"കാതോലിക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ca:Katholikós
വരി 7:
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനുള്ളിൽ]] വിസ്തൃതമായ ഒരു ഭൂഭാഗത്തിന്റെ സ്വതന്ത്രമായ ഭരണം നിർവ്വഹിച്ചു പോന്ന സർക്കാർ ഉദ്യോഗസ്ഥനെയും സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയും ഈ പേരിൽ അറിയപ്പെട്ടിരുന്നു. സർക്കാർ തസ്തികയുടെ അതേ പേരിൽ അറിയപ്പെടാനുള്ള വിമുഖത കൊണ്ടാവാം സാമ്രാജ്യത്തിലെ സഭാ തലവന്മാർ പൊതുവെ [[പാത്രിയർക്കീസ്]] എന്ന സ്ഥാനനാമം സ്വീകരിച്ചത്. എന്നാൽ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള സഭകൾ ഈ വിമുഖത കാട്ടിയില്ല.അതു കൊണ്ട് അർമ്മീനിയയിലെയും [[പേർഷ്യ|പേർഷ്യയിലെയും]] [[ജോർജ്ജിയ|ജോർജ്ജിയയിലേയും]] സഭയിലെ തലവന്മാർ കാതോലിക്കോസ് എന്ന് അറിയപ്പെടാൻ തുടങ്ങി. പേർഷ്യൻ സഭയുടെ തലവൻ പാപ്പാ ബാർ ആഹായ് ക്രി പി 291-ൽ ഈ നാമം സ്വീകരിച്ചതായി കരുതപ്പെടുന്നു. ആധുനിക കാലത്ത് ചില ഓർത്തഡോക്സ് സഭകളുടേ തലവന്മാർക്ക് പുറമേ സ്വയം ഭരണാധികാരമുള്ള ചില കത്തോലിക്കാ പ്രാദേശിക സഭകളുടെ തലവന്മാരും ഈ സ്ഥാനനാമത്തിൽ അറിയപ്പെടാറുണ്ട്.
===കാതോലിക്കോസ് സ്ഥാനം കേരളത്തിൽ===
1912-ൽ [[ഇന്ത്യൻ ഓർത്തഡോക്സ് സഭ|മലങ്കര ഓർത്തഡോക്സ് സഭയുടെ]] മേലധ്യക്ഷൻ [[പൗരസ്ത്യ കാതോലിക്കോസ്]] എന്ന സ്ഥാനനാമം സ്വീകരിച്ചതോടെ ആദ്യമായി കാതോലിക്കോസ് പദവി കേരള ക്രൈസ്തവസമൂഹത്തിൽ നിലവിൽ വന്നു. പിന്നീട് 1975-ൽ [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ|മലങ്കര യാക്കോബായ സഭയിലും]] 1995-ൽ [[സീറോ മലങ്കര കത്തോലിക്കാ സഭ|മലങ്കര കത്തോലിക്കാ സഭയിലും]] ഈ സ്ഥാനം നിലവിൽ വന്നു. ''ബസേലിയോസ്'' എന്ന നാമം കൂടി ഇവർ തങ്ങളുടെ പേരിനോടു ചേർക്കാറുണ്ട്. യഥാക്രമം [[ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ]], [[ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്ക ബാവ|ബസേലിയോസ്‌ തോമസ്‌ പ്രഥമൻ]], [[ബസേലിയോസ്‌ ക്ലീമിസ്]] എന്നിവരാണ് ഈ സഭകളുടെ കാതോലിക്കാമാർ.എന്നാൽ മേൽ സൂചിപ്പിച്ചതില് അവസാനത്തെ രണ്ട് പദവികളും മഫ്രിയാന എന്ന രീതിയിൽ പരിഗണിക്കപ്പെടുന്നതാണ്.അവ രണ്ടും പുരാതന മലങ്കര സഭയിൽ നിന്ന് വേർപ്പെട്ട ഗണത്തിൽ ഉള്ളഥാണ്.
 
 
 
[[വർഗ്ഗം:ക്രൈസ്തവസഭയിലെ പദവികൾ]]
"https://ml.wikipedia.org/wiki/കാതോലിക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്