഴ്. തമിഴ്-കന്നഡ ഭാഷകളുടെ ഒരു ഉപവിഭാഗമായ തമിഴ്-കൊഡഗ് ഭാഷകളുടെ ഒരു ഉപവിഭാഗമായ തമിഴ്-മലയാളം ഭാഷകളുടെ ഒരു ഉപവിഭാഗമാണ് മേൽപ്പറഞ്ഞ ഭാ‍ഷാ കുടുംബം. ദ്രാവിഡ ഭാഷകളുടെ തെക്കൻ ശാഖയിൽ പെടുന്നവയാണ് തമിഴ്-കന്നഡ ഭാഷകൾ. തമിഴ്‌നാട് സംസ്ഥാനത്തിന്റെ അയൽ സംസ്ഥാനമായ കേരളത്തിൽ ഉപയോഗിക്കപ്പെടുന്ന മലയാളം ഭാഷയോടാണ് തമിഴ് ഭാഷയ്ക്ക് ഏറ്റവും സാമ്യം. ഭാഷാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയ്ക്ക്‌ മലയാളം തമിഴിൽ നിന്ന് വേർപെട്ടിരുന്നു.
 
== ഭൂമിശാസ്ത്രപരമായ വിതരണം ==
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്‌, ശ്രീലങ്കയുടെ വടക്കും, കിഴക്കും, വടക്കുകിഴക്കുമുള്ള പ്രദേശങ്ങൾ, എന്നിവിടങ്ങളിലെ ഭൂരിഭാഗജനവിഭാഗങ്ങളുടെ പ്രാഥമിക ഭാഷയാണ് തമിഴ് (തമിൾ ). ഈ രണ്ട് രാജ്യങ്ങളിലേയും മറ്റു പ്രദേശങ്ങളിലെ ചെറിയ ചില ന്യൂനപക്ഷ ജനവിഭാഗങ്ങളും തമിഴ് സംസാരിക്കാറുണ്ട്. ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടകം, കേരളം, മഹാരാഷ്‌ട്ര, ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോ, ശ്രീലങ്കൻ പ്രദേശമായ ഹിൽ കൺട്രി തുടങ്ങിയ ഇടങ്ങൾ ഇതിൽ പ്രമുഖമാണ്.
 
