"വൈശാഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വികിഫൈ
വരി 1:
{{വിക്കിവല്‍ക്കരണം}}
 
മാധവമാസം എന്നുക്കൂടി അറിയപ്പെടുന്ന '''വൈശാഖമാസം'' [[മഹാവിഷ്ണു|മഹാവിഷ്ണുവിനെ]] ഉപാസിപ്പാന്‍ അത്യുത്തമമാണ്അത്യുത്തമമാണെന്നാണ്‌ വിശ്വാസം. [[ചാന്ദ്രമാസം|ചാന്ദ്രമാസങ്ങളില്‍]] ആദ്യത്തേത് [[ചൈത്രം]], പിന്നെ വൈശാഖം, ഇവ രണ്ടും ചേര്‍ന്നത് [[വസന്തം]]. പ്രകൃതി തന്ന പൂവണിയുന്ന കാലമാണിത്. സര്‍വസല്‍കര്‍മ്മങ്ങള്‍ക്കും വസന്തമാണ് ഉത്തമമായി ആചാര്യന്മാര്‍ വിധിക്കുന്നത്. യജ്ഞങ്ങള്‍ വസന്തത്തിലാണ്. ക്ഷേത്രോത്സന്വങ്ങളുംക്ഷേത്രോത്സവങ്ങളും ഈ കാലഘട്ടത്തില്‍ തന്നെ വരും.
 
ചിത്രനക്ഷത്രവും പൌര്‍ണമാസിയും ഒരേ ദിവസം വരുന്നതാണ് ചൈത്രമാസം. അതിന് മുമ്പുള്ള പ്രതിപദം മുതല്‍ ചൈത്രമാസം ആരംഭിക്കും. പിന്നത്തെ അമാവാസി കഴിഞ്ഞാല്‍ വൈശാഖം ആരംഭം. വൈശാഖമാഹാത്മ്യത്തെപറ്റി [[സ്കന്ദപുരാണം]], [[പത്മപുരാണം]] ഇത്യാദികളില്‍ വിശദമായ പ്രതിപാദനമുണ്ട്. വൈശാഖധര്‍മ്മങ്ങളില്‍ സ്നാനവും ജപവും ദാനവും ആണ് അത്യുന്തം മുഖ്യം. ആറ് നാഴിക പുലരുന്നവരെ ജലാശയങ്ങളില്‍ എല്ലാം ഗംഗാദേവിമാരുടെ സാന്നിദ്ധ്യമുണ്ടാകും. [[ജപം]], [[ഹോമം]], പുരാണപാരായണം, സജ്ജനസംസര്‍ഗം എന്നിവയും വൈശാഖ കാലത്ത് അത്യന്തം പുണ്യപ്രദങ്ങളാണ്.
 
വൈശാഖകാലത്ത് അനേകം പുണ്യദിവസങ്ങളുണ്ട്. ആദ്യംതന്നെ [[അക്ഷയതൃതീയ]]. അതത്രേ [[ബലരാമന്‍|ബലരാമന്റെ]] ജന്മദിവസം. ആ ദിവസം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക് ഒരിക്കലും ക്ഷയിക്കാത്ത ഫലമുള്ളതിനാലാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. [[പരശുരാമന്‍|പരശുരാമാവതാരവും]] വൈശാഖത്തില്‍ അക്ഷയതൃതീയ ദിവസംതന്നെയാണ്. വൈശാകത്തിലെ ശുക്ലചതുര്‍ശീദിവസമത്രേ [[നരസിംഹം|നരസിംഹജയന്തി]]. ഇങ്ങനെ മഹാവിഷ്ണുവിന്റെ മൂന്നവതാരങ്ങളും വരുന്ന ഈ വൈശാഖമാസം തന്നെയാണ് വിഷ്ണുപ്രീതിക്കുപയുക്തം.
 
[[Category:ഹിന്ദുമതം]]
"https://ml.wikipedia.org/wiki/വൈശാഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്