1522 ൽ സ്പാനിഷ് കുടിയേറ്റക്കാർ യൂറോപ്പ്യന്മാർക്ക് അറിയാത്ത "പുതിയ ലോകത്തിന്റെ" ഏറ്റവും തെക്കുഭാഗത്ത് എത്തിയപ്പോൾ പനാമയിലെ സാൻ മിഗ്വെൽ ഉൾക്കടൽ പ്രദേശം ഭരിച്ചിരുന്ന ബിറു (Birú) എന്ന ഭരണാധികാരിയുടെ പേരിൽ നിന്നാണ് പെറു എന്ന പേരിന്റെ ഉൽഭവം.<ref>Raúl Porras Barrenechea, ''El nombre del Perú'', p. 83.</ref><ref>Raúl Porras Barrenechea, ''El nombre del Perú'', p. 84.</ref> ഫ്രാൻസിസ് പിസാറോവിന്റെ (Francisco Pizarro) നേതൃത്വത്തിൽ വീണ്ടും തെക്കുവശത്തേക് കുടിയേറ്റം വ്യാപിപിച്ചപ്പോൾ ആ പ്രദേശങ്ങളെ ബിറു എന്നോ പെറു എന്നോ വിളിക്കുകയായിരുന്നു.<ref>Raúl Porras Barrenechea, ''El nombre del Perú'', p. 86.</ref> 1529 ൽ സ്പാനിഷ് രാജഭരണം ഇതിന് നിയമപരമായ അംഗീകാരം നൽകുകയും, പുതുതായി കണ്ടെത്തിയ ഇൻക സാമ്രാജ്യം പെറുവിന്റെ ഒരു പ്രവിശ്യയായി ഉൾപ്പെടുത്തുകയും ചെയ്തു.<ref>Raúl Porras Barrenechea, ''El nombre del Perú'', p. 87.</ref> സ്പാനിഷ് ഭരണത്തിൻ കീഴിൽ വൈസ്രോയി ഭരണമായിരുന്നു രാജ്യത്തുണ്ടായിരുന്നത്, പെറുവിയൻ സ്വാതന്ത്ര്യസമരത്തിനു ശേഷം റിപബ്ലിക്ക് ഓഫ് പെറു ആയിതീർന്നു.