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും, വിശാലമായ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന മറ്റു പല രാജ്യങ്ങളിലേക്കും വിഭിന്ന ഇന്ത്യൻ വംശീയരോടൊപ്പം , തമിഴ് കരാർ തൊഴിലാളികളേയും കൊണ്ടുപോയിരുന്നു. വലിയ ഇന്ത്യൻ സമൂഹങ്ങളോടൊപ്പം തന്നെ തമിഴ് ഭാഷയെ അടിസ്ഥാനമാക്കിയ കൂട്ടായ്മകളും ഇങ്ങനെ രൂപം കൊള്ളുകയുണ്ടായി. സിങ്കപ്പൂർ, മലേഷ്യ, തെക്കൻ ആഫ്രിക്ക, മൗറീഷ്യസ് എന്നിവിടങ്ങളിലൊക്കെ ഇത്തരം കൂട്ടായ്മകളിൽ നിന്നും ഉയിർക്കപ്പെട്ട താരതമ്യേന വലിയ തമിഴ് സമൂഹങ്ങളെ ഇന്നു കാണാൻ കഴിയും. ഗയാന, ഫിജി, സുറിനാം, ട്രിനിടാഡ്, ടൊബാഗോ എന്നീ രാജ്യങ്ങളിലും തമിഴ് വംശീയരായ ഒട്ടനവധി ആൾക്കാരുണ്ട്. എന്നാൽ തമിഴ് സംസാരിക്കുന്നവരുടെ എണ്ണം അവിടങ്ങളിൽ താരതമ്യേന കുറവാണ്.
ശ്രീലങ്കൻ ആഭ്യന്തര കലാപങ്ങളിൽ നിന്നുണ്ടായ അഭയാർത്ഥികൾ, എഞ്ചിനീയറിംഗ്, വിവര സാങ്കേതിക വിദ്യ, വൈദ്യശാസ്ത്രം, എന്നീ മേഖലകളിലെ സാങ്കേതിക വിദഗ്ദർ, അക്കാദമിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ സാമ്പത്തിക കാരണങ്ങളാൽ കുടിയേറുന്ന പുതിയ കുടിയേറ്റ സംഘങ്ങൾ [[കാനഡ]](പ്രത്യേകിച്ച് ടൊറന്റൊ), [[ഓസ്ട്രേലിയ]], [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകൾ]], മിക്കവാറും പടിഞ്ഞാറൻ യൂറോപ്യൻ നാടുകൾ എന്നിവിടങ്ങളിൽ നില നില്ക്കുന്നുണ്ട് .
=== ഔദ്യോഗികാംഗീകാരം ===
[[ഇന്ത്യൻ ഭരണഘടന]] അംഗീകരിച്ചിരിക്കുന്ന 23 ഔദ്യോഗിക ഭാഷകളിൽ ഒന്നാണു തമിഴ്. [[തമിഴ്‌നാട്]] സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും കേന്ദ്രഭരണ പ്രദേശമായ [[പുതുച്ചേരി|പുതുച്ചേരിയിലെ]] മൂന്ന് ഔദ്യോഗിക ഭാഷകളിലൊന്നുമാണിത്. [[ശ്രീലങ്ക]], [[സിംഗപ്പൂർ]] എന്നീ രാജ്യങ്ങളിലും തമിഴിന് ഔദ്യോഗികഭാഷയെന്ന നൈയാമിക സാധുതയുണ്ട്. [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കൻ]] ഭരണഘടനയും തമിഴിനെ അംഗീകരിച്ചിട്ടുണ്ട്.
വരി 59:
ഇതുകൂടാതെ പൗരാണിക ഭാഷകൾക്കു നിയമപരമായ അംഗീകാരം നൽകാനുള്ള 2004ലെ ഇന്ത്യാ ഗവൺ‌മെന്റിന്റെ പദ്ധതിയനുസരിച്ച് ഏറ്റവുമാദ്യം അംഗീകരിക്കപ്പെട്ട ഭാഷയാണു തമിഴ്. തമിഴ് സംഘടനകളുടെയും പണ്ഡിതന്മാരുടെയും നിരന്തരശ്രമഫലമായാണ് ഈ അംഗീകാരം നേടിയെടുത്തത്. [[യു.എസ്.എ.|അമേരിക്കയിലെ]] കാലിഫോർണിയ സർവകലാശാലയിൽ തമിഴ് പഠനവിഭാഗം അധ്യക്ഷനായ ജോർജ് എൽ. ഹാർട്ട് ഉൾപ്പെടെയുള്ളവർ ഈ പദവിക്കായി വാദിക്കുകയും തെളിവുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ മറ്റേതുഭാഷയേക്കാളും പൗരാണികമായ സാഹിത്യരൂപങ്ങൾ തമിഴിൽ കണ്ടെത്തിയതായി തെളിയിക്കപ്പെട്ടതിനാലാണ് ആദ്യമായി ഈ പട്ടികയിൽ സ്ഥാനം പിടിക്കാനായത്. 2004 [[ജൂൺ 6|ജൂൺ 6നു]] ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി [[ഡോ. എ.പി.ജെ. അബ്ദുൽ കലാം|എ.പി.ജെ. അബ്ദുൽ കലാം]] ഈ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
=== വാമൊഴി, വരമൊഴി അന്തരങ്ങൾ ===
നിരവധി പ്രാദേശികരൂപങ്ങൾക്കു പുറമേ തമിഴ് ഭാഷയുടെ പൗരാണിക രൂപമായ ശെന്തമിഴും വാമൊഴി രൂപമായ കൊടുന്തമിഴും തമ്മിൽ പ്രകടമായ അന്തരം പുലർത്തുന്നുണ്ട്. പുരാതനകാലം മുതൽ ഈ അന്തരം നിലനിൽക്കുന്നുണ്ടുതാനും. ഉദാഹരണമായി, പുരാതന കാലങ്ങളിൽ ക്ഷേത്രമുദ്രകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ പൗരാണിക സാഹിത്യകൃതികളിലെ ഭാഷയിൽ നിന്നും പലവിധത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ ശെന്തമിഴിന്റെ മാതൃകാരൂപം തമിഴ് ഭാഷയുടെ ഏതെങ്കിലും പ്രാദേശിക രൂപത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ഗ്രാമ്യരൂപങ്ങളിൽ വ്യത്യാസമുള്ളപ്പോൾതന്നെ തമിഴിന്റെ എഴുത്തുരൂപം ഏതാണ്ടെല്ലാ ദേശങ്ങളിലും സമാനമായിരിക്കുന്നതിന്റെ കാ‍രണവും ഇതുതന്നെയാണ്.
 
