"ചൊച്ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|}}
 
[[ചുരക്ക]] കുടുംബത്തിൽ പെട്ട ഒരു വള്ളിച്ചെടിയുടേയും അതിന്റെ ആഹാരയോഗ്യമായ ഫലത്തിന്റേയും പേരാണ് '''ചൗ-ചൗ''' അല്ലെങ്കിൽ '''ചയോട്ടെ'''. "സെച്ചിയം എദുലെ" (Sechium edule) എന്ന ശാസ്ത്രീയ നാമമുള്ള ഈ ചെടി ക്രിസ്റ്റോഫീനേ, ക്രിസ്റ്റോഫൈൻ, മിർലിറ്റൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. മദ്ധ്യമെക്സിക്കോയിലെ തദ്ദേശീയജനതയുടെ [[നവ്വാട്ടിൽ]] ഭാഷയിലെ 'ചയോട്ട്ലിചയോട്ട്‌ളി' എന്ന വാക്കിന്റെ സ്പാനിഷ് രൂപമാണ് ചയോട്ടെ എന്ന പേര്. കേരളത്തിൽ ചച്ചയ്ക്ക, കർണാടകയിൽ സീമെ ബദനകായി എന്നിങ്ങനെ പ്രാദേശികമായ മറ്റ് പേരുകളിലും ഇത് അറിയപ്പെടുന്നു.
 
ദക്ഷിണ [[മെക്സിക്കോ|മെക്സിക്കോയിൽ]] ഉത്ഭവിച്ച ഈ സസ്യം [[ആസ്ടെക്]] ജനതയ്ക്ക് നിത്യാഹാരത്തിന്റെ ഭാഗമായിരുന്നു.<ref>[http://articles.latimes.com/2012/aug/07/news/la-lh-chayote-planting-20120806 "Growing chayote: Bury one fruit, get an epic plant"], 2012 ആഗസ്റ്റ് 7-ലെ ലോസ് ആഞ്ചെലസ് ടൈംസ് ദിനപ്പത്രത്തിലെ ലേഖനം</ref> പിന്നീടു [[ബ്രസീൽ|ബ്രസീലിലെത്തിയ]] ഇത് ഒരുകാലത്ത് ആ നാട്ടിൽ വാണിജ്യമൂല്യമൊന്നുമില്ലാതെ വ്യാപകമായി വളർന്നിരുന്നു. ബ്രസീലിയൻ പോർത്തുഗീസ് ഭാഷയിൽ ഇതിനു 'ചുച്ചു' എന്ന പേരാണ്. ആദ്യത്തെ യൂറോപ്യൻ പര്യവേഷകന്മാർ അവർ കണ്ടെത്തിയ 'നവലോക'ത്ത് നിന്ന് [[യൂറോപ്പ്|യൂറോപ്പിലെത്തിച്ച]] ഒട്ടേറെ സസ്യമാതൃകകളിൽ ഒന്നായിരുന്നു ചൗ-ചൗ. [[ബ്രസീൽ|ബ്രസീലിലെ]] [[പോർച്ചുഗൽ|പോർത്തുഗീസ്]] കോളണീകരണത്തെ തുടർന്ന് [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] മറ്റു നാടുകളിലും ലോകം മുഴുവനും ഇതു പ്രചരിച്ചു. ഇപ്പോൾ, [[ബ്രസീൽ]], [[കോസ്റ്റ റീക്ക]], [[മെക്സിക്കോ|മെക്സിക്കോയിലെ]] വെരാക്രൂസ് പ്രവിശ്യ എന്നിവിടങ്ങളിൽ ഇതു കൃഷി ചെയ്യപ്പെടുന്നു. [[കോസ്റ്റ റീക്ക|കോസ്റ്റ റിക്കയിലെ]] ഉല്പാദനം [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ നാടുകളിലേക്കും]] മെക്സിക്കോയിലേത് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലേക്കും]] കയറ്റുമതി ചെയ്യപ്പെടുന്നു. [[കേരളം|കേരളത്തിലെ]] ഹൈറേഞ്ച് പ്രദേശമായ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[മൂന്നാർ]], [[കാന്തല്ലൂർ]] മേഖലകളിലും ഈ ചെടി വളരുന്നുണ്ട്.
 
ചൗ-ചൗ-വിന്റെ കായ് മിക്കവാറും [[പാചകം]] ചെയ്താണു കഴിക്കാറ്. സ്വാദും ഗുണവും നഷ്ടപ്പെടാതിരിക്കാനായി, അധികം വേവിക്കാറില്ല.വിരളമായി ഇത് [[നാരങ്ങ]] നീരൊഴിച്ച് [[സാലഡ്|സാലഡുകളിൽ]] പച്ചയ്ക്കും ചേർക്കാറുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് [[തോരൻ|തോരനായും]] കൂട്ടുകറികളിലെ ഒരു ചേരുവയായും ഉപയോഗിക്കാറുണ്ട്. ഏതു വിധത്തിലുള്ള ഉപയോഗത്തിലും ഇത് [[അമിനോ അമ്ലം|അമിനോ അമ്ലങ്ങളുടേയും]] [[വിറ്റാമിൻ സി|വൈറ്റമിൻ സി-യുടേയും]] നല്ല സ്രോതസ്സാണ്.
"https://ml.wikipedia.org/wiki/ചൊച്ചക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്