"ക്രിസ്തുമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
ക്രിസ്തുവർഷം 52ൽ ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തൊലന്മാരിലൊരുവനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ‍ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിൻറെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു.
[[പ്രമാണം:നിരണംപള്ളി.jpg|250px|thumb|right|തോമാശ്ലീഹ ക്രി. വ. 54 ആം ആണ്ടിൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന നിരണം പള്ളി
ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിൻറെ തീരപ്രദേശങ്ങളിൽ [[ജൂത കോളനി|ജൂത കോളനികളുണ്ടായിരുന്നു]]. [[ഇസ്ലാം]] മതത്തിൻറെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന 'അറമായ' ഭാഷ ആയിരുന്നു.
തോമ്മശ്ലീഹാ മലബാറിൽ സുവിശേഷവേല നിർവഹിച്ചതിൻറെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ്(കൊടുങ്ങല്ലൂർ), പാലയൂര് ‍(ചാവക്കാട്), കൊക്കമംഗലം, പരവൂർ(കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ ‍(ചായൽ) എന്നിവയാണ്. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72 ൽ അദ്ദേഹം രക്തസാക്ഷിയായി. തോമ്മാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപ്പൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എദ്ദേസായിലേയ്ക്കു കൊണ്ടുപോയി ഇറ്റലിയിലെ ഓർത്തൊണയിൽ സൂക്ഷിച്ചിരിക്കുന്നു.
 
"https://ml.wikipedia.org/wiki/ക്രിസ്തുമതം_കേരളത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്