ആധുനിക കാലഘട്ടത്തിൽ പാഠപുസ്തകങ്ങളും തമിഴ് സാഹിത്യത്തിന്റെ നല്ലൊരു ഭാഗവും പൊതുസംവാദങ്ങളും ശെന്തമിഴാണ് വാമൊഴിയായും വരമൊഴിയായും സ്വീകരിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി പരമ്പരാഗതമായി ശെന്തമിഴ് സ്വീകരിക്കപ്പെട്ടിരുന്ന പലമേഖലകളിലും കൊടുന്തമിഴ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സമകാലിക സിനിമകളും ടെലിവിഷൻ പരിപാടികളും റേഡിയോയും മറ്റും ശ്രോതാക്കൾക്കു കൂടുതൽ സ്വീകാര്യമാകാൻ കൊടുന്തമിഴ് ഉപയോഗിക്കുന്നു.
 
പല യൂറോപ്യൻ ഭാഷകളിൽനിന്നു ഭിന്നമായി തമിഴിന് ഒരു മാതൃകാ വാമൊഴി രൂപം ഒരിക്കലുമുണ്ടായിട്ടില്ല. ശെന്തമിഴിന്റെ വ്യാകരണ നിയമങ്ങൾ ദൈവങ്ങളുടെ സൃഷ്ടിയാണെന്ന വിശ്വാസമാണ് ഇതിനു പ്രധാനകാരണം. ദൈവങ്ങൾ സൃഷ്ടിച്ചു നൽകിയതിനാൽ ശെന്തമിഴാണ് ശരിയായ വാമൊഴിരൂപം എന്നൊരു വിശ്വാസം പരമ്പരാഗതമായി തമിഴരുടെ ഇടയിലുണ്ട്. ഏതായാലും ആധുനിക കാലത്ത് കൊടുന്തമിഴിന്റെ വ്യാപകമായ ഉപയോഗം‌മൂലം അതു തമിഴിന്റെ മാതൃകാ വാമൊഴിരൂപമായി ഏതാണ്ടംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ കൊടുന്തമിഴിന്റെ മാതൃകാരൂപം ഏതെങ്കിലും പ്രാദേശികരൂപങ്ങളിൽ നിന്ന് എന്നതിനേക്കാൾ അഭ്യസ്തവിദ്യരായ അബ്രാഹ്മണരുടെ സംസാരഭാഷയിൽ നിന്നാണ് വേരുകൾ സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും കൊടുന്തമിഴിൽ തഞ്ചാവൂർ, മധുര എന്നീ പ്രാദേശികരൂപങ്ങളുടെ സ്വാധീനം കാണാം. ശ്രീലങ്കൻ തമിഴിലാകട്ടെ ജാഫ്നയിലെ ഗ്രാമ്യരൂപത്തിന്റെ സ്വാധീനമാണു കാണുന്നത്.
=== പ്രാദേശിക വകഭേദങ്ങൾ‍ ===
ഉച്ചാരണത്തിൽ കാലാകാലങ്ങളായി വന്ന വ്യതിയാനങ്ങളാ‍ണ് തമിഴിന്റെ പ്രാദേശികവകഭേദങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണമായി ''ഇവിടെ'' എന്ന വാക്കിന്റെ തമിഴ് രൂപത്തിന് വിവിധ പ്രദേശങ്ങളിലുള്ള ഉച്ചാരണവ്യതിയാനം പരിശോധിക്കാം. പൗരാണിക രൂപമായ ശെന്തമിഴിലെ ''ഇംഗ്'' [[കോയമ്പത്തൂർ|കോയമ്പത്തൂരിലും]] സമീപ പ്രദേശങ്ങളിലും വ്യാപകമായ കൊങ്ങ് ഗ്രാമ്യരൂപത്തിലെത്തുമ്പോൾ ''ഇംഗെ'' ആയിമാറി. [[തഞ്ചാവൂർ]] തമിഴിൽ ''ഇംഗ'', തിരുനെൽ‌വേലി രൂപത്തിൽ ''ഇംഗനേ'', [[രാമനാഥപുരം]] ഗ്രാമ്യരൂപത്തിൽ ''ഇംഗുട്ടു'' തമിഴ്‌നാടിന്റെ വടക്കൻ മേഖലകളിൽ ''ഇംഗലെ'', ''ഇംഗടെ'', ശ്രീലങ്കയിലെ ജാഫ്നമേഖലയിൽ ''ഇംഗൈ'' എന്നിങ്ങനെയാണ് ഈ വാക്കിന്റെ ഉച്ചാരണം വ്യത്യസ്തമാകുന്നത്.
 
തമിഴിന്റെ പ്രാദേശികരൂപങ്ങൾ പദസമ്പത്തിലും വാക്യാർത്ഥങ്ങളിലും കാര്യമായ വ്യത്യാസം പുലർത്തുന്നില്ലെങ്കിലും ചില അപവാദങ്ങൾ ഇവിടെയുമുണ്ട്. ശ്രീലങ്കൻ തമിഴിൽ ഇന്ത്യയിൽ ഉപയോഗത്തിലില്ലാത്ത ഒട്ടേറെ വാക്കുകളുണ്ട്. ചില പദങ്ങളുടെ അർത്ഥത്തിലും വ്യത്യാസങ്ങളുണ്ട്. [[പാലക്കാട്|പാലക്കാട്ടെ]] അയ്യർ വിഭാഗം ഉപയോഗിക്കുന്ന തമിഴിൽ മലയാളത്തിൽ നിന്നും കടംകൊണ്ട ഒട്ടേറെ വാക്കുകളുണ്ട്. പദവിന്യാസത്തിലും ഉച്ചാരണത്തിലും ഇവിടെ മലയാളത്തിന്റെ പ്രകടമായ സ്വാധീനം കാണാം. തമിഴ്‌നാടിന്റെ മറ്റൊരു അയൽ‌സംസ്ഥാനമായ [[കർണാടകം|കർണാടകത്തിൽ]] നിലവിലുള്ള സംഗെതി, ഹെബ്ബാർ, മാണ്ഡ്യം എന്നീ പ്രാദേശിക രൂപങ്ങളിലും ഇപ്രകാരം ഉച്ചാരണത്തിലും വാക്യാർത്ഥങ്ങളിലും പ്രകടമായ വ്യതിയാനങ്ങളുണ്ട്. കർണ്ണാടകത്തിലേക്ക് പതിനൊന്നാം നൂറ്റാണ്ടിൽ കുടിയേറിയ ഹിന്ദുമത വിഭാഗങ്ങളായ അയ്യർ, വൈഷ്ണവ സമുദായാംഗങ്ങളാണ് ഈ പ്രാദേശിക രൂപം ഉപയോഗിക്കുന്നത്. ഒൻപത്, പത്ത് നൂറ്റാണ്ടുകളിൽ വൈഷ്ണവരുടെ ഇടയിൽ അവരുടെ മതാചാരങ്ങൾ കൂടുതൽ സുവ്യക്തമാക്കാൻ ഉപയോഗത്തിലിരുന്ന വൈഷ്ണവ പരിഭാഷൈ എന്ന തമിഴ് രൂപത്തിന്റെ സ്വാധീനമാണ് മുൻപുപറഞ്ഞ മൂന്നു ഗ്രാമ്യരൂപങ്ങളിലും നിഴലിക്കുന്നത്.
 
ദേശങ്ങളും സമുദായങ്ങളുമനുസരിച്ച് തമിഴിന്റെ പ്രാദേശികരൂപങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. വിവിധ സമുദായങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള ഭാഷാരൂപങ്ങൾ എടുത്തുപറയേണ്ടതുണ്ട്. ജാതീയ വകഭേദങ്ങൾ ഏതുദേശത്തായിരുന്നാലും ഉപയോഗിക്കുവാൻ ഓരോ സമുദായാംഗങ്ങളും ശ്രദ്ധിക്കുന്നു. അടുത്തകാലത്ത് ജാതി-വിരുദ്ധ പ്രസ്ഥാനങ്ങളുടെ സ്വാധീനത്താൽ ജാതീയമായ ഭാഷാന്തരങ്ങൾ കുറഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും ഇത്തരം സ്വാധീനങ്ങൾ ഇപ്പോഴും തമിഴിൽ വ്യാപകമായുണ്ട്. തൽഫലമായി സംസാരഭാഷയിൽ നിന്നും ഒരാളുടെ ജാതി തിരിച്ചറിയാനും സാധിച്ചേക്കും.
വരി 95:
 
== വ്യാകരണം ==
തമിഴ് ഭാഷയിൽ ലഭ്യമാ‍യ ഏറ്റവും പുരാതനമായ വ്യാകരണഗ്രന്ഥമായ തൊൾക്കാപ്പിയം തമിഴിലെ വ്യാകരണനിയമങ്ങൾ വിശദമായി പ്രതിപാദിയ്ക്കുന്നു. തൊൾക്കാപ്പിയത്തിന്‌ ഒരു വ്യാഖ്യാനവും വിശദീകരണവും ചില കൂട്ടിച്ചേർക്കലുകളും പതിമൂന്നാം നൂറ്റാണ്ടിലെ Naṉṉūl നടന്നിരുന്നു. ആധുനിക തമിഴ് വ്യാകരണം മിക്കവാറും ഈ പതിമൂന്നാം നൂറ്റാണ്ടിലെ വ്യാകരണനിയമങ്ങൾ അനുസരിച്ചാണ്. പരമ്പരാഗത തമിഴ് വ്യാകരണത്തിന് അഞ്ച് ഭാഗങ്ങളുണ്ട്‌ - എഴുത്ത് (எழுத்து eḻuttu), കൊൽ, പൊരുൾ, യപ്പ്‌, അണി (அணி aṇi). ഇതിൽ അവസാനത്തെ രണ്ടെണ്ണം കാവ്യങ്ങളിലാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.
 
മറ്റു ദ്രാവിഡ ഭാഷകളെപ്പോലെ തന്നെ തമിഴിലും വാക്കുകൾ കൂടിച്ചേർന്ന്‌ മറ്റു വാക്കുകൾ ഉണ്ടാവുന്നതും ഒരു വാക്ക് അതിന്റെ ഘടകങ്ങളായി പിരിയുന്നതും സാധാരണയാണ്. ഭാഷാശാസ്ത്രപരമായ ഒരു മൂലരൂപത്തിൽ ഒന്നോ അതിലധികമോ കൂട്ടിച്ചേർക്കലുകൾ നടത്തിയവയാണ് മിക്ക തമിഴ് വാക്കുകളും. മേൽപ്രസ്താവിച്ച കൂട്ടിച്ചേർക്കലുകൾ മിക്കവാറും വാക്കിനവസാനമാണ് ചേർക്കാറ്.
വരി 124:
* காதல் (കാതൽ)- പ്രേമം
* நான் உன்னை காதலிக்கிறேன் (നാൻ ഉന്നൈ കാതലിക്കിരേൻ) -ഞാൻ നിന്നെ പ്രേമിക്കിന്നു
* மலையாளம் கொஞ்சம் கொஞ்சம் தெரியும் (മലൈയാളം കൊഞ്ചം കൊഞ്ചം തെരിയും)- മലയാളം കുറച്ചു കുറച്ച് അറിയും
* மலையாளம் புரியும் (മലയാളം പുരിയും)- മലയാളം മനസ്സിലാവും
* நன்றி(നന്രി) -നന്ദി
 
== പദസമ്പത്ത് ==
:''ഇതും കാണുക: [[:en:Wiktionary|വിൿഷ്ണറിയിലെ]] [[Wiktionary:Category:Tamil language|തമിഴ് വാക്കുകളുടെ പട്ടികയും]] [[Wiktionary:Category:Tamil derivations|തമിഴിൽ ഉത്ഭവിച്ച വാക്കുകളുടെ പട്ടികയും]]''
 
പഴയ തമിഴ് പദാവലിയിലുള്ള വാക്കുകൾ തന്നെ ഇപ്പോഴത്തെ തമിഴ് പദാവലിയിലും ഉള്ളത്. ഈ കാരണം കൊണ്ടും പഴയ തമിഴിലുള്ള [[തിരുക്കുറൽ]] പോലുള്ള വാക്കുകൾ പഠിക്കാനുള്ള ഊന്നലും കാരണം പഴയ തമിഴും പുതിയ തലമുറയ്ക്ക് എളുപ്പം ഗ്രഹിക്കാൻ സാധിക്കും. എന്നാൽ പുതിയ തമിഴിൽ ഒരുപാട് പ്രാക്രിതവും(Prakrit) സംസ്കൃതവും വാക്കുകൾ പുതുതായി ഉൾക്കൊള്ളിച്ചിട്ടിട്ടുണ്ട്. എന്നാൽ മറ്റു ദ്രവീഡിയൻ ഭാഷകളിൽ പോലെയല്ലാതെ, തമിഴിൽ ഈ വാക്കുകൾ മുഖ്യമായും മതപരമായ വാക്കുകളിലും [[:en:abstract noun|abstract noun]]-ഇലും ഒതുങ്ങുന്നു.
 
സംസ്കൃതം കൂടാതെ, പേർഷ്യനിൽ നിന്നും അറബിയിൽ നിന്നും ചില വാക്കുകൾ തമിഴിൽ വന്നിട്ടുള്ളത് പുരാതന കാലത്ത് അവരുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നത് കാണിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ആംഗലേയ വാക്കുകളും ധാരാളമായി തമിഴിൽ ഉപയോഗിക്കപ്പെടാൻ തുടങ്ങി. പുതിയ പല സാങ്കേതിക പദങ്ങളും തമിഴിൽ അതിന്റെ യഥാർത്ഥ ആംഗലേയ വാക്കുകൾ തന്നെയാണ് ഉപയോഗിച്ചുവരുന്നത്, ഇവ മാറ്റി തനി തമിഴ് വാക്കുകൾ കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും. വ്യക്തികളും, [[ശ്രീലങ്കൻ ഭരണകൂടം]], [[:en:Tamil Virtual University|തമിഴ് വെർച്വൽ യൂണിവേർസിറ്റി]], [[അണ്ണാമലൈ യൂണിവേർസിറ്റി]] എന്നിവയെപ്പോലെയുള്ള സ്ഥാപനങ്ങളും ചേർന്ന് തമിഴിനുവേണ്ടി സാങ്കേതിക പദങ്ങളുടെ നിഘണ്ടു പുറത്തിറക്കുകയുണ്ടായി. കോളനി വാഴ്ചക്കാലത്ത് പോർച്ചുഗീസ് ഭാഷയിൽ നിന്നും ഡച്ച് ഭാഷയിൽ നിന്നും ഒരുപാടു വാക്കുകൾ തമിഴ് സംസാരഭാഷയിലും എഴുത്ത്ഭാഷയിലും കടന്ന് വരുകയുമുണ്ടായിട്ടുണ്ട്.
 
തമിഴിലെ വാക്കുകൾ മറ്റ് ഭാഷയിൽ വരികയും ചെയ്തിട്ടുണ്ട്. ആംഗലേയത്തിൽ കടന്നുവന്ന ഏറ്റവും പ്രചാരമുള്ള വാക്കുകൾ ഇവയാണ്. ചുരുട്ട് (cheroot), മാങ്ഗോ(mango), മൊലിഗറ്റോനി (mulligatawny - കുരുമുളക് വെള്ളം എന്നർത്ഥം വരുന്ന ''മിലക്ക് തണ്ണി'' എന്ന വാക്കിൽ നിന്ന്), കാറ്റമരൻ (catamaran - കൂട്ടിക്കെട്ടിയ മരത്തടികൾ എന്നർത്ഥം വരുന്ന ''കാട്ടു മരം'', கட்டு மரம் എന്ന വാക്കിൽ നിന്ന്). ഇതേപോലെ തമിഴ് ഭാഷ ദക്ഷിണേഷ്യൻ ഭാഷകൾക്കും ദക്ഷിണ-കിഴക്ക് ഏഷ്യൻ ഭാഷകൾക്കും സിംഹള, മലയ്, ഇന്തോനേഷ്യൻ എന്നീ ഭാഷകൾക്കും വാക്കുകൾ സംഭാവന ചെയ്തിട്ടുണ്ട്.
 
== ഉദാഹരണങ്ങൾ ==
വരി 357:
* രാജം, VS (1992). ''ശാസ്ത്രീയ തമിഴ് കവിതകളുടെ വ്യാകരണത്തിനൊരു സൂചിക''. ഫിലാഡെൽഫിയ, ദ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി. ISBN 0-87169-199-X.
* ഷിഫ്മാൻ (Schiffman), ഹാരോൾഡ് F. (1998). "ക്രമീകരണം അല്ലെങ്കിൽ പുനക്രമീകരണം: നിലവാരമുള്ള തമിഴ് സംസാരഭാഷയെ സംബന്ധിച്ചത്". ''സമൂഹത്തിലെ ഭാഷ'' '''27''', 359–385.
* ഷിഫ്മാൻ (Schiffman), ഹാരോൾഡ് F. (1999). ''തമിഴ് സംസാരഭാഷയുടെ പ്രശ്നോത്തരി''. കേംബ്രിഡ്ന്ജ്, കേംബ്രിഡ്ജ് യൂണിവേർസിറ്റി പ്രസ്സ്. ISBN 0-521-64074-1.
* അഷർ, റോൺ, E. അണ്ണാമലൈ(2002) ''തമിഴ് വാമൊഴി: തുടക്കക്കാർക്ക് ഒരു മുഴുവൻ പഠനസഹായി'' റൌട്ട്‌ലെഡ്ജ്. ISBN 0-415-18788-5
 
=== പഴയത് ===
വരി 471:
[[oc:Tamol]]
[[or:ତାମିଲ ଭାଷା]]
[[pa:ਤਾਮਿਲ ਬੋਲੀਭਾਸ਼ਾ]]
[[pl:Język tamilski]]
[[pms:Lenga Tamil]]
"https://ml.wikipedia.org/wiki/തമിഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്